Best Samsung Phones: Triple ക്യാമറ, 4K വീഡിയോ റെക്കോഡിങ് സപ്പോർട്ടുള്ള വില കുറഞ്ഞ സാംസങ് വീരന്മാർ ആരൊക്കെ?

Best Samsung Phones: Triple ക്യാമറ, 4K വീഡിയോ റെക്കോഡിങ് സപ്പോർട്ടുള്ള വില കുറഞ്ഞ സാംസങ് വീരന്മാർ ആരൊക്കെ?
HIGHLIGHTS

നിങ്ങളുടെ പുതിയ ഫോൺ Samsung ആയാലോ?

ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കുള്ള ബെസ്റ്റ് ചോയിസാണ് സാംസങ് ഗാലക്സി

25,000 രൂപയിൽ താഴെ വിലയുള്ള സാംസങ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

നിങ്ങളുടെ പുതിയ ഫോൺ Samsung ആയാലോ? ഗംഭീര ഫോട്ടോഗ്രാഫിയും മികച്ച പെർഫോമൻസുമുള്ള ഫോണുകളാണോ അന്വേഷിക്കുന്നത്? എങ്കിൽ പേരുകേട്ട ബ്രാൻഡിൽ നിന്ന് തന്നെയാകട്ടെ പുത്തൻ ഫോൺ. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കുള്ള ബെസ്റ്റ് ചോയിസാണ് സാംസങ് ഗാലക്സി.

പുതിയ ഫോൺ Samsung ആയാലോ?

ഫ്ലാഗ്ഷിപ്പ് ഫോണുകൾ മാത്രമല്ല സാംസങ്ങിലുള്ളത്. പണത്തിന് മൂല്യം നൽകുന്ന നിരവധി മോഡലുകൾ സാംസങ്ങിലുണ്ട്. ലോ ബജറ്റ് സ്മാർട്ഫോണുകളും മിഡ് റേഞ്ച് മോഡലുകളും ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ ചില ഫോണുകളിൽ സാംസങ് ഫോണുകളിൽ സ്നാപ്ഡ്രാഗൺ പ്രോസസറാണുള്ളത്.

25,000 രൂപയിൽ താഴെ വിലയുള്ള സാംസങ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം. ഫോണുകളുടെ മേന്മ മാത്രമല്ല, അവയുടെ ന്യൂനതകളും വിശദീകരിക്കുന്നു. ഒപ്പം താൽപ്പര്യമുള്ളവർക്ക് പർച്ചേസ് ചെയ്യാനുള്ള ലിങ്കും കൊടുത്തിരിക്കുന്നു.

25000 രൂപയ്ക്ക് താഴെ Samsung ക്യാമറ ഫോണുകൾ

ലിസ്റ്റിൽ എം സീരീസ്, എഫ് സീരീസ് ഫോണുകൾ നൽകിയിരിക്കുന്നു. കൂടാതെ സാംസങ് ഗാലക്സിയുടെ എ സീരീസിലെ ചില മോഡലുകളും മികച്ച ക്യാമറയുള്ളവയാണ്. സാംസങ്ങിന്റെ ടോപ്-ലെവൽ Camera Phones ഏതെല്ലാമെന്ന് നോക്കാം.

best samsung phones

സാംസങ് ഗാലക്സി F55 5G

വെഗൻ ലെതർ ബാക്ക് ഫിനിഷിങ്ങുള്ള സ്മാർട്ഫോണാണിത്. ഇതിൽ സൂപ്പർ AMOLED ഡിസ്പ്ലേയും നൽകിയിട്ടുണ്ട്. ഫോണിന്റെ സ്ക്രീനിന് 6.7 ഇഞ്ച് വലിപ്പവും 120Hz റിഫ്രെഷ് റേറ്റുമുണ്ട്. 1080 x 2400 പിക്സൽ റെസല്യൂഷനാണ് ഗാലക്സി F55-ലുള്ളത്. 50MP+8MP+2MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. ഇതിൽ 50 MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 1 പ്രോസസറിലൂടെ ഫാസ്റ്റ് പെർഫോമൻസ് ലഭിക്കുന്നു. ഇത് 45 വാട്ട് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണ്. അതുപോലെ 5,000mAh ബാറ്ററിയും ഫോണിലുണ്ട്. ഇവിടെ നിന്നും വാങ്ങാം.

സാംസങ് ഗാലക്സി M55 5G

50MP + 8MP + 2MP ട്രിപ്പിൾ ക്യാമറയുള്ള ഫോണാണിത്. M55 നമുക്ക് ബെസ്റ്റ് ഫോട്ടോഗ്രാഫി ഫോണെന്ന് പറയാനാകില്ല. എന്നാലും ക്യാമറ ക്വാളിറ്റി അതിശയിപ്പിക്കുന്നത് തന്നെയാണ്. ഇതിന് പെർഫോമൻസ് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ ആണ്. ഇത് എക്സിനോസ് ചിപ്പിനേക്കാൾ മെച്ചപ്പെട്ടതാണ്.

സാംസങ്ങിന്റെ OneUI വേർഷനാണ് ഫോണിലുള്ളത്. ഫോണിൽ bloatware-ഉം പരസ്യങ്ങളുമുള്ളത് നിങ്ങൾക്ക് അരോചകമായി തോന്നിയേക്കാം. എങ്കിലും ഏറ്റവും വേഗതയേറിയ ചാർജിങ്ങാണ് ഫോണിലുള്ളത്. ഇവിടെ നിന്നും വാങ്ങൂ…

സാംസങ് ഗാലക്സി M35 5G

അടുത്തതും M സീരീസിലെ സാംസങ് ഫോൺ തന്നെയാണ്. ഡോൾബി അറ്റ്മോസ് സപ്പോർട്ട് ഗാലക്സി എം35-നുണ്ട്. ഇതിന്റെ സ്ക്രീനിന് 6.6 ഇഞ്ച് AMOLED ഡിസ്പ്ലേയാണുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമായി വരുന്നു. എക്സിനോസ് 1380 പ്രോസസറിന് 4 കോറുകളും നൽകിയിരിക്കുന്നു.

OneUI 6.1 OS അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറയിലൂടെ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. 50MP + 8MP + 8MP ക്യാമറയാണ് സാസംങ്ങിലുള്ളത്. ഇതിൽ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമുണ്ട്. ഫോണിലെ ബാറ്ററി 6000mAh ആണ്. ഇവിടെ നിന്നും വാങ്ങൂ…

സാംസങ് ഗാലക്സി A35

6.6-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ എ സീരീസ് ഫോണിലുള്ളത്. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും FHD+ റെസല്യൂഷനുമുണ്ട്. ഗോറില്ല ഗ്ലാസ് Victus+ ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ ലഭിക്കുന്നു. സാംസങ് എകിനോസ് 1380 ചിപ്‌സെറ്റുള്ള മിഡ് റേഞ്ച് ഫോണാണിത്.

ഇതിൽ പ്രൈമറി ക്യാമറ 50 മെഗാപിക്സൽ ആണ്. 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ലെൻസും, 5MP മാക്രോ ഷൂട്ടറുമുണ്ട്. ഇങ്ങനെ 25,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന ട്രിപ്പിൾ ക്യാമറ ഫോണാണിത്. 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്ന പിൻ ക്യാമറയും മുൻക്യാമറയുമാണുള്ളത്. ഇവിടെ നിന്നും വാങ്ങൂ…

Also Read: അവിശ്വസനീയം! Qualcomm Snapdragon പ്രോസസർ OnePlus 5G വെറും 16999 രൂപയ്ക്ക്, ശരിക്കും Bumper Offer

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo