digit zero1 awards

ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ഗാലക്സിയുടെ മികച്ച 5G സ്മാർട്ഫോണുകൾ

ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ഗാലക്സിയുടെ മികച്ച 5G സ്മാർട്ഫോണുകൾ
HIGHLIGHTS

സാംസങ് ഗാലക്സിയുടെ നിരവധി 5G സ്മാർട്ഫോണുകൾ വിപണിയിലെത്തിയിട്ടുണ്ട്

ഈ ഫോണുകളുടെ വിലയും മറ്റു സവിശേഷതകളും ഒന്ന് നോക്കാം

മികച്ച ഫോണുകളാണ് എപ്പോഴും സാംസങ് ഗാലക്സി വിപണിയിലെത്തിക്കുന്നത്

ഓരോ വർഷവും നിരവധി സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. സാംസങ് ഗാലക്സിയുടെ നിരവധി 5G സ്മാർട്ഫോണുകൾ വിപണിയിലെത്തിയിട്ടുണ്ട്. ഈ ഫോണുകളുടെ വിലയും മറ്റു സവിശേഷതകളും ഒന്ന് നോക്കാം 

സാംസങ് ഗാലക്സി എസ്23 അൾട്ര (Samsung Galaxy S23 Ultra)

സാംസങ് അടുത്തിടെയാണ് പുതിയ ഫ്ലാഗ്ഷിപ്പ് സീരീസായ ഗാലക്‌സി എസ്23 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ സ്മാർട്ട്ഫോണുകളിൽ ഏറ്റവും വില കൂടിയ മോഡലാണ് സാംസങ് ഗാലക്സി എസ്23 അൾട്ര (Samsung Galaxy S23 Ultra). സാംസങ് ഗാലക്സി എസ്23 അൾട്രയുടെ വില 1,24,999 രൂപ മുതലാണ് ആരംഭിക്കുന്നത്. സാംസങ് ഗാലക്സി എസ്23 അൾട്ര സ്മാർട്ട്ഫോണിൽ 6.8-ഇഞ്ച് എഡ്ജ് QHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണുള്ളത്. 1-120Hz ഡൈനാമിക് റിഫ്രഷ് റേറ്റും ഗെയിം മോഡിൽ 240Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസിയാണ് ഫോണിന് കരുത്ത് നൽകുന്നനത്. നാല് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എസ്23 അൾട്ര വരുന്നത്. 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്23 അൾട്രയിലുള്ളത്. 45W വയേഡ് ചാർജിങ് സപ്പോർട്ടും 15W ചാർജിങ് വേഗതയുള്ള ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0 സപ്പോർട്ടുമുള്ള ബാറ്ററിയാണ് ഇത്. 20 മിനിറ്റിനുള്ളിൽ ബാറ്ററി 65 ശതമാനം ചാർജ് ചെയ്യാൻ 45W വയേഡ് ചാർജിങ് സപ്പോർട്ടിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. IP68 റേറ്റിങ്ങും ഈ സ്മാർട്ട്ഫോണിലുണ്ട്.

സാംസങ് ഗാലക്സി A14 5G (Samsung Galaxy A14 5G) 

സാംസങിന്റെ തന്നെ എക്‌സിനോസ് 1330 പ്രൊസസര്‍ ചിപ്പ് സെറ്റ് ആണ് ഗാലക്‌സി എ14 സ്മാര്‍ട്‌ഫോണിന് ശക്തിപകരുന്നത്. 6.6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണിതിന്. ആന്‍ഡ്രോയിഡ് 13 അധിഷ്ഠിതമായുള്ള വണ്‍ യുഐ കോര്‍ 5 ആണിതില്‍. ട്രിപ്പിള്‍ ക്യാമറയാണിതിന്. ഇതില്‍ 50 എംപി പ്രൈമറി ക്യാമറയായി വരുന്നു. രണ്ട് മെഗാപിക്‌സലിന്റെ മാക്രോ ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത് ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത് ക്യാമറയുമാണ് മറ്റുള്ളവ. 5000 എംഎഎച്ച് ബാറ്ററിയില്‍ 15 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ഗാലക്‌സി എ14 5ജിയുടെ നാല് ജിബി റാം + 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് 16499 രൂപയാണ് വില. 6 ജിബി + 128 ജിബി വേരിയന്റിന് 18999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 20,999 രൂപയുമാണ് വില.

സാംസങ് ഗാലക്സി എസ് 21 എഫ്ഇ (Samsung Galaxy S21 FE)  

സാംസങ് ഗാലക്സി എസ് 21 എഫ്ഇ 49,999 രൂപ വിലയുമായിട്ടാണ് ഇന്ത്യൻ വിപണിയിലെത്തിയത്. 6.4 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്പ്ലെയാണ് ഈ ഡിവൈസിലുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഗൊറില്ല ഗ്ലാസ് വിക്ടസ് ആണ് ഈ ഡിസ്പ്ലെയ്ക്ക് സുരക്ഷ നൽകുന്നത്. ഈ ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറാണ്. മൂന്ന് പിൻ ക്യാമറകളാണ് സാംസങ് ഗാലക്സി എസ് 21 എഫ്ഇ സ്മാർട്ട്ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ക്യാമറയും സാംസങ് നൽകിയിട്ടുണ്ട്. സാംസങ് ഗാലക്സി എസ് 21 എഫ്ഇ യിൽ 4500 mAh ബാറ്ററിയാണുള്ളത്. 30 മിനുറ്റിനുള്ളിൽ ഫോൺ 50 ശതമാനത്തിൽ അധികം ചാർജ് ചെയ്യാൻ സാധിക്കുന്ന ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിലുണ്ട്. 

സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5G  (Samsung Galaxy S20 FE 5G)

സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5G അവതരിപ്പിച്ചത്. 55,999 രൂപയ്ക്കാണ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. Samsung Galaxy S20 FE 5G- ക്ക് 6.5-ഇഞ്ച് 120Hz ഫുൾ HD + ഡിസ്പ്ലേ ഉണ്ട്. ഇതൊരു സൂപ്പർ അമോലെഡ് പാനലാണ്, മധ്യത്തിൽ ഒരു പഞ്ച്ഹോൾ ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റിലാണ് ഈ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.  ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നു. സെൽഫിക്കായി ഈ സ്മാർട്ട്‌ഫോണിന് 30 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.  ഗാലക്സി എസ് 20 എഫ്ഇ 5G യിൽ അണ്ടർ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. ഈ ഫോൺ IP68 റേറ്റിംഗിലാണ്. ഈ ഫോണിന് 4,500 എംഎഎച്ച് ബാറ്ററിയുണ്ട് കൂടാതെ 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുണ്ട്. 

സാംസങ് ഗാലക്സി എസ്22 (Samsung Galaxy S22)

സാംസങ് ഗാലക്സി എസ്22 സ്മാർട്ട്ഫോൺ ഇത്തരമൊരു മികച്ച ഡിവൈസാണ്. സ്മാർട്ട്ഫോണിൽ 6.1-ഇഞ്ച് FHD+ ഡിസ്‌പ്ലേയാണുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണിത്. 8 ജിബി റാമുമായി വരുന്ന ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റാണ്. 50എംപി മെയിൻ സെൻസറുള്ള ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ സെക്കന്ററി ക്യാമറ എഫ്/2.2 അപ്പേർച്ചറുള്ള 12എംപി അൾട്രാ വൈഡ് ക്യാമറയാണ്. എഫ്/2.4 അപ്പേർച്ചറുള്ള 10 എംപി ടെലിഫോട്ടോ ലെൻസും ഈ ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10 എംപി ക്യാമറയാണ് സാംസങ് നൽകിയിട്ടുള്ളത്. സാംസങ് ഗാലക്‌സി എസ്22ൽ IP68 റേറ്റിങ് ഉണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 15W വയർലെസ് ചാർജിങ് സപ്പോർട്ടുമുള്ള 3,700 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ സാംസങ് നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്‌സി M33 5G (Samsung Galaxy M33 5G) 

സാംസങ് ഗാലക്‌സി M33 5Gയുടെ 6 ജിബി റാം + 128 ജിബി റാം സ്റ്റോറേജ് മോഡലിന് 18,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് 20,499 രൂപയുമാണ് വില. ആൻഡ്രോയിഡ് 12 അടിസ്ഥനമായ വൺ യുഐ 4.1ലാണ് സാംസങ് ഗാലക്‌സി M33 5ജി പ്രവർത്തിക്കുന്നത്. ഹാൻഡ്സെറ്റിന്റെ 120Hz റിഫ്രഷ് റേറ്റുള്ള 6.6-ഇഞ്ച് ഫുൾ HD+ ഇൻഫിനിറ്റി-V ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്. 5nm ഒക്ടാ കോർ എക്‌സിനോസ് പ്രൊസസറാണ് ഗാലക്‌സി M33 5ജിയുടെ ശക്തി. ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്‌സി M33 5ജിയിൽ. ബൊക്കെ ഇഫക്‌റ്റ്, സിംഗിൾ ടേക്ക്, ഒബ്‌ജക്‌റ്റ് ഇറേസർ, വീഡിയോ ടിഎൻആർ എന്നിങ്ങനെ വ്യത്യസ്ത പ്രൊഫഷണൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മോഡുകളെ പിൻ ക്യാമറ പിന്തുണയ്ക്കുന്നു. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറായാണ്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

സാംസങ് ഗാലക്‌സി M53 5G (Samsung Galaxy M53 5G) 

Galaxy M53 5G നൂതനാശയങ്ങൾ പിന്തുടരുന്നതിലെ ബ്രാൻഡിന്റെ മികവിന്റെ ഒരു സാക്ഷ്യപത്രമാണ് എന്ന് തന്നെ വിശേഷിപ്പിക്കാം. 120 HZ റിഫ്രഷ് നിരക്കുള്ള അതിന്റെ സെഗ്‌മെന്റിലെ മുൻനിര sAMOLED+and Infinity-O 6.7’’ FHD ഡിസ്പ്ലേ ഉള്ള ഈ സ്‌മാർട്ട്‌ഫോണിൽ നിങ്ങൾക്ക് ജീവനുള്ള കാഴ്ചകൾ കാണാം. അതിനാൽ, നിങ്ങളുടെ പ്രിയപ്പെട്ട സിനിമ കാണുമ്പോഴോ നിങ്ങളുടെ ഇഷ്ടപ്പെട്ട ഗെയിം കളിക്കുമ്പോഴോ ശരിയായ ആവേശം അനുഭവിക്കുക. ഈ സ്‌മാർട്ട്‌ഫോണിൽ ഒരു Vapour Cooling Chamber സജ്ജീകരിച്ചിരിക്കുന്നു, ഇത് നിങ്ങളുടെ ഫോൺ ചൂടാകുമ്പോൾ അത് തണുക്കാനായി മാറ്റിവെക്കാതെ തന്നെ നിങ്ങൾ ആസ്വദിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. Galaxy M53 5G 108 MP ലെൻസുമായി സജ്ജീകരിച്ചിരിക്കുന്നു. അത് ഫോട്ടോ എല്ലാ വിശദാംശങ്ങളോടെയും വ്യക്തതയോടെയും എടുക്കാനുള്ള സംവിധാനം നൽകുന്നതിനാൽ, പ്രാധാന്യമുള്ള നിമിഷങ്ങൾ ആസ്വദിക്കാൻ നിങ്ങളെ സഹായിക്കുന്നു. മുൻവശത്ത് 32 MP സെൻസർ ഉണ്ട്, ഇത് എല്ലാ സെൽഫികൾക്കും അനുയോജ്യമാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo