iPhone 11 Offer: ഫോണുകൾക്ക് വമ്പൻ ഓഫറുകളാണ് ഫ്ലിപ്കാർട്ടിലും ആമസോണിലും അടുത്ത വാരം ആരംഭിക്കുന്ന സ്പെഷ്യൽ സെയിലിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ, ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന് മുന്നാടിയായി മറ്റൊരു മികച്ച ഡിസ്കൗണ്ട് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്. ആപ്പിൾ ഫോൺ സ്വന്തമാക്കണമെന്ന് ഒരുപാട് നാളുകളായി ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ സുവർണാവസരം.
18 ശതമാനം വിലക്കിഴിവാണ് ഐഫോൺ 11ന് ഇപ്പോൾ നൽകുന്നത്. അതായത്, Flipkart discount offerൽ 10,000 രൂപയുടെ വിലക്കുറവ് നിങ്ങൾക്ക് ലഭിക്കും. ഐഫോൺ 11ന്റെ 128 GB സ്റ്റോറേജ് ഫോണിനാണ് ഫ്ലിപ്കാർട്ട് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 48,900 രൂപ വില വരുന്ന ഐഫോൺ 11 ഫ്ലിപ്കാർട്ട് 39,999 രൂപയ്ക്ക് വിൽക്കുന്നു.
അവിശ്വസനീയമായ എക്‌സ്‌ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30,600 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫർ. എന്നാൽ നിങ്ങൾ മാറ്റി വാങ്ങാൻ വച്ചിട്ടുള്ള പഴയ ഫോണിന്റെ മോഡലും തരവുമനുസരിച്ച് ഇതിൽ വ്യത്യാസം വരും. കൂടാതെ, നിങ്ങളുടെ പിൻകോഡ് അനുസരിച്ച് മാത്രമാണ് ഫോണിന് എക്സ്ചേഞ്ച് ഓഫർ ലഭിക്കുമോ ഇല്ലയോ എന്ന് മനസിലാക്കാനാകൂ…
ഐഫോൺ 11ന് ഫ്ലിപ്കാർട്ട് നൽകുന്ന 18 ശതമാനം വിലക്കിഴിവിന് പുറമെ, ആക്സിസ് ബാങ്ക് ഉൾപ്പെടെയുള്ളവയുടെ ഓഫറുകളും ലഭ്യമാണ്. അതായത്, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5% കിഴിവ് ലഭിക്കും.
വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
Read More: Google Pixel 8 Series Launch: 2 ഫോണുകളുമായി Google Pixel 8 Series ഉടൻ വിപണിയിലേക്ക്
6.1 ഇഞ്ച് ആണ് ഡിസ്‌പ്ലേ. ആപ്പിളിന്റെ A13 ബയോണിക് ചിപ്പ് ഉൾപ്പെടുത്തി വരുന്ന ഐഫോൺ 11ൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. 12+12 MPയുടെ 2 ക്യാമറകളും, 12 MPയുടെ ഫ്രണ്ട് ഫേസിങ് ക്യാമറയും ഇതിൽ വരുന്നു.