6000 രൂപയിൽ താഴെ വില വരുന്ന ബജറ്റ് ഫോണുകൾ നിരവധിയുണ്ട്. 6000 രൂപയിൽ താഴെ വില വരുന്ന ഫോണുകൾ ഒന്ന് പരിചയപ്പെടാം
പോക്കോ സി50 സ്മാർട്ട്ഫോണിൽ 720×1600 പിക്സൽ റെസല്യൂഷനുള്ള 6.52 ഇഞ്ച് HD+ ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz ടച്ച് സാമ്പിൾ റേറ്റ് സപ്പോർട്ടുണ്ട്. രണ്ട് പിൻ ക്യാമറകളാണ് പോക്കോ സി50 സ്മാർട്ട്ഫോണിലുള്ളത്. 10W ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് പോക്കോ സി50 സ്മാർട്ട്ഫോണിലുള്ള്. ഈ വലിയ ബാറ്ററി പൂർണമായും ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവൻ ബാറ്ററി ബാക്ക് ലഭിക്കും. 3ജിബി വരെയുള്ള LPDDR4x റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള പോക്കോ സി50 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ എ22 എസ്ഒസിയാണ്.
5.45 ഇഞ്ച് എച്ച്ഡി റസലൂഷനിലുള്ള (720X 1440) സ്‌ക്രീന്‍, കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം, ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിങ് എന്നിവയുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ക്യുഎം-215 പ്രൊസസറില്‍ രണ്ട് ജിബി റാമുണ്ട്. 6499 രൂപയാണ് ജിയോഫോണ്‍ നെക്‌സ്റ്റിന് വില . ഇന്ന് വിപണിയില്‍ ലഭ്യമായ വിലകുറഞ്ഞ സ്മാര്‍ട്‌ഫോണുകളിലൊന്നാണിത്.
6.5-ഇഞ്ച് ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേയാണ്, 120Hz ടച്ച് സാംപ്ലിംഗ് നിരക്ക്. 3 ജിബി വരെ റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയ യുണിസോക്ക് ടി 612 പ്രൊസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് പിന്തുണയുണ്ട്.ഫോണിൻ്റെ പിൻ പാനലിൽ 8 മെഗാപിക്സൽ AI ക്യാമറ സെൻസർ ഉണ്ട്. 5000എംഎഎച്ച് ബാറ്ററിയും ബോക്‌സിന് പുറത്ത് സ്റ്റാൻഡേർഡ് 10W ചാർജിംഗിനുള്ള പിന്തുണയും ഉണ്ട്.
Itel A60 സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് HD+ IPS LCD സ്‌ക്രീനാണുള്ളത്. 120Hz ടച്ച് സാമ്പിൾ റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 1.4GHz ക്വാഡ് കോർ SC9832E എസ്ഒസിയാണ് ഫോണിന് കരുത്ത് നൽകുന്നത്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് ഐറ്റെൽ എ60 എൻട്രി ലെവൽ സ്മാർട്ട്ഫോൺ വരുന്നത്. 750 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ ടൈമും 30 മണിക്കൂർ വരെ ടോക്ക്‌ടൈമും നൽകുന്ന 5,000mAh ബാറ്ററിയും ഫോണിലുണ്ട്.
നോക്കിയ സി12 സ്മാർട്ട്ഫോണിൽ 6.3 ഇഞ്ച് HD+ LCD ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉള്ള ഡിസ്പ്ലെയാണ് ഇത്. എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിൽ വച്ച് മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്. ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഈ വില കുറഞ്ഞ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5,999 രൂപയാണ് വില വരുന്നത്.