കാത്ത് മേലേ, കാത്ത് കീളേ.. Reels എടുക്കാൻ Best Phones 20000 രൂപയ്ക്ക് താഴെ, ഓഫറിൽ വാങ്ങിയാലോ?

കാത്ത് മേലേ, കാത്ത് കീളേ.. Reels എടുക്കാൻ Best Phones 20000 രൂപയ്ക്ക് താഴെ, ഓഫറിൽ വാങ്ങിയാലോ?
HIGHLIGHTS

മികച്ച Selfie ക്യാമറ ഫോൺ, 20000 രൂപയ്ക്ക് താഴെ വാങ്ങാം

Amazon ഫെസ്റ്റിവലിൽ വമ്പൻ ഓഫറുകൾ നൽകുന്നുണ്ട്

ഫ്രീഡം സെയിൽ അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്

Reels ക്ലാരിറ്റിയിൽ എടുക്കാൻ Best Phones അന്വഷിക്കുകയാണോ? ബജറ്റ് ലിസ്റ്റിൽ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് കിടിലൻ ഓഫർ പറഞ്ഞുതരാം. മികച്ച Selfie ക്യാമറ ഫോൺ, 20000 രൂപയ്ക്ക് താഴെ വാങ്ങാം.

റീൽസ് പ്രേമികൾക്ക് Best Phones

വലിയ വില കൊടുത്ത് സ്മാർട് ഫോൺ വാങ്ങണമെന്നില്ല. Amazon Great Freedom Festival വമ്പൻ ഓഫറുകൾ നൽകുന്നുണ്ട്. ഓഗസ്റ്റ് 12 വരെയാണ് ആമസോണിലെ സെയിൽ ഉത്സവം. ഫ്രീഡം സെയിൽ അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്.

20000 രൂപയ്ക്ക് താഴെ Best Phones

സാംസങ്, വൺപ്ലസ്, പോകോ, റെഡ്മി, ഐക്യൂ ഫോണുകൾ ഓഫറിൽ വാങ്ങാം. റീൽസ് എടുക്കുന്നതിന് ഇവ മികച്ച സ്മാർട്ഫോണുകളാണ്. ഫോണിന്റെ ഓഫറുകളും വാങ്ങാനുള്ള ആമസോൺ ലിങ്കും ഇതാ നൽകുന്നു.

best phones under 20000 rs for reels shooting

Samsung Galaxy M35 5G (വാങ്ങാനുള്ള ലിങ്ക്)

പ്രധാന ഫീച്ചറുകൾ: 6000mAh ബാറ്ററി, എക്സിനോസ് 1380 പ്രോസസർ. 120Hz റിഫ്രഷ് റേറ്റും AMOLED ഡിസ്പ്ലേയും. 50MP+8MP+2MP ക്യാമറ സ്മാർട്ഫോണാണിത്. 13MP സെൽഫി ക്യാമറയാണ് ഫോണിലുള്ളത്.

1000 രൂപയുടെ കൂപ്പൺ കിഴിവോടെ ഫോൺ ലാഭത്തിൽ വാങ്ങാം. 6GB റാമും 128GB സ്റ്റോറേജുമുള്ള സ്മാർട്ഫോണാണിത്. സാംസങ് ഗാലക്സി M35 19,999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. എല്ലാ ബാങ്ക് കാർഡുകൾക്കും 2000 രൂപ ഡിസ്കൌണ്ട് ലഭിക്കും. ഇങ്ങനെ ഗാലക്സി M35 16,999 രൂപയ്ക്ക് വാങ്ങാം.

iQOO Z9 5G (വാങ്ങാനുള്ള ലിങ്ക്)

ഐക്യൂ Z9 മികച്ച സെൽഫി ക്യാമറ സ്മാർട്ഫോണാണ്. പ്രധാന ഫീച്ചറുകൾ: മീഡിയാടെക് ഡൈമൻസിറ്റി 7200 പ്രോസസറാണ് ഫോണിലുള്ളത്. 5000mAh ബാറ്ററിയും, 44W ഫ്ലാഷ് ചാർജിങ്ങും ഇതിനുണ്ട്. 50MP Sony IMX882 ക്യാമറയാണ് ഫോണിലുള്ളത്. 2 മെഗാപിക്സലാണ് ഡെപ്ത് സെൻസർ. ഇതിൽ 16MP സെൽഫി ക്യാമറ ഇതിലുണ്ട്. ശരിയായ സ്കിൻ ട്യൂണിൽ സെൽഫി എടുക്കാൻ ഇത് സഹായിക്കും.

24,999 രൂപയാണ് ഐക്യൂ Z9-ന്റെ ശരിക്കുള്ള വില. 19,998 രൂപയാണ് ആമസോണിലെ വില. 2,250 രൂപയുടെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഓഫറുണ്ട്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന്റെ വിലയാണിത്. 22,000 രൂപ റേഞ്ചിൽ സ്മാർട്ഫോൺ സ്വന്തമാക്കാം.

POCO M6 5G (വാങ്ങാനുള്ള ലിങ്ക്)

പ്രധാന ഫീച്ചറുകൾ: മീഡിയാടെക് ഡൈമൻസിറ്റി 6100+ 5G SoC പ്രോസസർ. 5000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ സിപിയു മോഡലുമുള്ള സ്മാർട്ഫോണാണിത്. 50MP AI ഡ്യുവൽ ക്യാമറ ഇതിലുണ്ട്. സെൽഫിയ്ക്കായി 5 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.

8GB+ 256GB പോകോ ഫോൺ വിലക്കിഴിവിൽ ആമസോണിൽ വാങ്ങാം. 10,999 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1,000 രൂപയുടെ എസ്ബിഐ ബാങ്ക് കാർഡ് ഓഫറും ലഭിക്കുന്നു. 9,999 രൂപയ്ക്ക് ഫോൺ വാങ്ങാം.

Redmi 12 5G (വാങ്ങാനുള്ള ലിങ്ക്)

പ്രധാന ഫീച്ചറുകൾ: സ്നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറാണ് ഫോണിലുള്ളത്. 5000mAh ബാറ്ററിയും 50MP ഡ്യുവൽ ക്യാമറയും ഫോണിലുണ്ട്. ഇതിന് 8MP സെൽഫി ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്.

8GB+256GB സ്റ്റോറേജുമുള്ള ഫോണിന് ആമസോണിൽ ഓഫറുണ്ട്. 13,999 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 500 രൂപയുടെ കൂപ്പൺ കിഴിവും 1000 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കുന്നു. ഇങ്ങനെ 12,499 രൂപയ്ക്ക് റെഡ്മി 12 വാങ്ങാം.

OnePlus Nord CE4 Lite 5G (വാങ്ങാനുള്ള ലിങ്ക്)

best phones under 20000 rs for reels shooting

പ്രധാന ഫീച്ചറുകൾ: 5500mAh ബാറ്ററിയും, 80W SUPERVOOC ചാർജിങ്ങുമുള്ള ഫോണാണിത്. 50MP Sony LYT-600 പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. 2 മെഗാപിക്സലാണ് ഫോണിന്റെ ഡെപ്ത് സെൻസർ. ഔട്ട്ഡോർ ഷൂട്ടിങ്ങിന് കൂടി ഇണങ്ങുന്ന സെൽഫി ക്യാമറയാണ് ഇതിലുള്ളത്. വൺപ്ലസ് ഇതിൽ 16MP ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു.

Read More: Smart TV Offers: 6120 രൂപ മുതൽ 32 ഇഞ്ച് സ്മാർട് ടിവികൾ, 10,000 രൂപയ്ക്ക് താഴെ ബജറ്റിൽ| TECH NEWS

8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് ഓഫറുണ്ട്. ആമസോണിൽ 19,999 രൂപയാണ് വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് ലഭിക്കും. 1000 രൂപയുടെ കൂപ്പൺ കിഴിവും 1000 രൂപ ബാങ്ക് ഓഫറുമുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ ഈ ഓഫർ സ്വന്തമാക്കാം. 17,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo