സ്മാർട്ട് ഫോൺ ഹാക്ക് ആയോ എന്ന് സംശയം ഉണ്ടോ ;എങ്ങനെ നോക്കാം ?
സ്മാർട്ട് ഫോണുകളിൽ വയറസ് ഉണ്ടോ എന്ന് എളുപ്പത്തിൽ അറിയുവാൻ കുറച്ചു വഴികൾ
സ്മാർട്ട് ഫോണുകൾ എല്ലായ്‌പോഴും വളരെ ശ്രദ്ധയോടെ ഉപയോഗിക്കുക
ഇന്ന് ഇന്ത്യയിൽ സ്മാർട്ട് ഫോൺ ഉപഭോതാക്കളുടെ എന്നതിൽ വലിയ വർദ്ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .വളരെ കുറഞ്ഞ ചിലവിൽ തന്നെ ഇന്ത്യൻ വിപണിയിൽ മികച്ച ഫീച്ചറുകളിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .എന്നാൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതിനു അനുസരിച്ചു നമ്മൾ അറിയാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട് .അതിൽ ഒന്നാണ് വയറസ്സുകൾ .
സ്മാർട്ട് ഫോണുകളിൽ നമ്മൾ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് വയറസ്സുകൾ .നിലവിലത്തെ സാഹചര്യത്തിൽ വയറസുകൾ എങ്ങനെ വേണമെങ്കിലും നമ്മളുടെ സ്മാർട്ട് ഫോണുകൾ കയറിപ്പറ്റാവുന്നതാണ് .മറ്റൊരാൾ ഫോർവേഡ് ചെയ്യുന്ന വ്യാജ മെസേജുകൾ വഴി ,അതുപോലെ തന്നെ നമുക്ക് വരുന്ന മറ്റു സ്‌കാം മെസേജുകൾ വഴി വയറസുകൾ നമ്മളുടെ സ്മാർട്ട് ഫോണുകളിൽ എത്തിപ്പെടാം .
അതുപോലെ തന്നെ വെരിഫൈഡ് ചെയ്യാത്ത ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് വഴിയും ഇത്തരത്തിൽ സ്മാർട്ട് ഫോണുകളിൽ വയറസുകൾ എത്തിപ്പെടാനും നമ്മളുടെ സ്മാർട്ട് ഫോണുകൾ ഹാക്ക് ചെയ്യപ്പെടുവാനും സാധ്യതയുണ്ട് .എന്നാൽ സ്മാർട്ട് ഫോണുകളിൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം .
ആദ്യം തന്നെ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ചാർജ്ജ് നിൽക്കുന്നില്ല (ബാറ്ററി പെട്ടന്ന് ട്രൈൻ ആയി കൊണ്ടിരിക്കുന്നു )ഇങ്ങനെ പെട്ടന്ന് ബാറ്ററി ട്രൈൻ ആകുകയാണെങ്കിൽ അത് ഒന്ന് കരുതിയിരിക്കുക .അടുത്തതായി ശ്രദ്ധിക്കേണ്ടത് അമിതമായി ഡാറ്റ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്നും പോകുന്നുണ്ട് .അതായത് നിങ്ങൾ ഉപയോഗിക്കാതെ തന്നെ ഡാറ്റയും മറ്റും പോകുകയാണെങ്കിലും ഒന്ന് ശ്രദ്ധിക്കുക .
അടുത്തതായി ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ് നിങ്ങളുടെ ഫോൺ ഹിസ്റ്ററിയിൽ നിങ്ങൾ വിളിക്കാത്ത മറ്റേതെങ്കിലും നമ്പറിലേക്ക് ഫോണുകൾ മറ്റോ പോയിട്ടുണ്ടെങ്കിൽ അതും നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് .