iQOO 13 5G: ഇപ്പോ തുടങ്ങി ആദ്യ സെയിൽ! Q2 ചിപ്പ്, 6000mAh ബാറ്ററി Best Phone 2024 ഓഫറിൽ വാങ്ങാനുള്ള സുവർണാവസരം

Updated on 11-Dec-2024
HIGHLIGHTS

iQOO 13 5G ഇന്ന് ആദ്യമായി ഇന്ത്യയിൽ വിൽപ്പന നടത്തുന്നു

50000 രൂപ റേഞ്ചിലാണ് വിവോയുടെ കീഴിലുള്ള ഐക്യൂ ഫ്ലാഗ്ഷിപ്പ് പുറത്തിറക്കിയത്

മറ്റ് ഫ്ലാഗ്ഷിപ്പുകളേക്കാൾ വില കുറഞ്ഞാലെന്താ, ഒന്നാന്തരം ഫീച്ചറുകളാണ് ഫോണിലുള്ളത്

iQOO 13 5G ഇന്ന് ആദ്യമായി ഇന്ത്യയിൽ വിൽപ്പന നടത്തുന്നു. ഡിസംബർ 11-ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കുന്നു. ഇന്ത്യക്കാർ കാത്തിരുന്ന സെയിൽ കൂടിയാണിത്. First Sale-ൽ ഐഖൂ 13 വമ്പിച്ച കിഴിവോടെയാണ് വിൽക്കുന്നത്. 50000 രൂപ റേഞ്ചിലാണ് വിവോയുടെ കീഴിലുള്ള ഐക്യൂ ഫ്ലാഗ്ഷിപ്പ് പുറത്തിറക്കിയത്. മറ്റ് ഫ്ലാഗ്ഷിപ്പുകളേക്കാൾ വില കുറഞ്ഞാലെന്താ, ഒന്നാന്തരം ഫീച്ചറുകളാണ് ഫോണിലുള്ളത്.

ക്വാൽകോമിന്റെ പുതിയ Snapdragon 8 Elite ചിപ്‌സെറ്റ് ഇതിലുണ്ട്. റിയൽമിയ്ക്ക് ശേഷം പുതിയ ചിപ്പ് അവതരിപ്പിക്കുന്നത് ഐഖൂ 13 5ജിയിലാണ്. IQOO 12-നേക്കാൾ മെലിഞ്ഞ ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചത്. പോരാഞ്ഞിട്ട് BMW ഡിസൈനും.

ഐഖൂ 13 Q2 ചിപ്പ്

ഡിസൈനും പ്രോസസറും മാത്രമല്ല, ഡിസ്പ്ലേ, അൾട്രാസോണിക് ഫിംഗർപ്രിന്റ്, ബാറ്ററി എല്ലാം കെങ്കേമമാണ്. 6000mAh ബാറ്ററിയും മികവുറ്റ ട്രിപ്പിൾ ക്യാമറയും ചേർന്ന് ഒരു കുറവുമില്ലാത്ത് Best Phone ആണ് അവതരിപ്പിച്ചിരിക്കുന്നത്.

iQOO 13 5G: ആദ്യ സെയിൽ

ഏറ്റവും മികച്ച പ്രതികരണമാണ് iQOO 13 5G Review-ൽ നിന്ന് വരെ ലഭിക്കുന്നത്. ശരിക്കും കണ്ണും പൂട്ടി വാങ്ങാവുന്ന ഹാൻഡ്സെറ്റാണിത്.

ഫോൺ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. BMW ലെജൻഡ്, നാർഡോ ഗ്രേവി കളറുകളിൽ വാങ്ങാം. 12GB+ 256GB ആണ് ബേസിക് മോഡൽ. ഇതിന് 54,999 രൂപയാകും. 16GB+ 512GB സ്റ്റോറേജ് വേരിയന്റിന് 59,999 രൂപയും.

iQOO 13 5G: ഓഫർ

എന്നാൽ ഫോൺ ലോഞ്ച് ഓഫറിൽ ആകർഷകമായ കിഴിവിലാണ് വിൽക്കുന്നത്. 3000 രൂപയുടെ ബാങ്ക് ഓഫറാണ് ആദ്യ സെയിലിൽ നൽകുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ 3000 രൂപ കിഴിവ് ലഭിക്കും. ഈ കിഴിവ് അടുത്ത വിൽപ്പനയിൽ ലഭ്യമാകണമെന്നില്ല. iqoo.com, amazon, വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകളിലൂടെയാണ് വിൽപ്പന. ഇവിടെ നിന്നും വാങ്ങൂ

50,000 രൂപയ്ക്ക് ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർ 1999 രൂപ കൂടി എക്സ്ട്രാ ഇട്ടാൽ മതി. 12GB+ 256GB ഐഖൂ 13 51,999 രൂപയ്ക്ക് നേടാം. 16GB+ 512GB ടോപ് വേരിയന്റ് 56,999 രൂപയ്ക്കും ലഭിക്കും. വിവോ, ഐക്യൂ ഫോണുകൾ മാറ്റി വാങ്ങിയാൽ 5,000 രൂപ വരെ എക്സ്ചേഞ്ച് കിഴിവും നേടാം. വിവോ, ഐക്യൂ ഇ-സ്റ്റോറുകളിലാണ് ഈ എക്സ്ചേഞ്ച് ഓഫർ ലഭ്യമാകുക. മറ്റ് ഫോണുകൾക്ക് 3000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കും. ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ആദ്യ സെയിലിൽ നൽകുന്നു.

ഐഖൂ 13: സ്പെസിഫിക്കേഷൻ

6.82 ഇഞ്ച് 2K LTPO AMOLED സ്‌ക്രീനാണ് ഫോണിലുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റുമുണ്ട്. ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പിൽ പ്രവർത്തിക്കുന്നു. ഗെയിമിംഗിനായി ഐക്യൂവിന്റെ Q2 ചിപ്പ് കൂടി ചേർത്തിരിക്കുന്നു. ഇത് തന്നെയാണ് ഫോണിന്റെ ഹൈലൈറ്റുകളിൽ മറ്റൊന്ന്.

Also Read: Best Flagship Phone: എല്ലാം തികഞ്ഞ iQOO 13 5G, എന്തുകൊണ്ട് നിങ്ങൾ മിസ്സാക്കരുത്!

സോണി IMX921 സെൻസറുള്ള 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറയുണ്ട്. 50-മെഗാപിക്‌സൽ അൾട്രാവൈഡ് ഷൂട്ടറും നൽകിയിരിക്കുന്നു. 50MP സോണി IMX816 സെൻസർ കൂടി ചേരുന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ. ഇതിന് 2x ഒപ്റ്റിക്കൽ സൂം ഫീച്ചറാണുള്ളത്. ഫോണിന് മുൻഭാഗത്ത് 32MP ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു.

ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണ് ഐക്യൂ 13. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15-ൽ പ്രവർത്തിക്കുന്നു. ഇതിൽ നാല് Android സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളുണ്ട്. അഞ്ച് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കുന്നതാണ്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :