പെർഫോമൻസ് കരുത്തിൽ ഇതാ പുതിയ ZTE സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
റിപ്പോർട്ടുകൾ പ്രാകാരം ഈ സ്മാർട്ട് ഫോണുകൾ 20ജിബിയുടെ വരെ റാംമ്മിൽ പുറത്തിറങ്ങുന്നു എന്നാണ്
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ ZTEയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .മികച്ച പെർഫോമൻസ് കരുത്തിലാണ് പുതിയ ZTE സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇട്ജിൽ എടുത്തു പറയേണ്ട ഫീച്ചറുകൾ റാം തന്നെയാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 20 ജിബിയുടെ റാംമ്മിൽ വരെ പുറത്തിറങ്ങുന്നുണ്ട് എന്നാണ് .
എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കൺസെപ്റ്റ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത് .18 ജിബിയുടെ റാംമ്മിൽ വരെയാണ് നിലവിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ZTE യുടെ ഈ സ്മാർട്ട് ഫോണുകൾ 20 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുകയാണെങ്കിൽ തീർച്ചയായും അത് സ്മാർട്ട് ഫോണുകൾ മേഖലയിൽ ഒരു തരംഗം തന്നെ സൃഷ്ടിക്കും .
ഇനി വരാനിരിക്കുന്ന വർഷങ്ങളിൽ ZTE ൽ നിന്നും കൂടുതൽ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ZTEയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകളും വിപണിയിൽ ഉടൻ എത്തുമെന്നാണ് കരുതുന്നത് .ഷവോമി ,റിയൽമി അടക്കമുളള കമ്പനികൾക്ക് ഒരു കനത്ത വെല്ലുവിളി തന്നെ ആയിരിക്കും ZTEയുടെ പുതിയ ഫോണുകൾ എന്ന കാര്യത്തിൽ സംശയം വേണ്ട .
20ജിബിയുടെ റാംമ്മിനൊപ്പം തന്നെ ഈ ഫോണുകളിൽ മികച്ച സ്റ്റോറേജുകളും ലഭിക്കും .റിപ്പോർട്ടുകൾ പ്രകാരം ZTEയുടെ പുതിയ സ്മാർട്ട് ഫോണുകളിൽ 1TB സ്റ്റോറേജുകൾ വരെ ലഭിക്കും എന്നാണ് സൂചനകൾ .ഗെയിമുകൾക്ക് വളരെ അനിയോജ്യമായ സ്മാർട്ട് ഫോണുകൾ തന്നെ ആകും ZTE യുടെ ഈ കോൺസെപ്റ്റിൽ പുറത്തിറങ്ങുന്ന ഫോണുകൾ .