digit zero1 awards

ഇന്ത്യൻ വിപണിയിലെ മികച്ച പെർഫോമൻസ് 5G ഫോണുകൾ നോക്കാം

ഇന്ത്യൻ വിപണിയിലെ മികച്ച പെർഫോമൻസ് 5G ഫോണുകൾ നോക്കാം
HIGHLIGHTS

ഇന്ത്യൻ വിപണിയിലെ മികച്ച പെർഫോമൻസ് 5G ഫോണുകൾ നോക്കാം

ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലൂടെയും വാങ്ങിക്കാം

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ 30000 രൂപയ്ക്ക് താഴെ 5ജി  സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്നും 30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .

POCO F4 SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ FHD+ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Qualcomm Snapdragon 870 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ 4500mAh ന്റെ ( 67W fast charging support)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ വേരിയന്റുകൾക്ക് വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 27999 രൂപയാണ് വില വരുന്നത് .കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 29999 രൂപയും കൂടാതെ അവസാനമായി 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 33999 രൂപയും ആണ് വില വരുന്നത് .

ONEPLUS NORD 2 5G സവിശേഷതകൾ 

6.43 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും,90Hz റിഫ്രഷ് റേറ്റും  ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 11 -based OxygenOS 11  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ  MediaTek Dimensity 1200 പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

മൂന്നു വേരിയന്റുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം  256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് . ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 50  മെഗാപിക്സൽ  +8 മെഗാപിക്സൽ + 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .   സെൽഫിയിലേക്കു വരുകയെണെങ്കിൽ ഈ ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ (supports Warp Charge 65 )ഇതിനു ലഭിക്കുന്നുണ്ട്  .

IQOO 7-പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62 ഇഞ്ചിന്റെ  Full HD+ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയിൽ എടുത്തുപറയേണ്ടത് ഇതിന്റെ റിഫ്രഷ് റേറ്റ് ആണ് .120Hz ഹൈ റിഫ്രഷ് റേറ്റ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ HDR10+ സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

പ്രോസ്സസറുകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .Qualcomm Snapdragon 870 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ പ്രോസ്സസറുകളിൽ ഒന്നാണ് Qualcomm Snapdragon 870 .കൂടാതെ Android 11ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ iQOO 7 സ്മാർട്ട് ഫോണുകൾക്ക് മൂന്ന് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറകൾ + 2  മെഗാപിക്സൽ  പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .കൂടാതെ 4K UHD റെക്കോർഡിങ് ചെയ്യുവാനും സാധിക്കുന്നതാണ് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു . 

Vivo V23e 5G 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.44-ഇഞ്ചിന്റെ  ഫുൾ Hd പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റെറ്റിനൊപ്പം 1080×2400 പിക്സൽ റെസലൂഷനും  ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio 810  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ microSD സ്ലോട്ടും ഇതിൽ ലഭിക്കുന്നതാണ് .1ടിബി വരെയാണ് ഇതിൽ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നത് . Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 44 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .വിലയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വില 25990 രൂപയാണ് .

MOTOROLA EDGE 20 

Motorola Edge 20 ഫോണുകൾ 6.7 ഇഞ്ചിന്റെഫുൾ HD+ OLED ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 144Hz ഹൈ റിഫ്രഷ് റേറ്റ് ,1080p പിക്സൽ റെസലൂഷനും ഇതിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ മോട്ടോറോളയുടെ Edge 20 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് Qualcomm Snapdragon 778G 5ജി പ്രോസ്സസറുകളിൽ ആണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .Edge 20  സ്മാർട്ട് ഫോണുകൾക്കാണ് 108 മെഗാപിക്സൽ + 8 (3X Telephoto, f/2.4 Aperture, 1.0 μm Pixel Size, Optical Image Stabilization) മെഗാപിക്സൽ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ പിൻ ക്യാമറകൾ ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

അതുപോലെ തന്നെ ബാറ്ററികൾക്കും മുൻഗണന നൽകികൊണ്ട് തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .4000 mAhന്റെ(30W Type-C TurboPower Charger ) ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

POCO X4 PRO 5G

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7-inch AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 120Hz ഹൈ റിഫ്രഷ് റേറ്റും കൂടാതെ  Gorilla Glass 5 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ Snapdragon 695 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ 1TB വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 5000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകളുടെ ആരംഭ വില വരുന്നത് ₹18,999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo