മികച്ച പെർഫോമൻസിന് പേരുകേട്ടതാണ് Snapdragon ഉൾപ്പെടുത്തിയിട്ടുള്ള ഫോണുകൾ. ഇങ്ങനെ ഉഗ്രൻ പെർഫോമൻസും കിടിലൻ ഡിസൈനുമുള്ള Mobile Phones അന്വേഷിക്കുകയാണോ? എങ്കിൽ Qualcomm Snapdragon ഉൾപ്പെടുത്തിയിട്ടുള്ള Best Phones ഞങ്ങൾ പറഞ്ഞുതരാം.
ഏറ്റവും മികച്ച പെർഫോമൻസ് നൽകുന്ന 5 ഫോണുകളാണ് ഇവിടെയുള്ളത്. ഇവ പ്രീമിയം ക്വാളിറ്റിയിലും ബജറ്റിലും നിർമിച്ച സ്മാർട്ഫോണുകളാണ്. 30,000 രൂപ മുതലായാരിക്കും ഇവയുടെ വില വരുന്നത്.
iQOO 9 5G സ്റ്റൈലിഷും അത്യാധുനിക ഫീച്ചറുകളുമുള്ള സ്മാർട്ഫോണാണ്. ഗെയിമിങ്ങിലും ഇത് ഉത്തമ ഫോണാണെന്ന് പറയാം. 46,990 രൂപ വിലയാണ് iQOO 9 5G-യ്ക്ക് വരുന്നത്.
മികച്ച ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിങ് ഫീച്ചറുകൾ ഫോണിലുണ്ട്. 6.56 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ഫോണിനുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ 5G പ്രോസസർ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.
ഫോട്ടോഗ്രാഫി പ്രേമികൾക്കായി ഐക്യൂ ട്രിപ്പിൾ റിയർ ക്യാമറ ഉപയോഗിച്ചിരിക്കുന്നു. 48MP + 13MP+ 13MP ചേർന്നതാണ് ക്യാമറ. കൂടാതെ ഫോണിൽ 16MP-യുടെ സെൽഫി ക്യാമറയുമുണ്ട്. ഫോണിന്റെ ബാറ്ററി 4350mAh ആണ്. ഇതിൽ കാര്യമായ ന്യൂനതകളൊന്നുമില്ല. എന്നാലും ചാർജിങ്ങിനിടെ ഫോൺ ചൂടാകുന്ന അനുഭവം പലരും പറഞ്ഞിട്ടുണ്ട്.
ഐക്യൂവിന്റെ മറ്റൊരു പ്രീമിയം ഫോണാണ് iQOO 11 5G. സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറുള്ള സ്മാർട്ഫോണാണിത്. 44,999 രൂപയാണ് ഫോണിന്റെ വില. എന്നാലും ആമസോണിലും മറ്റും വളരെ വിലക്കിഴിവിൽ ഫോൺ വാങ്ങാം.
50MP + 8MP + 13MP ട്രിപ്പിൾ റിയർ ക്യാമറയിലൂടെ ബെസ്റ്റ് ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. 16MPയുടെ ഫ്രെണ്ട് ക്യാമറയും ഫോണിലുണ്ട്. ഇതിന്റെ ബാറ്ററി 5000mAh ആണ്. 120W ചാർജിങ്ങിനെയും ഐക്യൂ 11 സപ്പോർട്ട് ചെയ്യുന്നു. വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.
2022-ൽ പുറത്തിറങ്ങിയ ഫോണാണ് നതിങ് ഫോൺ 2. 40,999 രൂപ വിലയാണ് ഈ സ്മാർട്ഫോണിന് വില വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Plus Gen 1 ചിപ്സെറ്റ് ഇതിലുണ്ട്.
ഇത് വലിയ ഗെയിമുകൾക്ക് പോലും മികച്ച പെർഫോമൻസ് തരും. 4700mAh ബാറ്ററിയും Nothing Phone (2) 5G-യിലുണ്ട്. 50 MP + 50 MP ചേർന്ന പിൻക്യാമറയും 32 MP ഫ്രെണ്ട് ക്യാമറയുമുണ്ട്. വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.
പ്രീമിയം ക്വാളിറ്റിയിൽ പെർഫോമൻസ് തരുന്ന ഫോണാണിത്. Xiaomi 11T Pro 5G Hyperphone മോഡലിന്റെ വില 41,999 രൂപയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ചിപ്സെറ്റാണ് ഫോണിൽ നൽകിയിട്ടുള്ളത്. ക്വാളിറ്റി പെർഫോമൻസ് നൽകുന്നതിന് ഈ സ്നാപ്ഡ്രാഗൺ ചിപ്പ് അനുയോജ്യമാണ്.
108MP + 8MP + 5MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയുള്ള ഫോണാണിത്. ഷവോമിയുടെ ഫ്രെണ്ട് ക്യാമറ 16 മെഗാപിക്സലിന്റേതാണ്. 120Hz റിഫ്രഷ് റേറ്റുള്ള മികച്ച ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 5000 mAh ബാറ്ററിയും 120W Xiaomi HyperCharge സപ്പോർട്ടുമുണ്ട്. വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.
ഞങ്ങളുടെ ലിസ്റ്റിലുള്ള അഞ്ചാമത്തെ ഫോണാണ് വൺപ്ലസ് 12R. ഇതുവരെ പറഞ്ഞ ഫോണുകളിലെ പോലെ ബെസ്റ്റ് പെർഫോമൻസ് ഇതിലുമുണ്ട്. AMOLED LTPO ഡിസ്പ്ലേയും 120Hz റീഫ്രെഷ് റേറ്റുമുള്ള ഫോണാണിത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസർ ഉൾപ്പെടുത്തിയിരിക്കുന്നു. 45,999 രൂപയാണ് OnePlus 12R-ന്റെ വിപണി വില. 5500mAh ബാറ്ററിയാണ് ഫോണിനെ പവർഫുള്ളാക്കുന്നത്. ഈ ഫോൺ 100W SUPERVOOC ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ
50MP+ 8MP + 2MP ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഫോണിലുള്ളത്. ഇതിന് 16MP-യുടെ ഫ്രെണ്ട് ക്യാമറയും വരുന്നു.