സ്മാർട്ഫോണുകളിൽ സാംസങ് ഗാലക്സി ആരാധകർ ഏറെയാണ്. ക്യാമറയിലും ഡിസൈനിലും വിപണിയിൽ തരംഗമാകുന്ന സാംസങ്ങിന്റെ ഗ്യാലക്‌സി എസ് 22 (Samsung Galaxy S22) 36% വിലക്കിഴിവിൽ ലഭിക്കുകയാണെങ്കിൽ ഈ അവസരം നിങ്ങൾ ഒരിക്കലും മിസ് ചെയ്യില്ല. അതായത്, 60,000ൽ കൂടുതൽ വിലയുള്ള സ്മാർട്ഫോൺ 50,000 രൂപയ്ക്ക് വാങ്ങാനാകും. ഈ ഓഫർ എങ്ങനെ ലഭിക്കുമെന്ന് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
സാംസങ് ഗ്യാലക്‌സി എസ് 22ന്റെ അടിസ്ഥാന വേരിയന്റിന് 60,999 രൂപ വില വരുന്നു. എന്നാൽ പ്രമുഖ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ (Amazon) നിങ്ങൾക്ക് 10,000 രൂപ വിലക്കിഴിവിൽ ഇത് വാങ്ങാം. ഇത് സ്റ്റൈൽ നെയിം വിഭാഗത്തിൽ 'ഓഫറിനൊപ്പം' എന്ന ഓപ്ഷനിൽ 29% കിഴിവിൽ ലഭിക്കും. എന്നാൽ നിങ്ങൾ 'ഓഫർ ഇല്ലാതെ' എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ 36% കിഴിവ് ലഭിക്കുന്നതാണ്. അതായത്, 54,700 രൂപയിൽ വാങ്ങാം. ഇതിന് പുറമെ, ഫോണിന് 15,200 രൂപ വരെ വില കുറവിലും വാങ്ങാനാകും.
അതായത്, 15,200 രൂപ എക്‌സ്‌ചേഞ്ച് ഓഫർ ലഭിച്ചതിന് ശേഷം, ഫോണിന് നിങ്ങൾക്ക് 39,500 രൂപയിൽ വാങ്ങാം. അതിലുപരിയായി, എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡിന് ₹250 വരെ 5% തൽക്ഷണ കിഴിവ് നൽകുന്നത് പോലുള്ള ബാങ്ക് ഓഫറുകളും ഉണ്ട്. വിപണിയിലെ ഏറ്റവും വലിയ മുൻനിര ഫോണുകളിലൊന്നാണ് സാംസങ് ഗാലക്‌സി എസ് 22 എന്നതും ഓർക്കേണ്ടതാണ്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 1 ചിപ്‌സെറ്റാണ് ഇത് നൽകുന്നത്.
120Hz റീഫ്രഷ് റേറ്റ് പിന്തുണയുള്ള 6.1 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത.
25W വയർഡ് ഫാസ്റ്റ് ചാർജിങ്ങും 15W വയർലെസും ഉള്ള 3700 mAH ബാറ്ററിയാണ് ഇതിനുള്ളത്.
50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 12 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് എസ് 22ന് ഉള്ളത്.
രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്; 8GB 128GB, 8GB 256GB.