മിഡ്- റേഞ്ച് ഫോണുകളിൽ ഏറ്റവും മികച്ചൊരു ആൻഡ്രോയിഡ് സെറ്റാണ് നോക്കിയ 6 മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച നോക്കിയ X30 5G. 50MPയുടെ പ്യുവർവ്യൂ ക്യാമറയുമായി എത്തിയ Nokia ഫോണിന്റെ വില ഇപ്പോഴിതാ വെട്ടിക്കുറച്ചിരിക്കുകയാണ് കമ്പനി. അതും 12,000 രൂപ കുറച്ചാണ് ഫോൺ വിൽക്കുന്നത്. 2 ദിവസത്തെ ബാറ്ററി ലൈഫും, 33Wന്റെ ഫാസ്റ്റ് ചാർജിങ്ങുമുള്ള ഈ Nokia ഫോണിന്റെ Offer saleനെ കുറിച്ചും, ഫോണിന്റെ പ്രത്യേകതകളും അറിയാം…
Rs. 12,000ന്റെ ഓഫറാണ് HMD നോക്കിയ X30 5Gയ്ക്കായി നൽകിയിരിക്കുന്നത്. 48,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോൺ ഇപ്പോൾ നിങ്ങൾക്ക് വെറും 36,999 രൂപയ്ക്ക് വാങ്ങാമെന്ന് അർഥം. 8GB റാമും, 256GB സ്റ്റോറേജുമുള്ള ഫോണിനാണ് ഈ ഓഫർ. ഇതിന് പുറമെ, നോ-കോസ്റ്റ് EMI ഓഫറും Nokia X30 5Gയ്ക്കായി അനുവദിച്ചിരിക്കുന്നു. നോക്കിയയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി നിങ്ങൾക്ക് നോക്കിയ ഫോൺ വാങ്ങാവുന്നതാണ്. ക്ലൗഡി ബ്ലൂ, ഐസ് വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്.
6.43 ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് നോക്കിയ എക്സ്30ലുള്ളത്. 90Hzന്റെ റീഫ്രെഷ് റേറ്റ് വരുന്നു. ഫോണിന് മികച്ച പെർഫോമൻസ് നൽകാൻ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 695 5G ചിപ്‌സെറ്റുണ്ട്. ഫോൺ Android 12ൽ പ്രവർത്തിക്കുന്നു. നോക്കിയയുടെ ഈ ഫോണിൽ മൂന്ന് പ്രധാന OS അപ്‌ഗ്രേഡുകളും 3 വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി നൽകുന്നുണ്ട്. 33W ഫാസ്റ്റ് ചാർജിങ്ങുള്ള 4,200mAhന്റെ ബാറ്ററിയാണ് നോക്കിയ X30 5Gയിലുള്ളത്. 5G, Bluetooth 5.1, NFC, GPS/AGPS, GLONASS, USB Type-C പോർട്ട് എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.
OIS പിന്തുണയുള്ള 50-മെഗാപിക്സൽ പ്യുവർവ്യൂ പ്രൈമറി സെൻസർ മാത്രമല്ല, വേറെയും മികച്ച ക്യാമറ ഫീച്ചറുകൾ ഈ 5G ഫോണിലുണ്ട്. 13-മെഗാപിക്സലിന്റെ അൾട്രാ-വൈഡ് ആംഗിൾ സെക്കൻഡറി സെൻസർ ഉൾപ്പെടുന്ന ഇരട്ട പിൻ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. നോക്കിയ X30 5Gയുടെ ഫ്രെണ്ട് ക്യാമറയാകട്ടെ 16 മെഗാപിക്സലിന്റേതാണ്.