Best Nokia SmartPhones under 10K: ആകർഷകമായ സവിശേഷതകളും നോക്കിയയുടെ ബജറ്റ്‌ ഫോണുകൾ

Updated on 23-Jun-2023
HIGHLIGHTS

വിപണി അടക്കിവാണിരുന്ന നോക്കിയ ഇപ്പോൾ തിരിച്ചുവരവിനൊരുങ്ങുന്നു

എൻട്രിലെവൽ, ബജറ്റ്‌ ഈ വിഭാഗത്തിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത്

നോക്കിയയുടെ 3 ബജറ്റ്‌ ഫോണുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്

ഒരുകാലത്ത് മൊബൈൽഫോൺ വിപണി അടക്കിവാണിരുന്ന നോക്കിയ ഇപ്പോൾ തിരിച്ചുവരവിനുള്ള ശ്രമങ്ങളിലാണ്. എൻട്രിലെവൽ, ബജറ്റ് സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ Nokia C22. Nokia C32, Nokia C21 Plus  അവതരിപ്പിച്ചു. ആകർഷകമായ സവിശേഷതകളും നോക്കിയയുടെ ഈ സ്മാർട്ട്ഫോണുകളിൽ ലഭ്യമാണ്. ഈ ഫോണുകളെല്ലാം 10,000 രൂപയിൽ താഴെ വില വരുന്ന ഫോണുകളാണ്.

Nokia C22

നോക്കിയ സി22 സ്മാർട്ട്ഫോണിൽ 6.5-ഇഞ്ച് എച്ച്ഡി+ (720×1,600 പിക്സൽസ്) ഡിസ്പ്ലെയാണുള്ളത്. 20:9 ആസ്പക്റ്റ് റേഷിയോവും 60Hz റിഫ്രഷ് റേറ്റുമുള്ള എൽസിഡി ഡിസ്പ്ലേയാണിത്. ഒക്ടാകോർ യൂണിസോക്ക് പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് പിൻക്യാമറകളാണ് നോക്കിയ സി22 എൻട്രി ലെവൽ സ്മാർട്ട്ഫോണിലുള്ളത്.  സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് വാട്ടർഡ്രോപ്പ് നോച്ചിനുള്ളിൽ 8 മെഗാപിക്സൽ സെൻസറും നോക്കിയ നൽകിയിട്ടുണ്ട്. ഇതൊരു 4ജി സ്മാർട്ട്ഫോണാണ്.ഡ്യൂവൽ സിം സപ്പോർട്ടും ഈ സ്മാർട്ട്ഫോണിലുണ്ട്. നോക്കിയ സി22 ആൻഡ്രോയിഡ് 13 ഗോ എഡിഷൻ ഒഎസിലാണ് പ്രവർത്തിക്കുന്നത്. 10W ചാർജിംഗ് സപ്പോർട്ടുമായിട്ടാണ് നോക്കിയ സി22 സ്മാർട്ട്ഫോൺ വരുന്നത്. 5,000mAh ബാറ്ററിയും ഈ ഫോണിലുണ്ട്. 7,999 രൂപയാണ് വില. 

Nokia C32

നോക്കിയ സി32 സ്മാർട്ട്ഫോണിൽ 2.5ഡി കർവ്ഡ് 6.55 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1600 x 700 പിക്‌സൽ റെസലൂഷനും 20:9 ആസ്പാക്റ്റ് റേഷിയോവുമുള്ള ഡിസ്പ്ലെയാണ് ഇത്. രണ്ട് പിൻക്യാമറകളുമായി വരുന്ന നോക്കിയ സി32 സ്മാർട്ട്ഫോൺ എൽഇഡി ഫ്ലാഷ് യൂണിറ്റുമായി വരുന്നു. 
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് നോക്കിയ ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 10W വയേഡ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി യൂണിറ്റാണ് നോക്കിയ സി32 സ്മാർട്ട്ഫോണിലുള്ളത്. ഈ ബാറ്ററി 3 ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 8, 999 രൂപയാണ് ഫോണിന്റെ വില.

Nokia C21 Plus

5050 എംഎച്ച്എ ബാറ്ററി മൂന്ന് ദിവസത്തെ ലൈഫാണ് നല്‍കുന്നത്. ഇത് കൂടുതല്‍ നേരം കണക്റ്റ് ചെയ്തിരിക്കാനും, വളരെയേറെ കാര്യങ്ങള്‍ ചെയ്യാനും ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യും. ഇന്നര്‍ മെറ്റല്‍ ചേസിസും, ടഫന്‍ഡ് കവര്‍ ഗ്ലാസും പിന്തുണയ്ക്കുന്നതാണ് ഫോണിന്‍റെ ബോഡി. അഴുക്ക്, പൊടി, വെള്ളം എന്നിവയില്‍ നിന്നുള്ള അധിക സംരക്ഷണത്തിനായി ഐപി52 റേറ്റിങും ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11 (ഗോ എഡിഷന്‍) ആണ് നോക്കിയ സി21 പ്ലസിലുള്ളത്. മികച്ച ഡ്യുവല്‍ ക്യാമറഎച്ച്ഡിആര്‍ സാങ്കേതികവിദ്യയുള്ള 13എംപി ഡ്യുവല്‍ ക്യാമറ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങള്‍ അതേമികവോടെ പകര്‍ത്താന്‍ സഹായിക്കും. 3/32 ജിബി വേരിയന്‍റിന് 9,299 രൂപയാണ് വില. 

Connect On :