10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മോട്ടോയുടെ 5 സ്മാർട്ട് ഫോണുകൾ

10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മോട്ടോയുടെ 5 സ്മാർട്ട് ഫോണുകൾ
HIGHLIGHTS

മോട്ടോ സ്മാർട്ട് ഫോണുകൾ

 

മോട്ടോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ വിപണിയിൽ ആവശ്യക്കാർ വർധിച്ചുകൊണ്ടിരിക്കുകയാണ് .മോട്ടോയുടെ സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിലും അതുപോലെതന്നെ 1 ലക്ഷത്തിന്റെ മോഡൽവരെ ഇപ്പോൾ ലഭ്യമാകുന്നുണ്ട് .മോട്ടോ അവരുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ  മോട്ടോ Z 2018 കിങ്‌സ് മാൻ എഡിഷൻ.

മോട്ടോയുടെ 2018 ൽ ഏറെ പ്രതീക്ഷ കൊടുക്കാവുന്ന മോഡലുകളിൽ ഒന്നാണ് മോട്ടോ Z 2018 കിങ്‌സ് മാൻ എഡിഷൻ .ഇതിന്റെ കാപ്‌ഷൻ തന്നെ ആപ്പിളിന്റെ X നെ വെല്ലുന്ന മോഡൽ എന്നാണ് .1 ലക്ഷം രൂപയ്ക്ക് അടുത്താണ് ഇതിനെ വിലവരുന്നത് .

എന്നാൽ ഇപ്പോൾ നിങ്ങൾക്ക് 10000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന മോട്ടോയുടെ കുറച്ചു മോഡലുകളെ പരിചയപ്പെടുത്തുന്നു .പല വിലയിലാണ് മോട്ടോയുടെ ഈ മോഡലുകൾ ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാകുന്നത് .

Motorola Moto G (3rd Gen) (8GB)

മോട്ടോയുടെ എക്കാലത്തെയും മികച്ച മോഡലുകളിൽ ഒന്നാണ് ഇത് .13 MP Rear + 5 MP ക്യാമെറായാണ് ഇതിനുള്ളത് .5 ഇഞ്ചിന്റെ ഡിസ്പ്ലേ ഇതിനുണ്ട് .ഇതിന്റെ വില 5800 രൂപ മുതൽ ഓൺലൈൻ ഷോപ്പുകളിൽ ലഭിക്കുന്നതാണ് .

Motorola Moto E3 Power

മോട്ടോയുടെ ഒരു ആവറേജ് പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു മോഡലാണിത് .5 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 8 MP Rear + 5 MP ക്യാമെറ ആണുള്ളത് .6999 രൂപയാണ് ഇതിന്റെ വില .

Motorola Moto E4

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു മോഡലാണിത് .8 MP Rear + 5 MP ക്യാമെറായാണ് ഇതിനുള്ളത് .8500 രൂപയാണ് ഇതിന്റെ വിപണിയിലെ വില .

Motorola Moto C

മോട്ടോയുടെ ഒരു കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണിത് .Android, v7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .5990 രൂപയ്ക്ക് അടുത്താണ് വില .

Motorola Moto G4

5.5 ഇഞ്ചിന്റെ ഡിസ്പ്ലേ  കൂടാതെ 13 MP Rear + 5 MP ക്യാമെറയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 9999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo