8000 രൂപയിൽ താഴെ വിലയിൽ പോലും മികച്ച സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലഭ്യമാണ്. മുതിർന്ന ആളുകൾക്കും കുട്ടികൾക്കും ഇത്തരം ഫോണുകൾ നല്ലതായിരിക്കും. റെഡ്മി, റിയൽമി, സാംസങ്, ടെക്നോ തുടങ്ങിയ ജനപ്രിയ ബ്രാന്റുകളെല്ലാം ഇത്തരം ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. വില കുറവാണെങ്കിലും മികച്ച സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.
7,499 രൂപ റിയൽമി സി20 ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണ്. വാട്ടർഡ്രോപ്പ് നോച്ച് ഉള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 1,600 x 720 പിക്സൽ റസലൂഷൻ സ്ക്രീൻ ഉണ്ട്. മീഡിയടെക് ഹീലിയോ ജി35 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് റിയൽമി സി20 പ്രവർത്തിക്കുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജും ഡിവൈസിലുണ്ട്. ഡിവൈസിന്റെ പിന്നിൽ ഒരു ക്യാമറ മാത്രമാണ് ഉള്ളത്. 4പി ലെൻസ് എഎഫ്, 4x ഡിജിറ്റൽ സൂം എന്നിവ സപ്പോർട്ട് ചെയ്യുന്ന 8 മെഗാപിക്‌സൽ എഐ പിൻ ക്യാമറയാണ് ഇത്. 5 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.
7,990 രൂപ ടെക്നോ സ്പാർക്ക് 7 സ്മാർട്ട്ഫോണിൽ 720 x 1600 റെസലൂഷനും 90.34% ബോഡി സ്‌ക്രീൻ റേഷിയോവും 20:9 അസ്പാക്ട് റേഷിയോവും 480 നിറ്റ്‌സ് ബ്രൈറ്റ്നസുമുള്ള 6.52 ഇഞ്ച് ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ആൻഡ്രോയിഡ് 11 ബേസ്ജ് ഹൈഒഎസ് 7.5ലാണ് സ്പാർക്ക് 7 പ്രവർത്തിക്കുന്നത്. 1.8 GHz സിപിയു, ഒക്ടാ കോർ മീഡിയടെക് ഹെലിയോ എ25 പ്രോസസർ എന്നിവയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 3 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 16 എംപിയാണ് ഫോണിലുള്ള പിൻ ക്യാമറ. 8 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിലുണ്ട്. 6000 എംഎഎച്ച് വലിയ ബാറ്ററിയാണ് ഈ ഡിവൈസിൽ ടെക്നോ നൽകിയിട്ടുള്ളത്.
7990 രൂപ സാംസങ് ഗാലക്സി എ10 സ്മാർട്ട്ഫോണിൽ 2 ജിബി റാമാണ് ഉള്ളത്. എക്‌സിനോസ് 7884 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് പൈ ഔട്ട്-ഓഫ്-ദി-ബോക്‌സ് ഒഎസ് ആണ് ഉള്ളത്. 32 ജിബി സ്റ്റോറേജും ഈ ഡിവൈസിലുണ്ട്. ഈ സ്റ്റോറോജ് തികയാത്ത ആളുകൾക്ക് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും. 6.2 ഇഞ്ച് എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എ10 സ്മാർട്ട്ഫോണിലുള്ളത്. ഡിവൈസിന്റെ പിന്നിൽ 13 എംപി ക്യാമറയും മുൻവശത്ത് 5 എംപി ക്യാമറയും നൽകിയിട്ടുണ്ട്. 3400 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.
6999 രൂപ റെഡ്മി 9എ സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് (16.59 സെമി) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷനും ഉണ്ട്. മീഡിയടെക് ഡൈമൻസിറ്റി ജി25 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മി 9എ പ്രവർത്തിക്കുന്നത്. 5000 mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് വേർഷൻ10 (Q)ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 13 എംപി പ്രൈമറി സെൻസറാണ് ഈ ഡിവൈസിന്റെ പിൻ വശത്ത് റെഡ്മി നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയും നൽകിയിട്ടുണ്ട്.
7,499 രൂപ റിയൽമി സി11 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് (16.51 സെ.മീ) 270 പിപിഐ, 60 Hz റിഫ്രഷ് റേറ്റ് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ (1.6 GHz, ക്വാഡ് കോർ + 1.2 GHz, ക്വാഡ് കോർ) യൂണിസോക്ക് എസ്സി9863എ പ്രോസസറാണ്. 2 ജിബി റാമാണ് ഡിവൈസിലുള്ളത്. 8 എംപി പ്രൈമറി ക്യാമറയുള്ള ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 5000 mAh ബാറ്ററിയാണ് റിയൽമി സി11 2021 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. മൈക്രോ-യുഎസ്ബി പോർട്ട് വഴിയാണ് ഈ ഡിവൈസ് ചാർജ് ചെയ്യുന്നത്.
7,499 രൂപ റിയൽമി നാർസോ 50i സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് വരുന്നത്. 4 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന യൂണിസോക് 9863 SoC ആണ് പ്രോസസ്സർ. എഫ്/2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ AI റിയർ ക്യാമറയും എഫ്/2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ AI സെൽഫി ക്യാമറയും ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്. 43 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം വാഗ്ദാനം ചെയ്യുന്നു എന്ന് റിയൽമി അവകാശപ്പെടുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നാർസോ 50iയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട്, വൈഫൈ 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് വി 4.2 എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.
ആൻഡ്രോയിഡ് 11 (ഗോ പതിപ്പ്) പതിപ്പിലാണ് നോക്കിയ സി 01 പ്ലസ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യയ്ക്കുള്ള എച്ച്എംഡിയുടെ ആൻഡ്രോയിഡ് ഗോ ഫോൺ ആയിരിക്കാം. 5.45 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ, ഒക്ടാകോർ യൂണിസോക്ക് പ്രോസസർ, നീക്കം ചെയ്യാവുന്ന 3000 എംഎഎച്ച് ബാറ്ററി, പിന്നിൽ 5 മെഗാപിക്സൽ ക്യാമറ, എൽഇഡി ഫ്ലാഷോടുകൂടിയ മുൻഭാഗം എന്നിവയാണ് ഇന്ത്യയ്ക്കുള്ള നോക്കിയ സി 01 പ്ലസിന്റെ ബാക്കി സവിശേഷതകൾ. ഒരു മൈക്രോ എസ്ഡി കാർഡ്. നോക്കിയ സി 01 പ്ലസിനായി കുറഞ്ഞത് രണ്ട് വർഷത്തെ ത്രൈമാസ സുരക്ഷാ പാച്ചുകളും എച്ച്എംഡി വാഗ്ദാനം ചെയ്യുന്നു. 5, 499 രൂപയാണ് നോക്കിയ സി 01 പ്ലസിന്റെ വില.
എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള നോക്കിയ ഇന്നലെയാണ് നോക്കിയ സി12 ലോഞ്ച് ചെയ്തത്. HD+ ഡിസ്‌പ്ലേ, 2ജിബി അഡീഷണൽ റാം, വലിയ ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകളോടെയാണ് ഈ ഡിവൈസ് വരുന്നത്. ഇതൊരു എൻട്രി ലെവൽ ഫോണായതിനാൽ തന്നെ വലിയ പെർഫോമൻസോ ക്യാമറ ക്വാളിറ്റിയോ പ്രതീക്ഷിക്കാനാവില്ല. ഫീച്ചർ ഫോണിൽ നിന്നും സ്മാർട്ട് ഫോണിലേക്ക് മാറുന്നവർക്കും വിദ്യാർത്ഥികൾക്കുമെല്ലാം നോക്കിയ സി12 മികച്ച ചോയിസ് ആയിരിക്കും. നോക്കിയ സി12 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില 5,999 രൂപയാണ് വില. നോക്കിയ സി12 സ്മാർട്ട്ഫോണിൽ 6.3 ഇഞ്ച് HD+ LCD ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. ഒക്ടാ-കോർ യൂണിസോക്ക് 9863A1 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. നോക്കിയ സി12 സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണുള്ളത്. ഈ ഡിവൈസിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇല്ല. 3000mAh ബാറ്ററിയാണ് ഫോണിൽഷ നൽകിയിട്ടുള്ളത്.