Best Android Phones: iPhone 16 വേണ്ടാത്തവർക്ക് പകരം വാങ്ങാം കിടിലൻ ആൻഡ്രോയിഡുകൾ, കുറഞ്ഞ വിലയിൽ!
iPhone 16 വാങ്ങാൻ പറ്റാത്തവർക്ക്, പകരം വാങ്ങാം ഈ Best ആൻഡ്രോയിഡുകൾ തന്നെ ധാരാളം
അതും 30,000- 40,000 രൂപ റേഞ്ചിൽ നിങ്ങൾക്ക് ഇവ ലഭിക്കുന്നതാണ്
ഐഫോണിനേക്കാൾ വിലക്കുറവിൽ ആൻഡ്രോയിഡ് ഫോണുകൾ വാങ്ങാം
iPhone 16 ഒരു മികച്ച ഫോണാണ്, എന്നാലും APPLE കമ്പമല്ലാത്തവരാണോ നിങ്ങൾ? എങ്കിൽ ഐഫോണിനേക്കാൾ വിലക്കുറവിൽ ആൻഡ്രോയിഡ് ഫോണുകൾ വാങ്ങാം. പുതിയ ഫോൺ പ്രീമിയം ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്കായി ബെസ്റ്റ് ചോയിസുകൾ ഇതാ…
iPhone 16 Alternative ഫോണുകൾ
ആൻഡ്രോയിലെ മികച്ച iPhone 16 Alternative ഫോണുകളാണ് ഇവിടെ വിവരിക്കുന്നത്. വൺപ്ലസ്, സാംസങ്, ഐക്യൂവിന്റെ ഫ്ലാഗ്ഷിപ്പുകൾ ഇതിനുള്ള മികച്ച ചോയിസാണ്. എന്നാൽ ബജറ്റ് നോക്കി വാങ്ങുന്നവർക്ക് ഫ്ലാഗ്ഷിപ്പുകളും പ്രീമിയം ഫോണുകളും നോക്കാം.
50,000 രൂപ വരെയ്ക്ക് ഫോൺ വാങ്ങാൻ ബജറ്റിന് താൽപ്പര്യമില്ലാത്തവർക്ക് ബെസ്റ്റ് ഓപ്ഷനുകളുണ്ട്. ഐഫോൺ വാങ്ങാൻ പറ്റാത്തവർക്ക്, പകരം വാങ്ങാം ഈ Best ആൻഡ്രോയിഡുകൾ തന്നെ ധാരാളം. അതും 30,000- 40,000 രൂപ റേഞ്ചിൽ നിങ്ങൾക്ക് ഇവ ലഭിക്കുന്നതാണ്.
iPhone 16 പകരം ബെസ്റ്റ് ആൻഡ്രോയിഡുകൾ
ഐഫോൺ 16ന് പകരം ഉപയോഗിക്കാവുന്ന ബെസ്റ്റ് ആൻഡ്രോയിഡ് സാംസങ്ങിന്റെ പ്രീമിയം ഫോണുകളാണ്. Samsung Galaxy S23 സീരീസ് ഇതിനുള്ള ബെസ്റ്റ് ചോയിസാണ്. സാംസങ് ഗാലക്സി S23 അൾട്രായാണ് കൂട്ടത്തിലെ ഫ്ലാഗ്ഷിപ്പ്. എന്നാൽ ഓഫറിൽ 39,999 രൂപയ്ക്ക് ഗാലക്സി എസ്23 കിട്ടും. സമയം മാറുന്ന അനുസരിച്ച് ഓഫറിലും വ്യത്യാസം വരും. ഇത് സീരീസിലെ ബേസിക് മോഡലും പ്രീമിയം ഫോണുമാണ്. ഇവിടെ നിന്നും വാങ്ങൂ…
പ്രധാന ഫീച്ചറുകൾ: 6.1 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ, 3900 എംഎഎച്ച് ബാറ്ററി. 50MP ട്രിപ്പിൾ ക്യാമറ, സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്.
ഗൂഗിൾ പിക്സൽ 8
ഗൂഗിൾ എഞ്ചിനീയറിങ് ചെയ്ത സ്മാർട്ഫോണാണിത്. ഇതിൽ ടെൻസർ ജി3 ചിപ്സെറ്റാണ് പെർഫോമൻസ് തരുന്നത്. ഈ പ്രീമിയം സ്മാർട്ഫോണിന് 39,999 രൂപയാണ് വില. ഇവിടെ നിന്നും വാങ്ങൂ…
പ്രധാന ഫീച്ചറുകൾ: 6.2 ഇഞ്ച് OLED ഡിസ്‌പ്ലേ, ഗൂഗിൾ ടെൻസർ G3 ചിപ്പ്. 4575 mAh ബാറ്ററി, 50MP ഡ്യുവൽ ക്യാമറ സിസ്റ്റം.
ഗൂഗിൾ പിക്സൽ 8എയും കുറഞ്ഞ ബജറ്റിൽ വാങ്ങാവുന്ന സ്മാർട്ഫോണാണ്. ഇപ്പോൾ ഫോണിന് ഫ്ലിപ്കാർട്ടിൽ ഓഫറും ലഭിക്കുന്നുണ്ട്.
ഷവോമി 14 സിവി
ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണിത്. വില 40,999 രൂപയാണ്. ട്രിപ്പിൾ റിയർ ക്യാമറയും അമോലെഡ് ഡിസ്പ്ലേയുമുള്ള ഫോണുകളാണിവ. ഇവിടെ നിന്നും വാങ്ങൂ…
പ്രധാന ഫീച്ചറുകൾ: 6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 4700mAh ബാറ്ററി. 50MP മെയിൻ സെൻസർ ഉൾപ്പെടെ ട്രിപ്പിൾ ക്യാമറ.
വൺപ്ലസ് 12R
100 വാട്ട് സൂപ്പര്‍വോക് ചാര്‍ജിങ്ങുള്ള സ്മാർട്ഫോണാണിത്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പിന്റെ ചില പെർഫോമൻസുകളോടെയാണ് ഈ പ്രീമിയം ഫോണും അവതരിപ്പിച്ചത്. ഇതിന് 37,310 രൂപയാകും വില. ഇവിടെ നിന്നും വാങ്ങൂ…
പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് LTPO4 AMOLED ഡിസ്‌പ്ലേ, 5500mAh ബാറ്ററി, OIS 50MP ട്രിപ്പിൾ ക്യാമറ.
കൂടുതലറിയാം, കാണാം: iPhone 16: ഐഫോൺ വാങ്ങാൻ പറ്റാത്തവർക്ക്, പകരം വാങ്ങാം ഈ Best ആൻഡ്രോയിഡുകൾ…
വിവോ V40 പ്രോ
DSLR ക്വാളിറ്റിയിൽ ഫോട്ടോ എടുത്തു തരുന്ന സ്മാർട്ഫോണുകളാണിവ.40,000 രൂപയ്ക്ക് മുകളിലാണ് എന്നാൽ ഇതിന് വില. ഫ്ലിപ്കാർട്ടിൽ 49,999 രൂപയ്ക്ക് വിൽക്കുന്നു. 3000 രൂപ ബാങ്ക് ഓഫറിൽ, ഇവിടെ നിന്നും വാങ്ങൂ…
പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് AMOLED സ്‌ക്രീൻ, 5500mAh ബാറ്ററി. 50MP മെയിൻ സെൻസർ ചേർന്ന ട്രിപ്പിൾ ക്യാമറ.
ഇനി നിങ്ങളുടെ ബജറ്റ് 50,000-മോ അതിന് മുകളിലോ ആണോ? എങ്കിൽ വൺപ്ലസ് 12, ഐക്യൂ 12 പോലുള്ള സ്മാർട്ഫോണുകൾ ബെസ്റ്റ് ചോയിസാണ്. സാംസങ് ഗാലക്സി എസ്24, ഗൂഗിൾ പിക്സൽ 9 എന്നീ ഫോണുകളും വാങ്ങാം.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile