BEST INFINIX PHONES UNDER 30K: 30000 രൂപയിൽ താഴെ വില വരുന്ന ഇൻഫിനിസ് ഫോണുകൾ
ഇൻഫിനിക്സിന്റെ നിരവധി ഫോണുകൾ വിപണിയിലെത്താറുണ്ട്
30000 രൂപയിൽ താഴെ വില വരുന്ന ഇൻഫിനിസ് ഫോണുകൾ ഒന്ന് പരിചയപ്പെടാം
ഇൻഫിനിക്സിന്റെ നിരവധി ഫോണുകൾ വിപണിയിലെത്താറുണ്ട്. 30000 രൂപയിൽ താഴെ വില വരുന്ന ഇൻഫിനിസ് ഫോണുകൾ ഒന്ന് പരിചയപ്പെടാം.
Infinix Note 12i
ഇൻഫിനിക്സ് നോട്ട് 12ഐ സ്മാർട്ട്ഫോൺ 6.7 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമായി വരുന്നു. ഫുൾ എച്ച്‌ഡി+ റെസല്യൂഷനും 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള AMOLED പാനലാണിത്. 12nm മീഡിയടെക് ഹെലിയോ ജി85 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഇൻഫിനിക്സ് നോട്ട് 12ഐ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിലുണ്ട്. 3 ജിബി വരെ വെർച്വൽ റാം സപ്പോർട്ടുമായിട്ടാണ് ഫോൺ വരുന്നത്. ഇതിലൂടെ മൊത്തം റാം 7 ജിബി ആക്കാം. 50എംപി പ്രൈമറി ലെൻസും 2എംപി സെക്കൻഡറി സെൻസറും ക്യുവിജിഎ ലെൻസുമുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും 8 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്.
Infinix Note 7
ഇൻഫിനിക്സ് സ്മാർട്ട് 7 സ്മാർട്ട്ഫോണിൽ 1,600 x 720 പിക്സൽ റെസലൂഷനുള്ള 6.6 ഇഞ്ച് HD+ ഡിസ്പ്ലേയാണുള്ളത്. യൂണിസോക്ക് SC9863A1 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ഗ്രാഫിക്‌സിനായി IMG8322 ജിപിയു ആണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്‌ഫോൺ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്നു. സ്റ്റോറേജ് 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. 13 എംപി പ്രൈമറി സെൻസറും എഐ ലെൻസുമുള്ള ഡ്യുവൽ റിയർ ക്യാമറയാണ് ഈ ഇൻഫിനിക്സ് സ്മാർട്ട്ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്‌ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.
Infinix Note 12 5G
ഇതൊരു ചൈനീസ് ബ്രാൻഡാണ്. 6 ജിബി 64 ജിബി മോഡലിന്് 13,999 രൂപയ്ക്കാണ് ഫ്‌ളിപ്കാർട്ടിൽ വിൽപ്പന പുരോഗമിക്കുന്നത്. 12 ഓളം 5ജി ബ്രാൻഡുകൾ പിന്തുണയ്ക്കും. മീഡിയാടെക് ഡിമെൻസിറ്റി 810 5ജി ചിപ്പ്‌സെറ്റാണ് മോഡലിന് കരുത്തു പകരുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 33 വാട്‌സ് ഫാസ്റ്റ് ചാർജിംഗ്, 50 എം പ്രധാന ക്യാമറ, 16 എംപി സെൽഫിക്യാമറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
Infinix Note 30 5G
ഇൻഫിനിക്‌സ് നോട്ട് 30 5ജി (Infinix Note 30 5G) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന സ്മാർട്ട്ഫോണാണ് ഇത്. 108 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, മീഡിയടെക് ഡൈമൻസിറ്റി 6080 എസ്ഒസി, 5,000mAh ബാറ്ററി പായ്ക്ക്, 45W വയേഡ് ചാർജിങ്, ബൈപാസ് ചാർജിംഗ് മോഡ് തുടങ്ങിയ മികച്ച സവിശേഷതകളോടെയാണ് ഈ ഡിവൈസ് വരുന്നത്. ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്മാർട്ട്ഫോണിൽ 6.78-ഇഞ്ച് ഫുൾ-എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്.
Infinix Hot 30 5G
Infinix Hot 30 5G 120Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ XOS 13-ലാണ് Hot 30 പ്രവർത്തിക്കുന്നത്. Infinix 2 വർഷത്തെ സുരക്ഷാ പാച്ചും 1 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്നു.മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റാണ് നൽകുന്നത്. Infinix Hot 30 5G 18W ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ്. 53 മണിക്കൂർ കോളിംഗ്, 21 മണിക്കൂർ വീഡിയോ സ്ട്രീമിംഗ്, 13 മണിക്കൂർ ഗെയിമിംഗ്, സ്റ്റാൻഡ്‌ബൈ മോഡിൽ 35 ദിവസത്തെ ബാറ്ററി ലൈഫ് എന്നിവ വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന ഫോണിന് പവർ മാരത്തൺ സാങ്കേതികവിദ്യയുണ്ട്.