ലോകത്തിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഏറ്റവും വിലകൂടിയ ഫോൺ
ഏകദേശം 10 ലക്ഷം രൂപവരെയാണ് ഈ ഫോണുകളുടെ വില വരുന്നത്
വിപണിയിൽ ഓരോ മാസ്സവും പലതരത്തിലുള്ള സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .പലതരത്തിലുള്ള ഡിസ്‌പ്ലേയിൽ ,സ്റ്റൈലിഷ് ഡിസൈനിൽ ,മികച്ച ബാറ്ററി ലൈഫിൽ ,മികച്ച ക്യാമറകളിൽ എന്നിങ്ങനെ എല്ലാത്തിലും മികച്ച ഓപ്‌ഷനുകളിൽ ഫോണുകൾ ഇന്ന് വിപണിയിൽ സുലഭമാണ് .ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചു ഫോണുകളും തിരഞ്ഞെടുക്കാവുന്നതാണ് .
അതുപോലെ തന്നെ ആപ്പിളിന്റെ ഫോണുകൾ സീരിയസ്സുകളും കൂടാതെ സാംസങ്ങിന്റെ പുതിയ ഫോൾഡിങ് ഫോണുകളും ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നുണ്ട് .ഈ ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന വിലകൂടിയ ഫോണുകളിൽ എടുത്തു പറയേണ്ടത് .എന്നാൽ ലോക വിപണിയിൽ നോക്കുകയാണെങ്കിൽ മറ്റു വിലകൂടിയ ഫോണുകളും ലഭിക്കുന്നുണ്ട് .
അത്തരത്തിൽ എടുത്തു പറയേണ്ട ഒരു ബ്രാൻഡ് ആണ് Vertu എന്ന ബ്രാൻഡ് .ഇംഗ്ലണ്ടിൽ നിർമിച്ച ഒരു സ്മാർട്ട് ഫോൺ ആണ് Vertu ആസ്റ്റർ പി ഗോൾഡ് എന്ന വിലകൂടിയ ഫോണുകൾ .ഈ ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ സ്വർണ്ണത്തിൽ നിർമിച്ച മോഡലുകൾ തന്നെയാണ് .133 കാരറ്റ് സഫയർ ക്രിസ്റ്റൽ പാനലുകളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് .
ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ഫോണുകളിൽ എടുത്തു പറയേണ്ട ഒരു മോഡലുകൾ കൂടിയാണ് ഇത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ ആരംഭ വില വരുന്നത് തന്നെ 5000 ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 3.7 ലക്ഷം രൂപയും കൂടാതെ സ്വർണ്ണത്തിൽ പണിത മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 10 ലക്ഷം രൂപയ്ക്ക് അടുത്തുമാണ് വില .