40000 രൂപയിൽ താഴെ വില വരുന്ന ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ വൺപ്ലസ്, ഗൂഗിൾ, വിവോ, മോട്ടറോള, സാംസങ് എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഇതിലുള്ളത്. ഒന്നിനൊന്ന് മികച്ചതും ആകർഷകമായ സവിശേഷതകളും ഈ എല്ലാ സ്മാർട്ട്ഫോണുകളിലും ഉള്ളത്.
ഓരോ ഫോണുകളുടെയും വിലയും ഫീച്ചറുകളും മറ്റ് സവിശേഷതകളും നമുക്ക് നോക്കാം.
വൺപ്ലസ് 11ആർ സ്മാർട്ട്ഫോണിന് 39,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് ഇത്. 6.74 ഇഞ്ച് 120Hz ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയുള്ള സ്മാർട്ട്ഫോണിൽ 50എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. 5,000mAh ബാറ്ററിയുമായി വരുന്ന സ്മാർട്ട്ഫോണിൽ വേഗത്തിൽ ചാർജ് ചെയ്യാനായി 100W ചാർജിങ് സപ്പോർട്ടും വൺപ്ലസ് നൽകിയിട്ടുണ്ട്.
ഈ ഡിവൈസിന് 43,999 രൂപയാണ് വില. ബാങ്ക് ഓഫറുകളും മറ്റും ചേരുന്നതോടെ ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. 6.1 ഇഞ്ച് 90Hz ഡിസ്‌പ്ലേയാണ് ഈ പുതിയ പിക്സൽ ഫോണിലുള്ളത്. ടെൻസർ ജി2 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഗൂഗിൾ പിക്സൽ 7എ പ്രവർത്തിക്കുന്നത്. ക്ലീൻ ആൻഡ്രിയോഡ് 13 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 64 എംപി ഡ്യുവൽ ക്യാമറകളും 4,300എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിലുണ്ട്.
വിവോ വി27 പ്രോ സ്മാർട്ട്ഫോൺ സെൽഫി പ്രേമികൾക്ക് മികച്ച ചോയിസാണ്. 6.78 ഇഞ്ച് 120Hz FHD ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് വിവോയുടെ ഈ ഡിവൈസ് വരുന്നത്. നൈറ്റ് ഫോട്ടോഗ്രാഫിക്ക് സഹായകരമാകുന്ന റിങ് പോലുള്ള എൽഇഡി ഫ്ലാഷ് യൂണിറ്റാണ് ഫോണിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയുന്ന 50 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിലുണ്ട്. ഡൈമെൻസിറ്റി 8200 എസ്ഒസിയുടെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 37,999 രൂപയാണ് ഫോണിന്റെ വില.
മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുകയുമാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് 144Hz ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
40,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സാംസങ് ഫോണാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ . 120Hz റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് ഡൈനാമിക് 2X അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. എക്സിനോസ് 2100 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4,500mAh ബാറ്ററിയും സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിലുണ്ട്. മികച്ച ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ സാംസങ് സ്മാർട്ട്ഫോൺ വരുന്നത്.