digit zero1 awards

40000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ഫോണുകൾ

40000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ഫോണുകൾ
HIGHLIGHTS

40000 രൂപയിൽ താഴെ വില വരുന്ന ഫോണുകളാണ് നമ്മൾ പരിചയപ്പെടുന്നത്

വൺപ്ലസ്, ഗൂഗിൾ, വിവോ, മോട്ടറോള, സാംസങ് എന്നിവയുടെ സ്മാർട്ഫോണുകളാണ് ഇതിലുള്ളത്

ഓരോ ഫോണുകളുടെയും വിലയും ഫീച്ചറുകളും മറ്റ് സവിശേഷതകളും നമുക്ക് നോക്കാം

40000 രൂപയിൽ താഴെ വില വരുന്ന  ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ വൺപ്ലസ്, ഗൂഗിൾ, വിവോ, മോട്ടറോള, സാംസങ് എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഇതിലുള്ളത്. ഒന്നിനൊന്ന് മികച്ചതും ആകർഷകമായ സവിശേഷതകളും ഈ എല്ലാ സ്മാർട്ട്ഫോണുകളിലും ഉള്ളത്. 
ഓരോ ഫോണുകളുടെയും വിലയും ഫീച്ചറുകളും മറ്റ് സവിശേഷതകളും നമുക്ക് നോക്കാം. 

വൺപ്ലസ് 11ആർ (OnePlus 11R)

വൺപ്ലസ് 11ആർ സ്മാർട്ട്ഫോണിന് 39,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് ഇത്. 6.74 ഇഞ്ച് 120Hz ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയുള്ള സ്മാർട്ട്ഫോണിൽ 50എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. 5,000mAh ബാറ്ററിയുമായി വരുന്ന സ്മാർട്ട്ഫോണിൽ വേഗത്തിൽ ചാർജ് ചെയ്യാനായി 100W ചാർജിങ് സപ്പോർട്ടും വൺപ്ലസ് നൽകിയിട്ടുണ്ട്.

ഗൂഗിൾ പിക്സൽ 7എ (Google Pixel 7a)

ഈ ഡിവൈസിന് 43,999 രൂപയാണ് വില. ബാങ്ക് ഓഫറുകളും മറ്റും ചേരുന്നതോടെ ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. 6.1 ഇഞ്ച് 90Hz ഡിസ്‌പ്ലേയാണ് ഈ പുതിയ പിക്സൽ ഫോണിലുള്ളത്. ടെൻസർ ജി2 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഗൂഗിൾ പിക്സൽ 7എ പ്രവർത്തിക്കുന്നത്. ക്ലീൻ ആൻഡ്രിയോഡ് 13 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 64 എംപി ഡ്യുവൽ ക്യാമറകളും 4,300എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിലുണ്ട്.

വിവോ വി27 പ്രോ (Vivo V27 Pro)

വിവോ വി27 പ്രോ സ്മാർട്ട്ഫോൺ സെൽഫി പ്രേമികൾക്ക് മികച്ച ചോയിസാണ്. 6.78 ഇഞ്ച് 120Hz FHD ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് വിവോയുടെ ഈ ഡിവൈസ് വരുന്നത്. നൈറ്റ് ഫോട്ടോഗ്രാഫിക്ക് സഹായകരമാകുന്ന റിങ് പോലുള്ള എൽഇഡി ഫ്ലാഷ് യൂണിറ്റാണ് ഫോണിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയുന്ന 50 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിലുണ്ട്. ഡൈമെൻസിറ്റി 8200 എസ്ഒസിയുടെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 37,999 രൂപയാണ് ഫോണിന്റെ വില.

മോട്ടറോള എഡ്ജ് 30 പ്രോ (Motorola Edge 30 Pro)

മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുകയുമാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് 144Hz ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്സി എസ്21 എഫ്ഇ (Samsung Galaxy S21 FE)

40,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സാംസങ് ഫോണാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ . 120Hz റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് ഡൈനാമിക് 2X അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. എക്സിനോസ് 2100 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4,500mAh ബാറ്ററിയും സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിലുണ്ട്. മികച്ച ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ സാംസങ് സ്മാർട്ട്ഫോൺ വരുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo