Best Dual Selfie Camera Mobiles: ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പുള്ള മികച്ച 4 ഫോണുകൾ

Best Dual Selfie Camera Mobiles: ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പുള്ള മികച്ച 4 ഫോണുകൾ
HIGHLIGHTS

ഫ്ലാ​ഗ്ഷിപ്പ് സെ​ഗ്മെന്റിലാണ് ഏറ്റവും മികച്ച ഡ്യൂവൽ സെൽഫി ക്യാമറകൾ ഉണ്ടാവുക.

മികച്ച 4 ഡ്യൂവൽ സെൽഫി ക്യാമറ ഫോണുകൾ പരിചയപ്പെടാം.

വിപണിയിൽ മികച്ച സ്മാർട്ട്ഫോണുകൾ ഒരുപാടുണ്ടെങ്കിലും നല്ല സെൽഫി ക്യാമറകളുള്ള ഫോണുകൾ വിരളവുമാണ്. ഓരോ ദിവസവും പുറത്തിറങ്ങുന്ന പുതിയ പുതിയ ഫോണുകളിൽ നിന്ന് നല്ല ഡ്യൂവൽ  സെൽഫി ക്യാമറയുള്ള ഫോൺ സെലക്റ്റ് ചെയ്യുന്നതും ദുഷ്കരമായ കാര്യമാണ്. അത്യാവശ്യം ഫീച്ചറുകളും നല്ലൊരു റിയർ ക്യാമറ സെറ്റപ്പും ശേഷിയുള്ള ഫ്രണ്ട് ക്യാമറയുമടങ്ങുന്ന സ്മാർട്ട്ഫോൺ സെലക്റ്റ് ചെയ്യുന്നതാണ് ഉത്തമം. ഫ്ലാ​ഗ്ഷിപ്പ് സെ​ഗ്മെന്റിലാണ് ഏറ്റവും മികച്ച ഡ്യൂവൽ സെൽഫി ക്യാമറകൾ ഉണ്ടാവുക. മികച്ച 4  ഡ്യൂവൽ  സെൽഫി ക്യാമറ ഫോണുകൾ പരിചയപ്പെടാം.

Infinix Note 7

ഇൻഫിനിക്സ് സ്മാർട്ട് 7 സ്മാർട്ട്ഫോണിൽ 1,600 x 720 പിക്സൽ റെസലൂഷനുള്ള 6.6 ഇഞ്ച് HD+ ഡിസ്പ്ലേയാണുള്ളത്. യൂണിസോക്ക് SC9863A1 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ഗ്രാഫിക്‌സിനായി IMG8322 ജിപിയു ആണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്‌ഫോൺ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്നു. സ്റ്റോറേജ് 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. 13 എംപി പ്രൈമറി സെൻസറും എഐ ലെൻസുമുള്ള ഡ്യുവൽ സെൽഫി ക്യാമറയാണ് ഈ ഇൻഫിനിക്സ് സ്മാർട്ട്ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്‌ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Realme C53

പുതിയ റിയൽമി സി33 സ്മാർട്ട്ഫോണിൽ എച്ച്‌ഡി+ റെസല്യൂഷനുള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. 50 എംപി എഐ പ്രൈമറി ക്യാമറയും 2 എംപി മാക്രോ ലെൻസും അടങ്ങുന്ന മികച്ചൊരു ഡ്യുവൽ ക്യാമറ സെറ്റപ്പും ഈ ഡിവൈസിന്രെ പിന്നിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. 4 ജിബി LPDDR4x റാമും 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജുമാണ് ഈ ഡിവൈസിലുള്ളത്. 12nm യൂണിസോക്ക് T612 എസ്ഒസിയാണ് ഫോണിന് കരുത്ത് നൽകുന്നത്.

Redmi A2

റെഡ്മി എ2 സീരീസിലെ രണ്ട് ഫോണുകളിലും 120Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.52-ഇഞ്ച് HD+ (1600 x 720 പിക്‌സൽ) എൽസിഡി ഡിസ്പ്ലെയാണുള്ളത്. 8 മെഗാപിക്‌സൽ പ്രൈമറി സെൻസറും ക്യുവിജിഎ ക്യാമറയും അടങ്ങുന്ന എഐ സപ്പോർട്ടുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഈ ഡിവൈസുകൾ ആൻഡ്രോയിഡ് 13 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണുകളിൽ 5,000mAh ബാറ്ററികളാണുള്ളത്. റെഡ്മി എ2 സ്മാർട്ട്ഫോണിന്റെ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 5,999 രൂപയാണ് വില.

Oppo Reno 8T 5G 

ഓപ്പോ റെനോ 8ടി 5ജിയിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പാണുള്ളത്. ഇതിലുള്ള പ്രൈമരി ക്യാമറ 108 മെഗാപിക്സൽ സെൻസറാണ്. ഇതിനൊപ്പം 2 എംപി ഡെപ്ത് ക്യാമറ, 40x മൈക്രോലെൻസുള്ള 2 എംപി സൂം സെൻസർ എന്നിവയും ഫോണിൽ ഓപ്പോ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയാണുള്ളത്. സെൽഫി എച്ച്‌ഡിആർ, ബൊക്കെ ഫ്ലെയർ പോർട്രെയിറ്റ്, ഡ്യുവൽ-ന്യൂ വീഡിയോ എന്നിവയാണ് ഫോണിലുള്ള ക്യാമറ സവിശേഷതകൾ.

 

 

Nisana Nazeer
Digit.in
Logo
Digit.in
Logo