ആപ്പിൾ ഐഫോൺ സീരീസിലെ അവസാന സ്മാർട്ട്‌ഫോണാണ് ഐഫോൺ 13 (iPhone 13). ഈ സ്മാർട്ട്‌ഫോണിന്റെ വില അടുത്തിടെ ആമസോണി(Amazon)ൽ ഗണ്യമായ വിലയിടിവിൽ കണ്ടു. ആപ്പിൾ ഐഫോൺ 13(iPhone 13 )ന്റെ 256 ജിബി വേരിയന്റ് 65,900 രൂപയ്ക്കും 512 ജിബി വേരിയന്റ് 94,900 രൂപയ്ക്കും ലഭ്യമാണ്.
ആപ്പിൾ ഐഫോൺ 13(iPhone 13) വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ആമസോൺ ചില മികച്ച ഓഫറുകൾ നൽകുന്നു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ചില പ്രത്യേക ബാങ്ക് കാർഡുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ആമസോൺ(Amazon) പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഉപകരണം വാങ്ങുന്നതിനായി രണ്ട് ഇഎംഐ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ഒന്ന് 3 മാസത്തെ നിശ്ചിത ഇഎംഐയും മറ്റൊന്ന് 6 മാസവുമാണ്. ആപ്പിൾ ഐഫോൺ 13(Apple iPhone 13) വാങ്ങാൻ നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ നിങ്ങൾക്ക് കുറഞ്ഞത് ₹13,300 വരെ കിഴിവ് ലഭിക്കും. AU സ്മോൾ ഫിനാൻസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ ഉപഭോക്താക്കൾക്ക് 10% തൽക്ഷണ കിഴിവ് ലഭിക്കും.
ആപ്പിളിന്റെ പുതിയ A15 ബയോണിക് SoC ചിപ്പാണ് ഐഫോൺ 13 ശ്രേണിയിലുള്ള ഫോണുകളുടെ ഹൃദയം. ഒരു അലൂമിനിയം മിഡ് ഫ്രെയിമും മുന്നിലും പിന്നിലും ഗ്ലാസ്സുമുണ്ട്. ഗ്ലാസ് സംരക്ഷിക്കാൻ അതിൽ ഒരു സെറാമിക് ഷീൽഡും നൽകിയിട്ടുണ്ട്. 5.4 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ, 2,532 x 1,170 റെസല്യൂഷനും 60Hz റിഫ്രഷ് റേറ്റുമാണ് സ്മാർട്ട്‌ഫോണിൽ വരുന്നത്. 12MP വൈഡ് ആംഗിൾ ക്യാമറയും 12MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഈ ഉപകരണത്തിലുണ്ട്.
ഐഫോൺ 13, ഐഫോൺ 13 മിനി എന്നീ പതിപ്പുകളിൽ നാല് കോർ GPUഉള്ള A15 ബയോണിക് ചിപ്പ് ഇടം പിടിച്ചിരിക്കുമ്പോൾ ഐഫോൺ 13 പ്രോ, പ്രോ മാക്‌സ് പതിപ്പുകളിൽ അഞ്ച് കോർ ഇന്റഗ്രേറ്റഡ് GPU ആണ്. ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ എന്നിവയ്ക്ക് മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ 1.5 മണിക്കൂർ മെച്ചപ്പെട്ട ബാറ്ററി ലൈഫുണ്ട് എന്നാണ് അവകാശപ്പെടുന്നത്.
സ്ക്രീൻ സ്പേസ് വർദ്ധിപ്പിക്കുന്നതിനായി നോച്ച് 20 ശതമാനത്തോളം കുറച്ചിട്ടുണ്ട്. പ്രോ മോഡലുകളുടെ ആകർഷണം പ്രോമോഷൻ 120Hz റിഫ്രഷ് റേറ്റാണ്. ഓരോ ഉപയോഗം അനുസരിച്ച് 10Hz മുതൽ 120Hz വരെ ഡിസ്‌പ്ലെയുടെ റിഫ്രഷ് റേറ്റ് തനിയെ മാറും. ഐഫോൺ 13 മിനി മോഡലുകൾക്ക് ഡേടൈം ബ്രൈറ്റ്നസ് 800 നിറ്റ്സും, പ്രോ മോഡലുകൾക്ക് 1000 നിറ്റ്സുമാണ്. എല്ലാ ഐഫോൺ 13 മോഡലുകൾക്കും ഡോൾബി വിഷൻ, എച്ച്ഡിആർ 10, എച്ച്എൽജി പിന്തുണയുണ്ട്.
ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവയുടെ പ്രധാന ആകർഷണം വൈഡ് ആംഗിൾ ക്യാമറയാണ്. F/1.6 അപ്പേർച്ചറുള്ള 12MP വൈഡ് ക്യാമറ, F/2.4 അപ്പേർച്ചറിൽ 12MP അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് ഈ മോഡലുകളുടെ ഡ്യുവൽ കാമറ. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഒന്നിലധികം ഫോക്കസുകളുണ്ടാകും. ചലിച്ചുകൊണ്ടിരിക്കുന്ന ക്യാമറയിൽ വ്യക്തതയോടെ ഫോക്കസ് നിലനിർത്താനും സാധിക്കുന്ന പുതിയ സിനിമാറ്റിക് മോഡ് ഐഫോൺ 13ന്റെ പ്രധാന സവിശേഷതയാണ്.
3X ഒപ്റ്റിക്കൽ സൂം സൗകര്യമുള്ള 77എംഎം ടെലിഫോട്ടോ ക്യാമറ, എഫ്/1.8 അപ്പർച്ചർ, ഓട്ടോ ഫോക്കസ് സംവിധാനമുള്ള അൾട്രാവൈഡ് ക്യാമറ, എഫ്/1.5 അപ്പേർച്ചറിലുള്ള വൈഡ് ക്യാമറ എന്നിവയാണ് ഐഫോൺ 13ന്റെ പ്രോ മോഡലുകളിൽ ക്രമീകരിച്ചിരിക്കുന്നത്.
ഐഫോൺ 12 മോഡലിന് സമാനമായ ഫ്ലാറ്റ് എഡ്ജ് അലുമിനിയം ഫ്രെയിമുകളാണ് ഐഫോൺ 13, ഐഫോൺ 13 മിനി മോഡലുകൾക്ക്. ഡിസ്‌പ്ലേയിൽ ക്രമീകരിച്ചിരിക്കുന്ന സെറാമിക് ഷീൽഡ് മെറ്റീരിയൽ IP68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുള്ളതാണ്. പിങ്ക്, ബ്ലൂ, മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ് എന്നിവ കൂടാതെ പ്രോഡക്റ്റ് റെഡ് നിറത്തിൽ ഐഫോൺ 13, ഐഫോൺ 13 മിനി മോഡലുകൾ വാങ്ങാം.
ഐഫോൺ 13 പ്രോ, പ്രോ മാക്‌സ് മോഡലുകൾക്കായി ആപ്പിൾ സർജിക്കൽ ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫോൺ ഉരഞ്ഞുണ്ടാകുന്ന പോറലുകൾ ഇത് ഒരു പരിധിവരെ പ്രതിരോധിക്കും. ഗ്രാഫൈറ്റ്, ഗോൾഡ്, സിൽവർ, സിയറ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിലാണ് പ്രോ മോഡലുകൾ വില്പനക്കെത്തിയിരിക്കുന്നത്.