Samsung Galaxy S24 പ്രീമിയം ഫോൺ വമ്പൻ ഓഫറിൽ വാങ്ങാം
കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ 59,000 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്
കൂടാതെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച്, ഇഎംഐ ഓഫറുകളും ലഭിക്കുന്നു
Samsung Galaxy S24 പ്രീമിയം ഫോൺ വമ്പൻ ഓഫറിൽ വാങ്ങാം. ഈ വർഷം സാംസങ് ലോഞ്ച് ചെയ്ത സ്മാർട്ഫോണാണിത്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ 59,000 രൂപ റേഞ്ചിൽ ഇപ്പോൾ ലഭ്യമാണ്.
Samsung Galaxy S24 ഓഫർ
നിങ്ങൾക്കറിയാം സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണിന് 80,000 രൂപയ്ക്ക് അടുത്താണ് വില. എന്നാൽ 59,000 രൂപയ്ക്ക് ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ ഫോൺ സ്വന്തമാക്കാം. കൂടാതെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച്, ഇഎംഐ ഓഫറുകളും ലഭിക്കുന്നതാണ്.
Samsung Galaxy S24 5G വാങ്ങാൻ പ്ലാനുള്ളവർക്ക് ഇത് സുവർണാവസരം. ഓഫറിനെ കുറിച്ചും ഫോണിന്റെ പ്രത്യേകതകളും അറിയാം.
Samsung Galaxy S24 സ്പെസിഫിക്കേഷൻ
6.2-ഇഞ്ച് ഡൈനാമിക് LTPO അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 120 Hz റീഫ്രെഷ് റേറ്റാണ് ഈ പ്രീമിയം ഫോണിനുള്ളത്. ടെക് ലോകം ചർച്ച ചെയ്ത ഗാലക്സി എഐ ഫീച്ചർ ഈ ഫോണിലുണ്ട്.
സാംസങ്ങിന്റെ എക്സിനോസ് 2400 ചിപ്സെറ്റാണ് ഗാലക്സി S24 ഫോണിലുള്ളത്. ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയിലൂടെ ഹൈ-ഫോട്ടോഗ്രാഫി പെർഫോമൻസ് ലഭിക്കും.
50 മെഗാപിക്സലാണ് ഫോണിന്റെ മെയിൻ ക്യാമറ. 10MP-യും 12MP-യും ചേർന്ന ക്യാമറ യൂണിറ്റാണ് ഫോണിനുള്ളത്. ഇതിൽ നിങ്ങൾക്ക് 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ലഭിക്കും.
ആൻഡ്രോയിഡ് 14 ആണ് സോഫ്റ്റ് വെയർ. ഫോണിലെ എഐ ഫീച്ചർ ലൈവ് കോളുകളെ ട്രാൻസ്ലേറ്റ് ചെയ്ത് ഈസി കമ്മ്യൂണിക്കേഷൻ തരുന്നു. മെസേജിങ്ങിലും ഇതേ ഫീച്ചർ ലഭിക്കുന്നു.
അതിശയകരമായ ഓഫർ ഇങ്ങനെ…
സാംസങ് എസ് 24 കണ്ടില്ലെന്ന് നടിക്കാനാവാത്ത ഡീലാണ് ഇത്. ആമസോണിലാണ് ഫോണിന് വമ്പിച്ച ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണാണിത്. 41% വിലക്കിഴിവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇപ്പോൾ 59,080 രൂപയ്ക്ക് ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് ഓഫറിലൂടെ ആകർഷകമായ ഡിസ്കൌണ്ട് ലഭിക്കും. 3000 രൂപയുടെ കിഴിവ് HDFC ക്രെഡിറ്റ് കാർഡിലൂടെ നേടാം. 9 മാസത്തെ ഇഎംഐ ഇടപാടുകൾക്കാണ് ഈ ഓഫർ.
ഫോണിന് എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്. 24 മാസത്തെ ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്ക് 5000 കിഴിവുണ്ട്. സാംസങ് ഗാലക്സി S24 ഓഫറിൽ വാങ്ങാനുള്ള ലിങ്ക്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.