Best Deal: 512 GB സ്റ്റോറേജിൽ എല്ലാവരുടെയും ഫേവറിറ്റ് iPhone 14 ഇപ്പോൾ 34000 രൂപ വിലക്കുറവിൽ

iPhone 14 Yellow വേരിയന്റിന് വേണ്ടിയുള്ള പരിമിതകാല കിഴിവാണ്
ശരിക്കും പറഞ്ഞാൽ ഈ അത്ഭുതകരമായ ഓഫറിൽ 256ജിബി വിൽക്കുന്ന അതേ വിലയിൽ 512ജിബി ടോപ് വേരിയന്റ് കിട്ടും
നിങ്ങൾക്ക് ഐഫോൺ വാങ്ങുന്നത് ഒരു സ്വപ്നമാണെങ്കിൽ, അത് യാഥാർഥ്യമാക്കാനുള്ള അവസരമാണിത്
512 GB സ്റ്റോറേജിൽ നിങ്ങൾക്ക് iPhone 14 വിലക്കിഴിവിൽ വാങ്ങാം. 34000 രൂപ വില കുറച്ചാണ് യെല്ലോ വേരിയന്റ് ഐഫോൺ 14 വിൽക്കുന്നത്. ശരിക്കും പറഞ്ഞാൽ ഈ അത്ഭുതകരമായ ഓഫറിൽ 256ജിബി വിൽക്കുന്ന അതേ വിലയിൽ 512ജിബി ടോപ് വേരിയന്റ് കിട്ടും. iPhone 14 Yellow വേരിയന്റിന് വേണ്ടിയുള്ള പരിമിതകാല കിഴിവാണ്. മാത്രമല്ല ഇങ്ങനെയൊരു ഓഫർ പലരും ഇപ്പോഴും ശ്രദ്ധിച്ചിട്ടില്ല.
നിങ്ങൾക്ക് ഐഫോൺ വാങ്ങുന്നത് ഒരു സ്വപ്നമാണെങ്കിൽ, അത് യാഥാർഥ്യമാക്കാനുള്ള അവസരമാണിത്.
iPhone 14 Offer
99,600 രൂപയാണ് ഈ ഐഫോണിന്റെ ലോഞ്ച് വില. 512GB ഫോണിനിപ്പോൾ 34 ശതമാനം കിഴിവാണ് അനുവദിച്ചിരിക്കുന്നത്. 65900 രൂപയ്ക്ക് നിങ്ങൾക്ക് ഐഫോൺ 14 സ്വന്തമാക്കാം. 64,900 രൂപയ്ക്ക് 256ജിബി ഫോണും വാങ്ങാം. എന്നാൽ 1000 രൂപ വ്യത്യാസത്തിൽ നിങ്ങൾക്ക് ടോപ് വേരിയന്റ് വാങ്ങുന്നതാണ് ബുദ്ധി.
പ്രീമിയം സ്റ്റോറേജും കപ്പാസിറ്റിയുമുള്ള ഐഫോണാണ് ഇങ്ങനെ പ്രത്യേക ഓഫറിലൂടെ വാങ്ങാനാകുന്നത്. ഈ മികച്ച ഡീൽ ആമസോണിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ ഐഫോൺ 14 വാങ്ങേണ്ടവർക്ക് ആമസോണിൽ നിന്ന് ഫോൺ പർച്ചേസ് ചെയ്യാം.
ഇതിന് പുറമെ ആമസോൺ ആകർഷകമായ ബാങ്ക് ഡിസ്കൌണ്ടും നൽകുന്നു. 1,500 രൂപ വരെയാണ് ഐഫോൺ 14-ന് കിട്ടുന്ന ബാങ്ക് കിഴിവ്. ഇതുകൂടി നിങ്ങൾ വിനിയോഗിക്കുകയാണെങ്കിൽ 64000 രൂപയ്ക്ക് ഫോൺ കൈയിലെത്തും.
ഇതിന് പുറമെ 2,969.20 രൂപയുടെ പലിശ രഹിത ഇഎംഐയും ഫോണിന് ലഭിക്കുന്നു. ആമസോണിൽ ഐഫോൺ 14 512ജിബി സ്റ്റോറേജ് എന്ന് സെർച്ച് ചെയ്താൽ ഓഫർ കാണാം.
ഐഫോൺ 14 ശരിക്കും നല്ല ഐഫോണാണോ?
ഐഫോൺ 15-ഉം ഐഫോൺ 16-ഉം എത്തിയിട്ടും 14 സീരീസുകളുടെ മാറ്റ് കുറഞ്ഞിട്ടില്ല. ധാരാളം സ്റ്റോറേജും, മികച്ച പ്രകടനവുമുള്ള, ഒരു സ്ഥിരതയുള്ള ഐഫോൺ നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ ഈ ഡീൽ വിട്ടുകളയരുത്. എന്നാൽ നിങ്ങൾക്ക് ഏറ്റവും പുതിയ മോഡലിലാണ് താൽപ്പര്യമെങ്കിൽ ഇത് പരിഗണിക്കേണ്ടതില്ല.
6.1 ഇഞ്ച് OLED ഡിസ്‌പ്ലേയും, സൂപ്പർ റെറ്റിന XDR സാങ്കേതികവിദ്യയുമുള്ള ഫോണാണിത്. ഈ ഐഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 1170×2532 പിക്‌സൽ റെസല്യൂഷനുണ്ട്. HDR10, ഡോൾബി വിഷൻ, ട്രൂ ടോൺ ഫീച്ചറുകളും ഇതിനുണ്ട്. സെറാമിക് ഷീൽഡ് ഫ്രണ്ടും ഗ്ലാസ് ബാക്കുമുള്ള ഫോണാണിത്.
ഈ ഐഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3279mAh ആണ്. ഫാസ്റ്റ് ചാർജിംഗും 15W MagSafe വയർലെസ് ചാർജിംഗുമുള്ള ഫോണാണിത്.
Also Read: April 2025: ഇപ്പോൾ വാങ്ങാൻ 15000 രൂപയ്ക്ക് താഴെ Best Samsung Phones
12MP ഡ്യുവൽ പിൻ ക്യാമറ ഇതിനുണ്ട്. HDR മോഡ്, നൈറ്റ് മോഡ്, ഡീപ് ഫ്യൂഷൻ സാങ്കേതികവിദ്യയും ഫോട്ടോഗ്രാഫിയെ കൂടുതൽ മികച്ചതാക്കും. 24fps-ൽ 4K ക്വാളിറ്റി വീഡിയോ റെക്കോർഡിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. ഐഫോൺ 14-ൽ 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്.
ആപ്പിളിന്റെ A15 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ 14-ലുള്ളത്. ഹെക്‌സാകോർ സിപിയു, 3.22 GHz ക്ലോക്ക് സ്പീഡും ഫോണിനുണ്ട്.
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile