16എംപി ക്യാമറയിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ ,ജൂൺ

Updated on 18-Jun-2018
HIGHLIGHTS

ഈ മാസം വാങ്ങിക്കാവുന്ന ക്യാമറ സ്മാർട്ട് ഫോണുകൾ

 

ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു മുൻപ് നല്ല ഏറെ ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് അതിന്റെ ക്യാമറകൾ .ഇപ്പോൾ ഇവിടെ നിന്നും ഈ വർഷത്തെ മികച്ച 16 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ  സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും മനസ്സിലാക്കാം .

ഒപ്പോയുടെ  F7 

6.28 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080 x 2280 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണമാണ് ഇത് കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .

ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

6 ജിബിയുടെ റാംമ്മിൽ 32/ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഇത് പുറത്തിറങ്ങുന്നുണ്ട് .പൊതുവെ സെല്ഫികൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഒപ്പോ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .

ഈ മോഡലുകൾക്കും അതുപോലെ തന്നെ മികച്ച സെല്ഫി ക്യാമറകളാണ് നൽകിയിരിക്കുന്നത് .25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറകളാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .Octa-core Cortex-A53 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

സാംസങ്ങ് ഗാലക്സി A5 (2018 )

5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് . Android 8.0 (Oreo)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്.16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .3300 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഫാസ്റ്റ് ചാർജിങ് ബാറ്ററി ,ഫിംഗർ പ്രിന്റ് സെൻസർ എൻനൈവ ഇതിന്റെ മാറ്റുക ഹില സവിശേഷതകളാണ് .ഇതിന്റെ വിലയെക്കുറിച്ചു മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല .2018 എഡിഷന്റെ പ്രധാന സവിശേഷത ഇതിന്റെ ഓ എസ് മാത്രമാണ് .Android 8.0 (Oreo) ഓ എസ് ആണുള്ളത് .

നോക്കിയ 6 (2018 )

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഹോണർ 7x 

5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .

Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് 

സാംസങ്ങ് ഗാലക്സി A6 (2018 )

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണിത് . 6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ  Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ ( f/1.9 aperture lens )സെൽഫി ക്യാമറകളും ഇതിനുണ്ട് .

ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :