Best Camera Phones: 2024-ൽ ഫോട്ടോഗ്രാഫിയിലെ വമ്പൻ സ്രാവുകൾ, Samsung, Xiaomi, Vivo ബ്രാൻഡുകളിൽ നിന്നും…
2024 വർഷത്തിലെ Best Camera Phones ലിസ്റ്റിൽ ആരൊക്കെയാണ് പ്രധാനികളെന്നോ?
ബെസ്റ്റ് ഫോട്ടോഗ്രാഫിയിൽ മിക്കവയും ഫ്ലാഗ്ഷിപ്പ് മോഡലുകളാണ്
മികച്ച ക്യാമറ ഫോണുകളിൽ Samsung, Xiaomi, Vivo ബ്രാൻഡുകളിൽ നിന്നുള്ളവയാണ് ഉൾപ്പെടുന്നത്
2024 വർഷത്തിലെ Best Camera Phones ലിസ്റ്റിൽ ആരൊക്കെയാണ് പ്രധാനികളെന്നോ? വമ്പൻ ഹൈപ്പിൽ വന്ന ചില ഫോണുകൾ ഫോട്ടോഗ്രാഫിയിൽ തിളങ്ങിയില്ല. എന്നാലോ, മറ്റ് ചില വമ്പൻ സ്രാവുകളാണ് Best Photography എക്സ്പീരിയൻസ് നൽകിയത്.
Best Camera Phones 2024
ഈ വർഷത്തിലെ മികച്ച ക്യാമറ ഫോണുകളിൽ Samsung, Xiaomi, Vivo ബ്രാൻഡുകളിൽ നിന്നുള്ളവയാണ് ഉൾപ്പെടുന്നത്. സെപ്തംബറിൽ ടിം കുക്കും കൂട്ടരും പുറത്തിറക്കിയ ഒരു ഐഫോണും ലിസ്റ്റിലുണ്ട്. ബെസ്റ്റ് ഫോട്ടോഗ്രാഫിയിൽ മിക്കവയും ഫ്ലാഗ്ഷിപ്പ് മോഡലുകളാണ്.
Best Camera Phones: Vivo X200 Pro
വിവോ അടുത്തിടെ പുറത്തിറക്കിയ ഫ്ലാഗ്ഷിപ്പ് ഫോണാണിത്. ഒരു DSLR ഫീൽ ഫോണിന്റെ ക്യാമറയിൽ നിന്ന് ലഭിക്കും. 50MP + 200MP + 50MP ചേർന്ന ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. OIS സപ്പോർട്ടിൽ 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയുണ്ട്. PDAF ഫീച്ചറും OIS സപ്പോർട്ടുമുള്ള ടെലിഫോട്ടോ ലെൻസും വരുന്നു.
പ്രധാന സെൻസറും അൾട്രാവൈഡും മികച്ച സ്‌നാപ്പുകളും വീഡിയോകളും പകർത്തുന്നു. എന്നാൽ ഇതിലെ 200-മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസ്, 30x ഡിജിറ്റൽ സൂം ഫോട്ടോഗ്രാഫി തരുന്നു.
സാംസങ് ഗാലക്സി S24 അൾട്രാ
സാംസങ് ഈ വർഷമെത്തിച്ച ഫ്ലാഗ്ഷിപ്പാണ് Samsung Galaxy S24 Ultra. ഇപ്പോഴും സ്മാർട്ഫോൺ പ്രേമികൾ ഫോട്ടോഗ്രാഫിയിൽ വാഴ്ത്തുന്ന മോഡലാണിത്. പുതിയതായി വരുന്ന ഫോണുകളെ പോലും ഗാലക്സി S23 അൾട്രായുമായാണ് താരതമ്യം ചെയ്യുന്നത്.
200MP പ്രൈമറി ക്യാമറയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും, 10MP ടെലിഫോട്ടോ ലെൻസുമുണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 12MP ക്യാമറ നൽകിയിരിക്കുന്നു. സൂം-ഇൻ ഫോൺ ഫോട്ടോഗ്രാഫിയിൽ വളരെ വ്യത്യസ്തമായ മോഡലാണിത്.
പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസിന് 5x zoom ഫീച്ചറുണ്ട്. 10 മെഗാപിക്സൽ ക്യാമറയ്ക്ക് 3x zoom ഫീച്ചറും വരുന്നു. ലോ ലൈറ്റ് ഫോട്ടോഗ്രാഫിയിലും ഗാലക്‌സി എസ്24 അൾട്രാ പുലിയാണ്.
ഷവോമി 14
2024-ൽ ഇന്ത്യയിൽ ഷവോമി ലെജൻഡറി ലെയ്കയുമായി സഹകരിച്ച് 3 ഫോണുകൾ പുറത്തിറക്കി. ഇതിൽ ഷവോമി 14, Xiaomi 14 Ultra, Xiaomi 14 Civi എന്നിവയാണുള്ളത്. കൂട്ടത്തിലെ വമ്പൻ ഷവോമി 14 അൾട്രാ തന്നെയാണ്. എന്നാലും പണവും പെർഫോമൻസും ഒത്തുനോക്കുമ്പോൾ ഷവോമി 14 മെച്ചമാണ്. Buy From Here
50MP+50MP+50MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയുള്ള ഫോണാണിത്. ഇത് പ്രത്യേക ഫോട്ടോഗ്രാഫി മോഡുകളും ചില മികച്ച പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിയും അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫോട്ടോഗ്രാഫി ക്യാമറയായി ഫോണിനെ വാഴ്ത്താം.
ഐഫോൺ 16 പ്രോ: Best Camera Phones
പതിവ് പോലെ ഐഫോണുകൾ ഫോട്ടോഗ്രാഫി പേര് കാത്തു. ഇത്തവണ വന്ന ഐഫോൺ 16 സീരീസിലെ iPhone 16 Pro ക്യാമറയിൽ കേമനാണ്. ഈ വർഷം ഫോട്ടോഗ്രാഫി മാത്രമല്ല, വീഡിയോഗ്രാഫിയിലും പകരം വയ്ക്കാനാവാത്ത പെർഫോമൻസ് ഐഫോൺ തരുന്നു.
48 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഫോണലുള്ളത്. ഇത് 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. 5x ഒപ്റ്റിക്കൽ സൂം ഉള്ള 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ കൂടി പ്രോയിലുണ്ട്.
120 fps-ൽ 4K ഡോൾബി വിഷൻ വീഡിയോ ഷൂട്ടിങ് ഇതിന് സാധിക്കും. സ്പേഷ്യൽ ഓഡിയോ, സ്റ്റീരിയോ റെക്കോർഡിങ്ങും സാധ്യമാണ്.
ഗൂഗിൾ പിക്സൽ 9 പ്രോ
ലിസ്റ്റിലെ അഞ്ചാമൻ Google Pixel 9 Pro ആണ്. OIS സപ്പോർട്ടും, 50 മെഗാപിക്സൽ മെയിൻ സെൻസറും ഇതിലുണ്ട്. ഒഐഎസുള്ള 48 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസറും ഇതിൽ നൽകിയിരിക്കുന്നു. 5x ഒപ്റ്റിക്കൽ സൂമും ഓട്ടോഫോക്കസുള്ള 48 മെഗാപിക്സൽ അൾട്രാവൈഡ് സെൻസറും ഉൾപ്പെടുന്നുണ്ട്.
Also Read: New Leak: iPhone 17 Pro മോഡലുകളും Google Pixel കോപ്പിയടിയാണോ?
ഈ ട്രിപ്പിൾ ക്യാമറ മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. AI magic ഫീച്ചറുകളും ഫോട്ടോഗ്രാഫിയിൽ പയറ്റി നോക്കണമെങ്കിൽ ഗൂഗിൾ പിക്സൽ 9 പ്രോ അതിന് ബെസ്റ്റ് ഓപ്ഷനാണ്.
വൺപ്ലസ് 13, ഐഖൂ 13 എന്നിവയുടെയും അത്യാവശ്യം ഭേദപ്പെട്ട ക്യാമറയാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile