വെറും 178 രൂപയ്ക്ക് 4ജി ഫോൺ സ്വന്തമാക്കാം ;ഇതാ ജിയോയുടെ ?
ഇന്ത്യൻ വിപണിയിൽ വാങ്ങിക്കാവുന്ന വിലകുറഞ്ഞ സ്മാർട്ട് ഫോൺ
Itel A23 Phantom എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലഭിക്കുന്നത്
ഇപ്പോൾ ജിയോ നൽകുന്ന മറ്റൊരു ഓഫർ ആണ് Itel A23 Phantom എന്ന സ്മാർട്ട് ഫോണുകൾ മാസ്സത്തവണയിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .കുറഞ്ഞ ചിലവിൽ 4ജി സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Itel A23 Phantom സ്മാർട്ട് ഫോണുകൾ ഇപ്പോൾ 3799 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയാണ് https://www.jio.com/shop/en-in/itel-a23-jio-black-1-8-5-/p/491900974 ഇപ്പോൾ Itel A23 Phantom എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .അതുപോലെ തന്നെ ജിയോ വെബ് സൈറ്റ് വഴി ഈ ഫോണുകൾ വളരെ കുറഞ്ഞ EMI ലൂടെയും വാങ്ങിക്കാം .178 രൂപയുടെ EMI ലൂടെയാണ് ഈ 4ജി സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Quad Core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ഫേസ് അൺലോക്ക് സഹിതം ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32 ജിബി വരെ സ്റ്റോറെജ് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android Oreo 8.1 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 0.3 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .2050mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .