ഇതാ പവർ ബാങ്കിനെ വെല്ലാൻ പുതിയ സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചു
Oukitel WP15 5G സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്
15600mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്
ഇപ്പോൾ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് ഒരുപാടു ഓപ്‌ഷനുകൾ എത്തിയിരിക്കുന്നു .അതിൽ ആദ്യം എടുത്തു പറയേണ്ടത് അതിന്റെ ബഡ്ജറ്റ് തന്നെയാണ് .നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുക്കുവൻ ഇന്ന് ധാരാളം ഓപ്‌ഷനുകൾ ലഭിക്കുന്നുണ്ട് .സ്മാർട്ട് ഫോണുകൾ വാങ്ങിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് അതിന്റെ ബാറ്ററി ലൈഫ് .
എന്നാൽ ഇപ്പോൾ ഇതാ 15600mAh ബാറ്ററിയിൽ വരെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .Oukitel WP15 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇത്തരത്തിൽ വലിയ ബാറ്ററി ലൈഫിൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു സവിശേഷതകൾ നോക്കാം .അതിൽ ആദ്യം നോക്കുന്നത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .
6.52 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .720×1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ 5ജി സപ്പോർട്ട് ലഭിക്കുന്ന MediaTek Dimensity 700 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.
കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 48 മെഗാപിക്സൽ +2 മെഗാപിക്സൽ + 0.3 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഇതിനുണ്ട് .15600mAhന്റെ ബാറ്ററി ലൈഫും ഇത് ലഭിക്കുന്നു .