പവർ ബാങ്ക് വേണ്ട ; ഇതാ 8500എംഎഎച് ബാറ്ററിയിൽ ഫോൺ പുറത്തിറക്കി
ബാറ്ററി തരംഗത്തിൽ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി
Doogee S97 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്
ബാറ്ററി തരംഗത്തിൽ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .Doogee S97 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .8500 mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .
സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.39 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ നോക്കുകയാണെങ്കിൽ MediaTek Helio G95 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 ,മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് . IP68 കൂടാതെ IP69K പ്രൊട്ടക്ഷൻ ഇതിനു ലഭിക്കുന്നതാണ് .
ബാറ്ററി തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ മുന്നിൽ നിൽക്കുന്നത് .8500 mAhന്റെ ബാറ്ററി (33W fഫാസ്റ്റ് ചാർജിങ് സപ്പോർട്ടുകൾ ,10W വയർലെസ്സ് ചാർജിങ് സപ്പോർട്ട് ) കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.4G LTE, 3G, 2G, Wi-FI, ബ്ലൂടൂത്ത് 5.0, NFC എന്നിവ മറ്റു ഫീച്ചറുകളാണ് .വില നോക്കുകയാണെങ്കിൽ $329 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം Rs 24,450) രൂപയാണ് വരുന്നത് .