Best Amazon Deals: 20000 രൂപയ്ക്ക് താഴെ iQOO, Samsung 5G ഫോണുകൾ!

Best Amazon Deals: 20000 രൂപയ്ക്ക് താഴെ iQOO, Samsung 5G ഫോണുകൾ!
HIGHLIGHTS

20,000 രൂപയ്ക്ക് താഴെ ബ്രാൻഡഡ് 5G ഫോണുകൾ വാങ്ങണോ?

iQOO Z9, Samsung വാങ്ങാനുള്ള Amazon Deals അറിയാമോ?

ഇന്നും നാളെ (ഞായർ) മാത്രമാണ് Amazon Prime Day Sale

20,000 രൂപയ്ക്ക് താഴെ Smartphones വാങ്ങാനുള്ള Amazon Deals അറിയാമോ? iQOO Z9, Samsung ഉൾപ്പെടെയുള്ള സ്മാർട്ഫോണുകൾ വിലക്കുറവിൽ വാങ്ങാം. 108MP ക്യാമറ റെഡ്മി നോട്ട് 13 ഫോണുകളും ഓഫറിൽ നൽകുന്നു.

20000 രൂപയ്ക്ക് താഴെ Smartphones

20,000 രൂപയ്ക്ക് താഴെ ബ്രാൻഡഡ് 5G ഫോണുകൾ അന്വേഷിക്കുന്നവർക്ക് വേണ്ടിയാണിത്. ഇന്നും നാളെ (ഞായർ) മാത്രമാണ് Amazon Prime Day Sale. വിലക്കിഴിവിൽ ഫോണുകൾ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് വിശ്വസനീയമായ വിപണിയിൽ നിന്ന് ഫോൺ വാങ്ങാം.

Amazon സെയിലിലെ Smartphones ഓഫറുകൾ

റെഡ്മി Note 13 5G, iQOO Z9 സ്മാർട്ഫോണുകൾ ഓഫറിലുണ്ട്. റിയൽമി നാർസോ 70 പ്രോയ്ക്കും ആമസോൺ ഓഫർ നൽകുന്നു. വൺപ്ലസ് നോർഡ് CE 4 ലൈറ്റ്, ഗാലക്സി M35 എന്നിവയും ആമസോൺ സെയിലിലുണ്ട്.

amazon prime day sale
Samsung Galaxy M35

ഫോണുകളുടെ ഓഫറുകൾ വിശദമായി അറിയാം.

iQOO Z9 5G

120Hz റീഫ്രെഷ് റേറ്റുള്ള സ്ക്രീനാണ് ഫോണിനുള്ളത്. ഐക്യൂ Z9 ഡിസ്പ്ലേയ്ക്ക് 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സാണുള്ളത്. ഇതിന് 6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രൊസസറാണ് ഫോണിലുള്ളത്.

മെയിൻ ക്യാമറ 50MP ആണ്. ഇതിന് 16MP ഫ്രണ്ട് ക്യാമറമുണ്ട്. 44W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണിൽ 5000mAh ബാറ്ററി നൽകിയിരിക്കുന്നു. 19,998 രൂപയ്ക്ക് ഈ ഐക്യൂ ഫോൺ ഇപ്പോൾ ലഭ്യമാണ്. 2475 രൂപയുടെ കിഴിവ് ബാങ്ക് ഓഫറിലൂടെ സ്വന്തമാക്കാം. വിലക്കിഴിവിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Best Amazon Deals
ഐക്യൂ Z9

Redmi Note 13 5G

120Hz റിഫ്രഷ് റേറ്റും 1000 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സും ഫോണിലുണ്ട്. 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 108MP പ്രൈമറി ക്യാമറ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു. 33W ചാർജിങ് പിന്തുണയ്ക്കുന്ന ഫോണിന് 5000mAh ബാറ്ററിയുണ്ട്.

16,999 രൂപയ്ക്കാണ് ഫോൺ ആമസോണിൽ വിൽക്കുന്നത്. 1000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭിക്കുന്നു. റെഡ്മി നോട്ട് 13 പർച്ചേസിനുള്ള ലിങ്ക്.

realme NARZO 70 Pro 5G

അടുത്തത് റിയൽമി ഫോണാണ്. 6.67 ഇഞ്ച് ഡിസ്‌പ്ലേയും 120Hz റീഫ്രെഷ് റേറ്റും ഫോണിനുണ്ട്. 50MP മെയിൻ ക്യാമറയും 16MP സെൽഫി ക്യാമറയും റിയൽമി ഉൾപ്പെടുത്തിയിരിക്കുന്നു. 67W ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു.

Read More: boAt Latest Smart Ring: 2999 രൂപയ്ക്ക് ഇന്ത്യയിൽ! വിൽപ്പന Amazon Prime Day സെയിലിൽ

17,998 രൂപയ്ക്കാണ് ഫോൺ ആമസോണിൽ വിൽക്കുന്നത്. 2750 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ടും പ്രൈം ഡേ സെയിലിൽ ലഭിക്കുന്നു. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Samsung Galaxy M35 5G

6.6 ഇഞ്ച് ഡിസ്‌പ്ലേയും 120Hz റീഫ്രെഷ് റേറ്റും ഇതിനുണ്ട്. എക്‌സിനോസ് 1380 പ്രൊസസറാണ് ഫോണിലുള്ളത്. 50MP + 8MP + 2MP ട്രിപ്പിൾ-റിയർ ക്യാമറയുള്ള ഫോണാണിത്. ഈ 5G ഫോണിൽ 6000mAh ബാറ്ററി പായ്ക്ക് ചെയ്തിട്ടുണ്ട്.

19,999 രൂപയ്ക്കാണ് ആമസോണിൽ ഗാലക്സി M35 ഇപ്പോൾ വിൽക്കുന്നത്. 1000 രൂപയുടെ ഡിസ്കൌണ്ടും ഇപ്പോൾ ലഭിക്കുന്നു. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo