digit zero1 awards

Under 20K phone: നല്ല ക്യാമറ, മികച്ച ബാറ്ററി, അതും 20K ബജറ്റിൽ! നിങ്ങൾ അന്വേഷിക്കുന്ന 5G ഫോണുകൾ ഇവിടെയുണ്ട്

Under 20K phone: നല്ല ക്യാമറ, മികച്ച ബാറ്ററി, അതും 20K ബജറ്റിൽ! നിങ്ങൾ അന്വേഷിക്കുന്ന 5G ഫോണുകൾ ഇവിടെയുണ്ട്
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ അടുത്തിടെ പുറത്തിറങ്ങിയ 5ജി ഫോണുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിട്ടുള്ളത്

12,000 രൂപ മുതൽ 19,000 രൂപ വരെ വില വരുന്ന ഫോണുകൾ ഇതിലുണ്ട്

ഓഫ്ലൈൻ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇവ ലഭ്യമാണ്

ഇന്ന് ഒരു ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ എന്തായാലും ഒരു 5G ഫോൺ തന്നെയായിരിക്കും നിങ്ങളുടെ ഓപ്ഷൻ. അതും നിങ്ങളുടെ ബജറ്റ് 20,000 രൂപയ്ക്ക് അകത്താണെങ്കിൽ best camera, better battery പെർഫോമൻസുള്ള സ്മാർട്ഫോൺ ലഭിക്കുമോ എന്നതാണോ നിങ്ങളുടെ ചോദ്യം? എന്നാൽ, പ്രവർത്തനത്തിലും ബാറ്ററിയിലും ഫോട്ടോഗ്രാഫിയിലുമെല്ലാം അത്യാവശ്യം നല്ല ഫോൺ വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്ക് ഇവിടെ ഏതാനും മികച്ച ഫോണുകളെ പരിചയപ്പെടുത്തുകയാണ്. Under 20K ബജറ്റിൽ വരുന്ന, ക്യാമറയിലും ബാറ്ററിയിലും മികച്ച ഫീച്ചറുകളുള്ള 5G ഫോണുകൾ ഇതാ..

20K ബജറ്റിൽ മികവുറ്റ ഫോണുകൾ ഇവർ

ഇന്ത്യൻ വിപണിയിൽ അടുത്തിടെ പുറത്തിറങ്ങിയ 5ജി ഫോണുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഓഫ്ലൈൻ സ്റ്റോറുകളിലും ഓൺലൈൻ അഥവാ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഈ ഫോണുകൾ ലഭ്യമാണ്. 12,000 രൂപ മുതൽ 19,000 രൂപ വരെ വില വരുന്ന ഫോണുകളിൽ സാംസങ്, വൺപ്ലസ്, റെഡ്മി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ഫോണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

20K ബജറ്റിൽ Oppo A78 5G (ഇവിടെ നിന്നും വാങ്ങാം)

8GB റാമും 128GB സ്റ്റോറേജുമുള്ള ഓപ്പോ എ78 ഫോൺ ഓൺലൈൻ പർച്ചേസിങ്ങിൽ 19,999 രൂപ വില വരുന്ന ഫോണാണ്. ബാറ്ററിയും ക്യാമറയും മികച്ച പെർഫോമൻസ് തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. 6.67 ഇഞ്ച് വലിപ്പമാണ് ഡിസ്പ്ലേ വലിപ്പം.
5000mAh ആണ് ഫോണിന്റെ ബാറ്ററി. 33W SUPERVOOC ചാർജിങ്ങിനെ ഓപ്പോ ഫോൺ പിന്തുണയ്ക്കുന്നു.

Also Read: Lava Agni 2S Features: പെർഫോമൻസ് മാറ്റി പരീക്ഷിച്ച് Lava പുതിയ Agni 2 ഫോണുമായി വരുന്നൂ…

മീഡിയടെക് 6833 8 കോറിൽ പ്രവർത്തിക്കുന്ന ഈ ഓപ്പോ ഫോൺ ട്രിപ്പിൾ ക്യാമറ സെറ്റപ്പോടെയാണ് വരുന്നത്. 48MPയും, 8MPയും, 2MPയും ചേർന്നതാണ് ഫോണിന്റെ മെയിൻ ക്യാമറ. 13MPയാണ് ഫോണിന്റെ ഫ്രെണ്ട് ക്യാമറ.

OnePlus Nord CE 3 Lite 5G (ഓഫറിൽ വാങ്ങാൻ)

8GB RAMഉം 128GBഉം സ്റ്റോറേജ് വരുന്ന ഫോൺ 20,000 രൂപ ബജറ്റിൽ വാങ്ങാം. 108MP + 2MP + 2MPയും അടങ്ങുന്ന ട്രിപ്പിൾ ക്യാമറയാണ് ഈ ഫോണിലുള്ളത്. 16MPയാണ് ഫോണിന്റെ സെൽഫി ക്യാമറ. 6.72 ഇഞ്ച് വലിപ്പമാണ് ഫോണിന് വരുന്നത്. 5000mAhയാണ് ഫോണിന്റെ ബാറ്ററി.

ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5Gയാണ് ഫോണിന്റെ പ്രോസസർ. ആമസോണിൽ ബാങ്ക് ഓഫറുകളും മറ്റ് കിഴിവുകളും ലഭ്യമാണ്.

OnePlus Nord CE 2 Lite 5G (ഓഫറിൽ വാങ്ങാൻ)

6.59 ഇഞ്ച് വലിപ്പവും, ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G പ്രോസസറുമുള്ള വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് ഫോണിന് 64MP മെയിൻ ക്യാമറയും 2MP വീതമുള്ള മറ്റ് രണ്ട് ക്യാമറയും വരുന്നു. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 16MPയാണ്. വൺപ്ലസ് നോർഡ് സിഇ 3നേക്കാൾ ഇതിന്റെ മെയിൻ ക്യാമറ കുറഞ്ഞ മെഗാപിക്സലിലുള്ളതാണ്. 5000mAh ആണ് ഫോണിന്റെ ബാറ്ററി. 17,999 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാണ്.

oneplus nord ce 2 lite 20k budget phone list amazon
best 5g phones with better camera and powerfull battery under 20k budget

Redmi Note 12 (ഓഫറിൽ വാങ്ങാൻ)

6GB RAM, 128GB സ്റ്റോറേജിൽ വരുന്ന റെഡ്മി നോട്ട് 12 ഫോണിൽ സ്നാപ്ഡ്രാഗൺ 4 Gen1 6nm ഒക്ടാകോർ പ്രോസസറാണുള്ളത്. 6.7 ഇഞ്ചിന്റെ AMOLED സ്ക്രീനും, 120Hz റീഫ്രെഷ് റേറ്റുമായാണ് ഈ ഫോൺ വരുന്നത്.

33W ചാർജിങ്ങിൽ വരുന്ന റെഡ്മി നോട്ട് 12 ഫോണിന് പവർ നൽകുന്നത് 5,000mAh ബാറ്ററിയാണ്. വെറും 16,999 രൂപയ്ക്ക് ഫോൺ ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യാം.

Samsung Galaxy M33 5G (ഇവിടെ നിന്നും വാങ്ങാം)

ആൻഡ്രോയിഡ് ഫോണിലെ ഏറ്റവും ജനപ്രിയ ബ്രാൻഡായ സാംസങ്ങിന്റെ ഗാലക്സി എം സീരീസിൽ ഉൾപ്പെട്ട 5ജി ഫോണും 20000 രൂപ ബജറ്റിൽ വാങ്ങാവുന്ന കിടിലൻ സെറ്റ് തന്നെയാണ്. ബാറ്ററിയിലും ക്യാമറയിലും നിങ്ങൾ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ ഇതിലുണ്ട്.

എക്സിനോസ് 1280 ഒക്ടാ കോർ 2.4GHz 5nm ആണ് ഫോണിന്റെ പ്രോസസർ. ഇതുവരെ സൂചിപ്പിച്ച എല്ലാ സെറ്റുകളിൽ നിന്നും മികവുറ്റ ബാറ്ററിയാണ് സാംസങ് ഗാലക്സി M33 ഫോണിലുള്ളത്. 6000mAh ആണ് ബാറ്ററി.

More Read: Good News! iPhone 14 ഉപയോഗിക്കുന്നവർക്ക് ഇതാ Apple നൽകുന്ന സന്തോഷ വാർത്ത

ഇത് 4 റിയർ ക്യാമറ സെറ്റപ്പുകളോടെ വരുന്നു. 50 MPയുടെ മെയിൻ ക്യാമറയ്ക്ക് പുറമെ 5 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ചേരുന്ന മറ്റ് 3 ക്യാമറകൾ കൂടിയുണ്ട്. 8 MPയാണ് ഫോണിന്റെ ഫ്രെണ്ട് ക്യാമറ. 8GB റാമും 128GB സ്റ്റോറേജും വരുന്ന സാംസങ് ഗാലക്സി എം33 ഫോണിന് 18,499 രൂപയാണ് വില.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo