Best 5G Phones Under 20K: ഇപ്പോൾ 20000 രൂപയ്ക്കും താഴെ വാങ്ങാം, Samsung, OnePlus ഫോണുകൾ
20,000 രൂപ നിരക്കിൽ ഏറ്റവും മികച്ച 5G ഫോണുകൾ വാങ്ങാം
പ്രീമിയം ഫോണുകൾ മാത്രമല്ല, ബജറ്റ് ലിസ്റ്റിലുള്ളവർക്കും 5G ഫോൺ അന്യമല്ല
Realme, OnePlus, Samsung എന്നിവയെല്ലാം മികച്ച 5G ഫോണുകൾ പുറത്തിറക്കുന്നു
Best 5G Phones: ഇന്ന് 5G ഫോണുണ്ടെങ്കിൽ Unlimited ഡാറ്റയും ലഭിക്കും. ജിയോ, എയർടെൽ വരിക്കാർക്ക് 5ജി ഫോണിൽ ലിമിറ്റില്ലാതെ ഡാറ്റ ഉപയോഗിക്കാം. അതിവേഗ ഇന്റർനെറ്റ് എളുപ്പത്തിൽ സിനിമ ഡൗൺലോഡിങ്ങിനും അപ്‌ലോഡിങ്ങിനും സഹായിക്കും. മാത്രമല്ല വർക്ക് ഫ്രെം ഹോമിലുള്ളവർക്ക് വൈ-ഫൈ കണക്റ്റിവിറ്റിയ്ക്കും ഈ അൺലിമിറ്റർ് 5ജി പ്രയോജനപ്പെടും.
ഇപ്പോഴിറങ്ങുന്ന സ്മാർട്ഫോണുകളെല്ലാം 5Gയാണ്. പ്രീമിയം ഫോണുകൾ മാത്രമല്ല, ബജറ്റ് ലിസ്റ്റിലുള്ളവർക്കും 5G ഫോൺ അന്യമല്ല. നിങ്ങൾക്ക് 20,000 രൂപ നിരക്കിൽ ഏറ്റവും മികച്ച 5G ഫോണുകൾ വാങ്ങാം.
മികച്ച 5G Phones
Realme, OnePlus, Samsung എന്നിവയെല്ലാം മികച്ച 5G ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. അതും ബജറ്റ് ലിസ്റ്റിലുള്ള 5G ഫോണുകളാണിവ.
₹20000 ബജറ്റിൽ 5G Phones
വൺപ്ലസ്, റിയൽമി, സാംസങ്, ഐക്യൂ തുടങ്ങിയവയെല്ലാം പ്രമുഖ ബ്രാൻഡുകളാണ്. ഇവ ബജറ്റ് ലിസ്റ്റിൽ പുതിയതായി ഏതാനും 5G ഫോണുകളും വിപണിയിൽ എത്തിച്ചു. 14,000 രൂപ മുതൽ 5ജി ഫോണുകൾ ലഭ്യമാണ്. ഈ ഫോണുകളുടെ പ്രധാന ഫീച്ചറുകളും, വിലയും വിശദമായി അറിയാം.
1. സാംസങ് ഗാലക്സി M34 5G
14,999 രൂപയ്ക്ക് ഓഫറിൽ വാങ്ങാവുന്ന സ്മാർട്ഫോണാണിത്. 6.5 ഇഞ്ച് സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. FHD+ റെസല്യൂഷനുള്ള ഫോണാണ് Samsung Galaxy M34. 6,000mAh ബാറ്ററിയും എക്സിനോസ് 1280 ഒക്ട കോർ 2.4GHz പ്രോസസറും ഇതിലുണ്ട്.
ഫോണിന് ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണുള്ളത്. മെയിൻ ക്യാമറ 50MPയും കൂടാതെ 8MPയും 2MPയും ഇതിലുണ്ട്. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 13MPയാണ്. ഇതിന്റെ 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 15,999 രൂപയാണ് വില. ബാങ്ക് ഓഫറിലൂടെ 1199 രൂപ വരെ ഡിസ്കൌണ്ടും ലഭിക്കും. ഈ ഓഫറിൽ വാങ്ങാൻ ആമസോൺ വഴി പർച്ചേസ് ചെയ്യൂ.
2. ഐക്യൂ Z7s 5G
20000 രൂപയ്ക്കും താഴെ വാങ്ങാവുന്ന ഫോണാണ് iQoo Z7s 5G. 6.38 ഇഞ്ച് വലിപ്പമാണ് ഫോണിന്റെ സ്ക്രീനിന് വരുന്നത്. 90Hz റീഫ്രെഷ് റേറ്റും AMOLED ഡിസ്പ്ലേയും ഇതിലുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G പ്രോസസറാണ് ഐക്യൂവിലുള്ളത്. 64MPയും 2MPയും പിൻക്യാമറ സെറ്റപ്പിൽ വരുന്നു. കൂടാതെ 16 മെഗാപിക്സലാണ് ഫോണിന്റെ ഫ്രെണ്ട് ക്യാമറ.
6GB RAM, 128GB ഫോണിന് 13,999 രൂപയും, ഇതിന്റെ 8ജിബി റാമിന് 19,999 രൂപയുമാണ് വില. ആമസോണിലാണ് ഈ വിലയിൽ ഫോൺ വിൽക്കുന്നത്.
3. വൺപ്ലസ് CE 3 ലൈറ്റ് 5G
ഇപ്പോൾ 17,999 രൂപയിൽ വാങ്ങാവുന്ന ഫോണാണ് വൺപ്ലസ് CE 3 ലൈറ്റ്. 6.7 ഇഞ്ച് 120Hz ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഏറ്റവും മികച്ച പ്രോസസറായ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G ചിപ്‌സെറ്റ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു, ഇതിൽ 5,000mAh ബാറ്ററിയും 67W SUPERVOOC ചാർജിങ് കപ്പാസിറ്റിയുമുണ്ട്.
READ MORE: First Sale Live: 3000 രൂപ വിലക്കിഴിവിൽ iQOO പുതിയ പ്രീമിയം ഫോൺ വാങ്ങാം, ഓഫർ പരിമിതകാലത്തേക്ക് മാത്രം
പിൻക്യാമറയിൽ 108MPയുടെ മെയിൻ സെൻസർ ഉൾപ്പെടുത്തിയിരിക്കുന്നു. 2MP അൾട്രാ വൈഡ് ക്യാമറയും 2MP മാക്രോ ലെൻസും ഇതിലുണ്ട്. ഫോണിന്റെ സെൽഫി ക്യാമറ 16MPയാണ്. ആമസോൺ പർച്ചേസിൽ 1,349 രൂപയുടെ ബാങ്ക് ഓഫർ ഡിസ്കൌണ്ടും ലഭിക്കും.
ഇതിന് പുറമെ വിവോ, റിയൽമി, ഷവോമി ബ്രാൻഡുകളും 5ജി ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile