Best 5G Phone അന്വേഷിക്കുന്നവർക്കായി ഗംഭീര ഓഫറാണ് ഇപ്പോഴുള്ളത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തകൃതിയായി മുന്നേറുകയാണ്. മൊബൈൽ ഫോണുകളും ഗാർഹികോപകരണങ്ങളും ഫാഷൻ, വസ്ത്രങ്ങളെല്ലാം ഓഫറിൽ വിറ്റഴിക്കുന്നു.
ആകർഷകമായ ബാങ്ക് കിഴിവും കൂപ്പൺ ഡിസ്കൗണ്ടും തൽക്ഷണകിഴിവും ആമസോൺ നൽകുന്നു. ഇതിനകം ടോപ്പ് പെർഫോമൻസ് ഫോണുകൾ ആമസോണിൽ നിന്ന് വിറ്റഴിച്ചിട്ടുണ്ട്.
സെപ്തംബർ 27 മുതലാണ് ആമസോൺ ഓഫറുകളിൽ വിൽപ്പന ആരംഭിച്ചത്. പല ഫോണുകളുടെയും സ്റ്റോക്കും ഇതിനകം തീർന്നു. അതിനാൽ സമയം വൈകാതെ മാക്സിമം ഓഫർ നേടാൻ നിങ്ങളും ശ്രമിക്കുക.
ഏറെ നാളായി പുതിയ ഫോൺ വാങ്ങാനുള്ള ആലോചനയിലാണോ? എങ്കിൽ നിങ്ങൾക്കായി ബെസ്റ്റ് 5G ഫോണുകളുടെ ഓഫറുകൾ പരിചയപ്പെടുത്താം. ഐക്യൂ, സാംസങ്, റിയൽമി കമ്പനികളുടെ ഫോണുകളാണ് ലിസ്റ്റിലുള്ളത്. iQOO Z9s, Samsung Galaxy M15 പോലുള്ളവയെല്ലാം ഗംഭീര ഓഫറിൽ വിറ്റഴിക്കുന്നു. ഫോണുകളുടെ ഡീലും അത് പർച്ചേസ് ചെയ്യാനുള്ള ലിങ്കും ഇവിടെ നൽകുന്നു.
ആദ്യം ഐക്യൂ ഫോണിൽ നിന്ന് തന്നെ തുടങ്ങാം. iQOO Z9s 5G 27,999 രൂപ വിലയുള്ള ഫോണാണ്. എന്നാൽ നിങ്ങൾക്കിപ്പോൾ 20,000 രൂപയ്ക്കും താഴെ ഫോൺ സ്വന്തമാക്കാം. 21,998 രൂപയ്ക്കാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ കമ്പനി 500 രൂപയുടെ കൂപ്പൺ കിഴിവും GIF സെയിലിന്റെ ഭാഗമായി അനുവദിച്ചിരിക്കുന്നു. SBI കാർഡിലൂടെ 1000 മുതൽ 1250 രൂപ വരെ ഇളവ് നേടാം. ഇങ്ങനെ 8GB+256GB ഫോൺ 20,000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാനാകും. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
പ്രധാന ഫീച്ചറുകൾ: 120Hz 3D കർവ്ഡ് AMOLED ഡിസ്പ്ലേ. മീഡിയാടെക് ഡൈമൻസിറ്റി 7300 5G പ്രോസസർ. 50MP Sony IMX882 ക്യാമറ. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റം. 5500mAh ബാറ്ററി, 44W ഫ്ലാഷ് ചാർജിങ് ഫോൺ.
മറ്റൊരു ജനപ്രിയ ഐക്യൂ ഫോണാണ് ഐക്യൂ Z9x 5G. 18,000 രൂപയ്ക്ക് അടുത്ത് വിലയുള്ള ഫോൺ 13,999 രൂപയ്ക്ക് ലഭിക്കും. ഇതിന് പുറമെ ആമസോൺ 500 രൂപ കൂപ്പൺ കിഴിവും പ്രഖ്യാപിച്ചിരിക്കുന്നു. സ്മാർട്ഫോണിന് SBI കാർഡിലൂടെ 1000 മുതൽ 1250 രൂപ വരെ ഇളവ് ലഭിക്കും. ഇങ്ങനെ 6GB+128GB ഫോൺ 12,000 രൂപ റേഞ്ചിൽ വാങ്ങാവുന്നതാണ്. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.
പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ. സ്നാപ്ഡ്രാഗൺ 6 Gen 1 പ്രോസസർ. 6000mAh ബാറ്ററി, 44W ഫ്ലാഷ് ചാർജിങ്.
സാംസങ്ങിന്റെ എം സീരീസിലുള്ള പ്രൈം എഡിഷനും ഓഫറുണ്ട്. സാംസങ് ഗാലക്സി M15 5G-ന്റെ റീട്ടെയിൽ വില 15,999 ആണ്. 10,999 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ആമസോൺ GIF സെയിലിൽ 250 രൂപ കൂപ്പൺ കിഴിവ് കൂടി നൽകുന്നു. കൂടാതെ 750 രൂപയുടെ SBI ക്രെഡിറ്റ് കാർഡ് ഓഫറും ലഭിക്കുന്നതാണ്. ഇതുകൂടി ചേർക്കുമ്പോൾ 9,999 രൂപയ്ക്ക് സാംസങ് ഫോൺ വാങ്ങാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.
പ്രധാന ഫീച്ചറുകൾ: സൂപ്പർ AMOLED ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ. മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രോസസർ.
ആമസോണിലെ ടോപ്പ് റേറ്റഡ് സ്മാർട്ഫോണാണിത്. റിയൽമി നാർസോ 70 ടർബോ 20,000 രൂപയ്ക്ക് അടുത്ത് വിലയാകുന്ന ഫോണാണ്. ഇപ്പോൾ ഓഫർ സെയിലിൽ 16,998 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. തീരുന്നില്ല, വമ്പൻ കൂപ്പൺ ഡിസ്കൌണ്ടും ആമസോൺ നൽകുന്നുണ്ട്. 2000 രൂപയുടെ കൂപ്പൺ കിഴിവാണ് റിയൽമി നാർസോ 70 ടർബോയ്ക്ക് ലഭിക്കുന്നത്. 6GB+128GB 14,998 രൂപയ്ക്ക് ഫോൺ ലഭിക്കുന്നു. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
പ്രധാന ഫീച്ചറുകൾ: 120Hz ഡിസ്പ്ലേ. മീഡിയാടെക് ഡൈമൻസിറ്റി 7300 Energy 5G പ്രോസസർ.
3000 രൂപയുടെ തൽക്ഷണ കിഴിവിലാണ് ഫോൺ ആമസോണിൽ വിൽക്കുന്നത്. 16,999 രൂപയുടെ ഫോണിന് സൈറ്റിലെ വില 13,999 രൂപയാണ്. കൂടാതെ, 1250 രൂപയുടെ എസ്ബിഐ ബാങ്ക് കിഴിവും ലഭിക്കുന്നു. 8GB+256GB സ്റ്റോറേജ് ഫോൺ ആമസോണിൽ നിന്ന് വാങ്ങാം.
പ്രധാന ഫീച്ചറുകൾ: 108MP AI ക്യാമറ. MTK D6300 5G 6nm പവർഫുൾ പ്രോസസർ. 5000mAh ബാറ്ററി.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.