റാം കുറവായത് കാരണം നമ്മുടെ പല ആപ്ലിക്കേഷനുകളും ചിലപ്പോള്‍ ഫോണ്‍ തന്നെയും സ്ലോ ആവാറുണ്ട്. കൂടുതല്‍ റാമുണ്ടെങ്കില്‍ ഒരേസമയം നിരവധി ആപ്ലിക്കേഷനുകള്‍ ആയാസരഹിതമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. റാൻഡം ആക്‌സസ് മെമ്മറി എന്നത് പ്രധാനമായും ഡിജിറ്റൽ സ്റ്റോറേജ് അല്ലെങ്കിൽ സ്‌മാർട്ട്‌ഫോണുകൾ ഉൾപ്പെടെയുള്ള കമ്പ്യൂട്ടറുകൾ സജീവ ആപ്പുകളുടെ ഡാറ്റ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന മെമ്മറി ആണ്.ആൻഡ്രോയിഡിന്റെ കാര്യത്തിൽ മിക്ക ബജറ്റ് മുതൽ മിഡ് റേഞ്ച് ഫോണുകളിലും 4GB റാം മതിയാകും. 4GB റാമുള്ള ഒന്നിലധികം ഫോണുകൾ വിപണിയിലുണ്ട്. 4GB റാമുള്ള ചില ബജറ്റ്, മിഡ്-റേഞ്ച് ആൻഡ്രോയിഡ് ഫോണുകൾ ഒന്ന് പരിചയപ്പെടാം.
പുതിയ റിയൽമി സി33 സ്മാർട്ട്ഫോണിൽ എച്ച്‌ഡി+ റെസല്യൂഷനുള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. 50 എംപി എഐ പ്രൈമറി ക്യാമറയും 2 എംപി മാക്രോ ലെൻസും അടങ്ങുന്ന മികച്ചൊരു ഡ്യുവൽ ക്യാമറ സെറ്റപ്പും ഈ ഡിവൈസിന്രെ പിന്നിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. 4 ജിബി LPDDR4x റാമും 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജുമാണ് ഈ ഡിവൈസിലുള്ളത്. 12nm യൂണിസോക്ക് T612 എസ്ഒസിയാണ് ഫോണിന് കരുത്ത് നൽകുന്നത്.
ഇൻഫിനിക്സ് നോട്ട് 12ഐ സ്മാർട്ട്ഫോൺ 6.7 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമായി വരുന്നു. ഫുൾ എച്ച്‌ഡി+ റെസല്യൂഷനും 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള AMOLED പാനലാണിത്. 12nm മീഡിയടെക് ഹെലിയോ ജി85 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഇൻഫിനിക്സ് നോട്ട് 12ഐ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിലുണ്ട്. 3 ജിബി വരെ വെർച്വൽ റാം സപ്പോർട്ടുമായിട്ടാണ് ഫോൺ വരുന്നത്. ഇതിലൂടെ മൊത്തം റാം 7 ജിബി ആക്കാം. 50എംപി പ്രൈമറി ലെൻസും 2എംപി സെക്കൻഡറി സെൻസറും ക്യുവിജിഎ ലെൻസുമുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും 8 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്.
ഇൻഫിനിക്സ് സ്മാർട്ട് 7 സ്മാർട്ട്ഫോണിൽ 1,600 x 720 പിക്സൽ റെസലൂഷനുള്ള 6.6 ഇഞ്ച് HD+ ഡിസ്പ്ലേയാണുള്ളത്. യൂണിസോക്ക് SC9863A1 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ഗ്രാഫിക്‌സിനായി IMG8322 ജിപിയു ആണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്‌ഫോൺ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്നു. സ്റ്റോറേജ് 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. 13 എംപി പ്രൈമറി സെൻസറും എഐ ലെൻസുമുള്ള ഡ്യുവൽ റിയർ ക്യാമറയാണ് ഈ ഇൻഫിനിക്സ് സ്മാർട്ട്ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്‌ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.
റെഡ്മി എ2 സീരീസിലെ രണ്ട് ഫോണുകളിലും 120Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.52-ഇഞ്ച് HD+ (1600 x 720 പിക്‌സൽ) എൽസിഡി ഡിസ്പ്ലെയാണുള്ളത്.മീഡിയടെക് ഹീലിയോ ജി36 എസ്ഒസിയുടെ കരുത്തിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. 4 ജിബി വരെ റാമുള്ള ഫോണിൽ വെർച്വൽ റാം ഫീച്ചറിലൂടെ 7 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനും സാധിക്കും. 8 മെഗാപിക്‌സൽ പ്രൈമറി സെൻസറും ക്യുവിജിഎ ക്യാമറയും അടങ്ങുന്ന എഐ സപ്പോർട്ടുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഈ ഡിവൈസുകൾ ആൻഡ്രോയിഡ് 13 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണുകളിൽ 5,000mAh ബാറ്ററികളാണുള്ളത്. റെഡ്മി എ2 സ്മാർട്ട്ഫോണിന്റെ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 5,999 രൂപയാണ് വില.
റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 6.74 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ യുണിസോക്ക് T612 എസ്ഒസിയാണ്. റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ എഐ പ്രൈമറി സെൻസറാണുള്ളത്. ഡിസ്പ്ലെയിലെ വാട്ടർഡ്രോപ്പ് നോച്ചിൽ 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഡിവൈസ് പ്രവത്തിക്കുന്നത്. 33W വയർഡ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. റിയൽമി നാർസോ എൻ53യുടെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാണ് വില.