ഇന്ത്യയിൽ iPhone 15, iPhone 14 വിലക്കുറവിൽ വിൽക്കുന്നു. iPhone 16 ലോഞ്ചിന് പിന്നാലെ പതിവ് പോലെ പഴയ മോഡലുകൾക്ക് വില കുറച്ചു. മിക്കവാറും എല്ലാ വർഷവും പുതിയ ഐഫോൺ മോഡലുകൾ വരുമ്പോൾ പഴയ ഐഫോണുകൾക്ക് വില കുറയുന്നു. ഇത്തവണ, വിലക്കുറവ് ലഭിച്ചത് ഐഫോൺ 15, 14 മോഡലുകൾക്കാണ്.
വാഴ നനഞ്ഞാൽ ചീരയും നനയുമെന്ന് പറയുന്ന പോലെയാണിത്. പുതിയ ലോഞ്ചിലൂടെ പഴയ മോഡലുകൾക്ക് വില കുറയും. അതിനൊപ്പം ആപ്പിൾ ചില പഴയ മോഡലുകളെ നിർത്തലാക്കുന്നുമുണ്ട്. ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നിവയാണ് നിർത്തലാക്കുന്നത്.
iPhone 15 വാങ്ങണമെന്ന് ദീർഘ നാളായി ആഗ്രഹിക്കുന്നവർക്ക ഈ അവസരം പ്രയോജനപ്പെടുത്താം. ആമസോണിലും ഫ്ലിപ്കാർട്ടിലും ഓഫർ ലഭ്യമാണ്.
സ്റ്റാൻഡേർഡ് iPhone 15 നിങ്ങൾക്ക് 69,900 രൂപയിൽ ലഭിക്കുന്നു. 79,900 രൂപ വിലയുള്ള ഫോണാണിത്. ആമസോണിൽ നിന്ന് ഈ ഓഫർ സ്വന്തമാക്കാം. 128 GB ഐഫോൺ 15 ഫോണിനാണ് ഓഫർ. പർച്ചേസിനുള്ള ലിങ്ക്.
ഐഫോൺ 15 പ്ലസിനും വിലക്കുറവുണ്ട്. ആമസോണും ഫ്ലിപ്കാർട്ടും ഈ ഫോണുകൾക്ക് ഓഫർ പ്രഖ്യാപിച്ചു. 89,900 രൂപയിൽ നിന്ന് 10,000 രൂപ വിലക്കുറവുണ്ട്. അതായത് ഇപ്പോൾ 79,900 രൂപയ്ക്ക് ഐഫോൺ 15 പ്ലസ് വാങ്ങാം. 75,999 രൂപയ്ക്ക് നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ നിന്നും ലഭിക്കും. ഇതിനുള്ള ലിങ്ക്.
ഐഫോൺ 14 59,900 രൂപയ്ക്ക് വിൽക്കുന്നു. ഈ സ്മാർട്ഫോണിനും 10,000 രൂപ കുറച്ചു. ഫ്ലിപ്കാർട്ടിൽ ഐഫോൺ 14-ന്റെ വില 57,999 രൂപയാണ്. പർച്ചേസിനുള്ള ലിങ്ക്.
ഐഫോൺ 14 പ്ലസിന് ഇപ്പോഴത്തെ വില 69,900 രൂപ ആണ്. ഫ്ലിപ്കാർട്ടിൽ അധിക ഓഫറുണ്ട്. 58,999 രൂപയ്ക്ക് ഇവ പർച്ചേസ് ചെയ്യാം. മേൽപ്പറഞ്ഞ എല്ലാ മോഡലുകളുടെയും 128ജിബി വേരിയന്റിന്റെ ഓഫറാണ് നൽകിയിട്ടുള്ളത്.
ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ നിങ്ങൾക്ക് ബാങ്ക് ഓഫറുകളും ലഭിക്കും. ഫോൺ എക്സ്ചേഞ്ചിൽ ഓഫറിലും പർച്ചേസ് ചെയ്യാവുന്നതാണ്. ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകളിൽ ഓഫർ ലഭ്യമായിരിക്കും.
Read More: iPhone 16 Launch: ആഢംബരം മാത്രമാണോ! എന്താ ഐഫോണുകൾക്ക് ഇത്ര വില? Tech News