22999 രൂപ മാത്രം! ബിൽട്ട് ഇൻ സ്റ്റൈലസുള്ള സ്റ്റൈലൻ Motorola Edge ഫോണെത്തി!

Updated on 15-Apr-2025
HIGHLIGHTS

Snapdragon 7s Gen 2 SoC പ്രോസസറിലുള്ള Motorola Edge 60 Stylus എത്തിപ്പോയി

എഡ്ജ് സീരീസിലാണ് 22999 രൂപയ്ക്ക് പുതിയ സ്മാർട്ഫോണെത്തിയത്

ഫോണിന്റെ വിൽപ്പന ഏപ്രിൽ 23 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കും

Motorola ഇതാ പുത്തൻ സ്റ്റൈലിഷ് ഫോൺ പുറത്തിറക്കിയിരിക്കുന്നു. എഡ്ജ് സീരീസിലാണ് 22999 രൂപയ്ക്ക് പുതിയ സ്മാർട്ഫോണെത്തിയത്. Snapdragon 7s Gen 2 SoC പ്രോസസറിലുള്ള Motorola Edge 60 Stylus ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു.

ഫോണിന്റെ വിൽപ്പന ഏപ്രിൽ 23 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കും. ഫ്ലിപ്കാർട്ട് വഴിയും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലൂടെയുമായിരിക്കും സെയിൽ നടക്കുന്നത്. പുതിയ മോട്ടോ ഫോണിന്റെ ഫീച്ചറുകളും മറ്റ് വിവരങ്ങളും അറിയാം.

Motorola Edge 60 Stylus ഫീച്ചറുകൾ

6.67 ഇഞ്ച് 1.5K റെസല്യൂഷനുള്ള ഫോണാണ് മോട്ടറോള എഡ്ജ് 60 സ്റ്റൈലസ്. 2.5D pOLED ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റും 300Hz ടച്ച് സാമ്പിൾ റേറ്റും ഇതിനുണ്ട്. 3,000nits പീക്ക് ബ്രൈറ്റ്നസ്സും, അക്വാ ടച്ച് സപ്പോർട്ടുമുള്ള ഫോണാണിത്. ഫോൺ സ്ക്രീനിന് കോർണിംഗ് ഗൊറില്ല 3 പ്രൊട്ടക്ഷനും, SGS ലോ ബ്ലൂ ലൈറ്റ്, മോഷൻ ബ്ലർ റിഡക്ഷൻ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

8GB LPDDR4X റാമും 256GB UFS2.2 ഓൺബോർഡ് സ്റ്റോറേജും ഇതിനുണ്ട്. ഫോണിലെ പ്രോസസർ സ്നാപ്ഡ്രാഗൺ 7s Gen 2 SoC ആണ്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ വികസിപ്പിക്കാനാകും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ UI ഇതിലുണ്ട്. രണ്ട് വർഷത്തെ OS അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിനുണ്ട്.

ക്യാമറയിലേക്ക് വന്നാൽ 50-മെഗാപിക്സൽ സോണി ലൈറ്റിയ 700C പ്രൈമറി സെൻസറുണ്ട്. ഇതിൽ 13-മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും ഒരു ഡെഡിക്കേറ്റഡ് 3 ഇൻ 1 ലൈറ്റ് സെൻസറും ഉൾപ്പെടുന്നു. ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് സെൽഫികൾക്കും വീഡിയോ കോളുകൾക്കും മികച്ചകാണ്. ഇതിൽ 32-മെഗാപിക്സൽ സെൻസറാണ് ഫ്രണ്ട് ക്യാമറയായി ഉപയോഗിച്ചിരിക്കുന്നത്.

ഫോണിൽ കരുത്തനായ 5000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇത് 15W വയർലെസ് ചാർജിങ്ങിനെയും, 68W വയർഡ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. MIL-STD-810H ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനുള്ള ഫോണാണ് മോട്ടറോള എഡ്ജ് 60 സ്റ്റൈലസ്. IP68 റേറ്റിങ്ങിലൂടെ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ മോട്ടോ എഡ്ജ് 60 സ്റ്റൈലസിലുണ്ട്. ഇത് 5G, 4G, Wi-Fi 6E, ബ്ലൂടൂത്ത് 5.4, GPS കണക്റ്റിവിറ്റിയുള്ള ഫോണാണ്. GLONASS, ഗലീലിയോ, NFC ഫീച്ചറുകളുമുണ്ട്. അതുപോലെ ഫോൺ USB ടൈപ്പ്-സി കണക്റ്റിവിറ്റി പിന്തുണയ്ക്കുന്നു.

വില എത്ര?

മോട്ടറോള Edge 60 Stylus 8GB + 256GB കോൺഫിഗറേഷനിലാണ് അവതരിപ്പിച്ചത്. ഇതിന് 22,999 രൂപ വിലയാകുന്നു. പാന്റോൺ ജിബ്രാൾട്ടർ സീ, പാന്റോൺ സർഫ് ദ വെബ് കളർ ഓപ്ഷനുകളിലാണ് ഫോൺ ഡിസൈൻ ചെയ്തിട്ടുള്ളത്.

Also Read: 23000 രൂപയ്ക്ക് Stylus സപ്പോർട്ടുള്ള 1TB Motorola Edge 60 Stylus! ഇന്നെത്തുന്ന ഫോൺ എന്തുകൊണ്ട് വാങ്ങാം?

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :