at 6000 rs lava yuva smart launched
Lava Yuva Smart: ഇന്ത്യൻ വിപണിയിലേക്ക് ഏറ്റവും പുതിയ ബജറ്റ് ഫോണെത്തി. ലാവ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ആണ് പുതിയതായി എത്തിയിരിക്കുന്നത്. 5000 mAh ബാറ്ററിയാണ് ലാവ യുവ സ്മാർട് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
6.75-ഇഞ്ച് HD+ പാനലുള്ള സ്മാർട്ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 60hz റിഫ്രഷ് റേറ്റുണ്ട്. ഈ ലാവ ഫോണിൽ യൂണിസോക്ക് 9863A ഒക്ടാ കോർ പ്രൊസസറാണ് നൽകിയിട്ടുള്ളത്. ഇതിൽ 64 ജിബി ഇന്റേണൽ സ്‌റ്റോറേജാണുള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന മെമ്മറിയാണിത്.
13 മെഗാപിക്സലിന്റെ പ്രൈമറി ഷൂട്ടർ ലാവയുടെ പുതിയ ബജറ്റ് ഫോണിൽ നൽകിയിരിക്കുന്നു. ഇതിന്റെ സെക്കൻഡറി ഷൂട്ടറിന് എഐ സപ്പോർട്ട് ലഭിക്കുന്നു. ഡ്യുവൽ ക്യാമറ യൂണിറ്റിലാണ് സ്മാർട്ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ സെൽഫികൾക്കായി, 5 മെഗാപിക്സലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്.
10W ചാർജിങ്ങിനെ ലാവ യുവ സ്മാർട് സപ്പോർട്ട് ചെയ്യുന്നു. 5,000 mAh ബാറ്ററിയുള്ള ബജറ്റ് ഫോണാണിത്. ഇതിൽ ആൻഡ്രോയിഡ് 14 ആണ് സോഫ്റ്റ് വെയർ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ സംവിധാനം ഫോണിലുണ്ട്. ഇതിൽ സ്‌ക്വാറിഷ് ക്യാമറ മൊഡ്യൂളാണുള്ളത്.
വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ലാവയുടെ യുവ സ്മാർട്ടിലുള്ളത്. 3 വേറിട്ട നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്. ഇവ ഗ്ലോസി ബ്ലൂ, ഗ്ലോസി വൈറ്റ്, ഗ്ലോസി ലാവെൻഡർ നിറങ്ങളിലാണുള്ളത്.
ശ്രദ്ധിക്കേണ്ടത് ഇത് ഒരു 5G ഫോണല്ല എന്നതാണ്. 4G LTE, Wi-Fi 802.11, ബ്ലൂടൂത്ത് 4.2, GPS ഫീച്ചറുകൾ ഈ സ്മാർട്ഫോണിലുണ്ട്. ഇതിന് ഫേസ് അൺലോക്ക് ഓപ്ഷനും ലഭിക്കുന്നു.
ഈ ലാവ ഫോണിന്റെ വില 6,000 രൂപയാണ്. ഒരു വർഷത്തെ വാറണ്ടി ലാവ ഉറപ്പുനൽകുന്നു. അതും സൗജന്യ ഹോം സർവീസാണ് ലാവ വാഗ്ദാനം ചെയ്യുന്നത്. 3ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള ഫോണാണിത്.
Also Read: 2024-ന്റെ Best Flagship ഡിജിറ്റ് അവാർഡ് നേടിയ iQOO 12 5G 45000 രൂപയ്ക്ക്!
ആമസോണിൽ നിന്നോ ലാവയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ വാങ്ങാം. കൂടാതെ രാജ്യത്തെ റീട്ടെയിൽ പാർട്നർമാരിൽ നിന്നും ഫോൺ ലഭ്യമാണ്. വാങ്ങാനുള്ള ലിങ്ക്
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.