32999 രൂപയ്ക്ക് വാങ്ങാം, Snapdragon 8 Gen 2 പ്രോസസർ OnePlus Premium ഫോൺ! Offer ഇന്ന് കൂടി മാത്രം…
OnePlus 12R ഗംഭീര ഓഫറിൽ വാങ്ങാനുള്ള സുവർണാവസരമിതാ...
Amazon നടത്തുന്ന Black Friday Sale പ്രമാണിച്ചാണ് ഈ സ്പെഷ്യൽ ഓഫർ
വൺപ്ലസ് 12ആർ ഒരു സോളിഡ് മിഡ് റേഞ്ച് പ്രീമിയം സ്മാർട്ട്‌ഫോണാണ്
Snapdragon 8 Gen 2 പ്രോസസറുള്ള OnePlus Premium Phone 32,000 രൂപയ്ക്ക്. Amazon നടത്തുന്ന Black Friday Sale പ്രമാണിച്ചാണ് ഈ സ്പെഷ്യൽ ഓഫർ. ഡിസംബർ 2 തിങ്കളാഴ്ച വരെ മാത്രമാണ് ആമസോണിൽ ബ്ലാക്ക് ഫ്രൈഡേ സെയിൽ ലഭ്യമാകുക. അതിനാൽ ആരും ഓഫർ മിസ്സാക്കാതെ OnePlus 5G പ്രീമിയം ഫോൺ സ്വന്തമാക്കൂ.
OnePlus 12R ഗംഭീര ഓഫറിൽ വാങ്ങാനുള്ള സുവർണാവസരമാണ് ഇത്. ഈ വർഷം ആദ്യം OnePlus 12 ഫ്ലാഗ്ഷിപ്പിനൊപ്പം വന്ന മോഡലാണിത്. വൺപ്ലസ് 12ആർ ഒരു സോളിഡ് മിഡ് റേഞ്ച് പ്രീമിയം സ്മാർട്ട്‌ഫോണാണ്. മികച്ച പ്രകടനം നൽകുന്ന ഫോൺ മിതമായ നിരക്കിൽ വാങ്ങാമെന്നതാണ് ഇപ്പോൾ ലഭിക്കുന്ന ഓഫർ.
OnePlus Premium Phone ഓഫർ
ആമസോണിൽ ഈ സ്മാർട്ഫോൺ 35,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 39,999 രൂപ വില വരുന്ന 8GB+128GB സ്റ്റോറേജിനാണ് ഓഫർ. ഇങ്ങനെ 4,000 രൂപ കിഴിവാണ് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ലഭിക്കുക. എന്നാൽ നിങ്ങൾക്ക് ഇതിലും വിലക്കുറവിൽ ഫോൺ വാങ്ങാൻ സാധിക്കും. Samsung പുറത്തിറക്കിയ ഫാൻ എഡിഷനായ ഗാലക്സി S24 FE-പകരം ആലോചിക്കാവുന്ന വൺപ്ലസ് ഫോണാണിത്.
3000 രൂപയുടെ ICICI, OneCard ക്രെഡിറ്റ് കാർഡ് ഓഫറുകളുണ്ട്. കൂടാതെ RBL ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾക്കും ഈ കിഴിവ് ബാധകം. ഇങ്ങനെ നിങ്ങൾക്ക് 32,999 രൂപയ്ക്ക് വൺപ്ലസ് 12R പർച്ചേസ് ചെയ്യാം. ഇനി പഴയ ഫോൺ മാറ്റി വാങ്ങാൻ പ്ലാനുള്ളവരും ഡീൽ മിസ്സാക്കണ്ട.
കാരണം ആമസോൺ എക്‌സ്‌ചേഞ്ചിൽ 27,550 രൂപ വരെ കിഴിവ് അനുവദിച്ചിട്ടുണ്ട്. നിങ്ങൾ മാറ്റി നൽകുന്ന ഫോണിന്റെ മോഡൽ അനുസരിച്ച് ഇതിൽ വ്യത്യാസം വരും. വൺപ്ലസ് 12R വാങ്ങാൻ ആഗ്രഹിക്കുന്നവർ, ഇവിടെ നിന്നും വാങ്ങൂ…
OnePlus 12R: സ്പെസിഫിക്കേഷൻ
6.78-ഇഞ്ച് 120Hz അമോലെഡ് ഡിസ്പ്ലേയാണ് ഈ വൺപ്ലസ് 5G ഫോണിനുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റ് ലഭിക്കും. 4th gen LTPO ടെക്നോളജിയെ ഇത് സപ്പോർട്ട് ചെയ്യുന്നു. ഫോണിന് 4,500nits വരെ പീക്ക് ബ്രൈറ്റ്നെസ് ലഭിക്കും. നനഞ്ഞാലും ഫോൺ ഉപയോഗിക്കുന്നതിനുള്ള അക്വാ ടച്ച് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു.
ഇതിൽ 50MP പ്രൈമറി സെൻസർ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
Also Read: Best Phones 2024: Snapdragon 7 Gen 3 പ്രോസസറുള്ള ഉഗ്രൻ സ്മാർട്ഫോണുകൾ 25000 രൂപയ്ക്ക് താഴെ!
ഇതിൽ പെർഫോമൻസിനായി ഉപയോഗിച്ചിരിക്കുന്നത് സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണ്. മൾട്ടി ടാസ്കിങ്ങും ഫാസ്റ്റ് പെർഫോമൻസും ഉറപ്പാക്കുന്ന പ്രോസസറാണിത്. പവർഫുള്ളാക്കുന്നതിന് വൺപ്ലസ് സ്മാർട്ഫോണിൽ 5,500mAh ബാറ്ററിയും ഉണ്ട്. IP64 റേറ്റിംഗ് ഉള്ള സ്മാർട്ഫോണാണ് വൺപ്ലസ് 12R. 100W SUPERVOOC ചാർജിങ്ങിനെ വൺപ്ലസ് 12R സപ്പോർട്ട് ചെയ്യുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile