ടൈറ്റാനിയം എഡിഷനുമായി അസൂസ് സെൻഫോൺ മാക്സ് പ്രൊ M2

Updated on 15-Feb-2019
HIGHLIGHTS

അസൂസ് സെൻഫോൺ മാക്സ് പ്രൊ M2 ടൈറ്റാനിയം എഡിഷൻ എത്തി ,വില 12999 രൂപ

അസൂസിന്റെ കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു അസൂസ് സെൻഫോൺ മാക്സ് പ്രൊ എം 2 എന്ന മോഡലുകൾ .കൂടാതെ അസൂസിന്റെ സെൻഫോൺ മാക്സ് എം 2 സ്മാർട്ട് ഫോണുകളും ഇതിനോടൊപ്പം വിപണിയിൽ എത്തിയിരുന്നു .അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M2 സ്മാർട്ട് ഫോണുകൾ 3 ജിബിയുടെ റാം വേരിയന്റ് മുതൽ 6ജിബിയുടെ റാംവേരിയന്റുകൾ വരെയാണ് ലഭിക്കുന്നത് .ഇപ്പോൾ ഈ മോഡലുകളുടെ മറ്റൊരു സ്പെഷ്യൽ എഡിഷൻ കൂടി പുറത്തിറങ്ങിയിരുന്നു .ടൈറ്റാനിയം എഡിഷനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . കൂടാതെ Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .3GB RAM / 32GB സ്റ്റോറേജ് , 4GB RAM / 64GB സ്റ്റോറേജ് ,കൂടാതെ  6GB RAM / 64GB സ്റ്റോറേജ് എന്നി വേരിയന്റുകളാണ് .ഇപ്പോൾ ടൈറ്റാനിയം എഡിഷനുകളും 3 ജിബി റാം വേരിയന്റുകൾ മുതൽ 6 ജിബി റാം വേരിയന്റുകൾവരെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3ജിബി റാം വേരിയന്റുകൾ 12999 രൂപമുതൽ ടൈറ്റാനിയം എഡിഷനുകൾ ലഭിക്കുന്നു .

ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഡ്യൂവൽ VoLTE ഇതിൽ ഉപയോഗിക്കാം .കൂടാതെ ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .2 ദിവസ്സംവരെ ബാറ്ററി ലൈഫ് നിൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത് .12999 രൂപ ,14999 രൂപ കൂടാതെ 16999 രൂപ എന്നിങ്ങനെയാണ് ഈ മൂന്നു വേരിയന്റുകളുടെ വില .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :