6 ജിബിയുടെ റാംമ്മിൽ അസൂസ് സെൻഫോൺ മാക്സ് പ്രൊ (M1) ഇന്ന് മുതൽ
ഹുവാവെയും അസൂസും പുതിയ മോഡലുകളുമായി എത്തുന്നു
അസൂസിന്റെ ഈ വർഷം പുറത്തിറക്കുന്ന മികച്ച മോഡലുകളിൽ ഒന്നാണ് അസൂസ് സെൻഫോൺ മാക്സ് പ്രൊ (M1) .അതുപോലെതന്നെ അസൂസിനു ഈ വർഷം ഏറെ പ്രതീക്ഷയുള്ള മോഡലുകൾകൂടിയാണിത് .ഇന്ന് മുതൽ ഓൺലൈൻ പുറത്തിറങ്ങുന്നു .
ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 6 ജിബിയുടെ റാം വേരിയന്റ് ആണ് .കൂടാതെ ഹുവാവെയുടെ മോഡലുകളും ഈ മാസം 24 മുതൽ എത്തുന്നുണ്ട് .ഹുവാവെയുടെ പുതിയ മോഡലുകളും പുറത്തിറങ്ങുന്നത് 6 ജിബിയുടെ റാംമ്മിലാണു എന്നതും എടുത്തുപറയേണ്ടതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6 ഇഞ്ചിന്റെ വലിയ ഫുൾ വ്യൂ ഡിസ്‌പ്ലേയിലാണ് അസൂസിന്റെ പുതിയ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇന്നേ ദിവസ്സം വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയും സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .
സ്നാപ്ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റ പ്രവർത്തനം .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
ഹുവാവെ പുറത്തിറക്കുന്ന പുതിയ മോഡലുകൾ
ഹുവാവെയുടെ P20, P20 Pro കൂടാതെ Porsche ഡിസൈൻ ഹുവാവെ മേറ്റ് RS എന്നി മോഡലുകളാണ് ഐ ഫോണിനെ വെല്ലുന്ന രീതിയിൽ പുറത്തിറങ്ങാനിരിക്കുന്നത് .ഏപ്രിൽ 24 മുതൽ ഇത് ലോകവിപണിയിൽ എത്തുന്നത് .5.8ഇഞ്ചിന്റെ HD+ RGBW ഫുൾ വ്യൂ ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 6.1-ഇഞ്ചിന്റെ full-HD+ OLED ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 Pro കാഴ്ചവെക്കുന്നത് .ഈ രണ്ടു മോഡലുകളും Kirin 970 പ്രോസസറിലാണ് പ്രവർത്തിക്കുന്നത് .Android 8.1 Oreo ലാണ് ഈ രണ്ടു മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാംമ്മിലാണ് ഇത് പുറത്തിറങ്ങുന്നത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .എന്നാൽ ഈ മോഡലുകൾ ക്യാമറകൾക്ക് മുൻഗണന നൽകിയിരിക്കുന്നു എന്നുതന്നെ പറയാം .
12മെഗാപിക്സലിന്റെ കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഹുവാവെയുടെ പി 20 കാഴ്ചവെക്കുന്നത് .24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ ഹുവാവെയുടെ P20 Proയ്ക്ക് നൽകിയിരിക്കുന്നത് 3 പിൻ ക്യാമറകളാണ് .
40+20+8 ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെതന്നെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് .കൂടാതെ പലവിധത്തിലുള്ള എഫക്റ്റുകളും ഇതിന്റെ ക്യാമറകളുടെ മറ്റു വിശേഷങ്ങളാണ് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾക്കുണ്ട് .6 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 512 ജിബിയുടെ മറ്റൊരു മോഡലും പുറത്തിറങ്ങുന്നുണ്ട്
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക