13 എംപി ക്യാമെറയിൽ Asus ZenFone Live,വില 7999 രൂപ

Updated on 06-Dec-2017
HIGHLIGHTS

വിലക്കുറവിൽ അസൂസിന്റെ സെൻഫോൺ ലൈവ് ഫ്ലിപ്പ്കാർട്ടിൽ

 

അസൂസിന്റെ ഈ വര്ഷം പുറത്തിറങ്ങിയ ഒരു ബഡ്‌ജെക്ട് സ്മാർട്ട് ഫോൺ ആയിരുന്നുണ്  Asus ZenFone Live.ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില കുത്തനെക്കുറച്ചിരിക്കുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് 7999 രൂപയ്ക്ക് ലഭിക്കുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .720 * 1280 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Qualcomm Snapdragon 400 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 6.0 മാർഷ്മലോയിലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .120.00 ഗ്രാം ഭാരമാണ്  Asus ZenFone Live ഉള്ളത് .2650mAh ന്റെ നോൺ റിമൂവബിൾ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും, കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ആണ് ഇതിനുള്ളത് .7999 രൂപയാണ് ഈ മോഡലുകളുടെ വില .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :