8,999 രൂപയ്ക്ക് അസൂസിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി
അസൂസിന്റെ ഏറ്റവും പുതിയ മോഡലായ സെൻഫോൺ ഗോ ZB500KL ഇന്ത്യൻ വിപണിയിൽ എത്തി .മികച്ച സവിശേഷതകൾ ആണ് ഇതിനുനല്കിയിരിക്കുന്നത് .8999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .
5 ഇഞ്ചിന്റെ HD IPS ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 410 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി 2600mAhആണ്