അസൂസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .Asus ZenFone 8 Mini എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുമെന്ന് കരുതുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ ഒക്കെ തന്നെയാണ് .
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Snapdragon 888 പ്രോസ്സസറുകളിൽ ആണ് എന്നാണ് .അതുപോലെ തന്നെ 5.92 ഇഞ്ചിന്റെ ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ഈ Asus ZenFone 8 Mini എന്ന സ്മാർട്ട് ഫോണുകളിൽ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .
കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയായിരിക്കും നൽകുക .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ക്യാമറകൾ തന്നെയാകും നൽകുക .കൂടാതെ വിപണിയിൽ അസൂസിന്റെ സെൻഫോൺ 8 എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .റൊട്ടേറ്റിംഗ് ക്യാമറകളിലായിരിക്കും എത്തുക .