അസൂസ് സെൻഫോൺ 5Z 8ജിബി റാം പുറത്തിറക്കി ,വില ?
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ
അസൂസിന്റെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു മോഡലായിരുന്നു സെൻഫോൺ 5Z .6 ജിബിയുടെ വേരിയന്റ് ആയിരുന്നു പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഇപ്പോൾ ഈ മോഡലിന്റെ 8 ജിബി റാം വേരിയന്റ് കൂടി ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .36999 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .
6.2 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080 x 2246 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .കൂടാതെ ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 18.9 റേഷിയെയും നൽകിയിരിക്കുന്നു .ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസും ഉപയോഗിച്ചിരിക്കുന്നു .402 ppi ഡെൻസിറ്റിയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
ഇതിന്റെ പെർഫോമൻസിനെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Qualcomm SDM845 Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 (Oreo)
ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇതിന്റെ പെർഫോമൻസിനു കൂടുതൽ സഹകയമാകുന്നത് ഇതിന്റെ ആന്തരിക സവിശേഷതകൾ തന്നെയാണ് .4 ,6 ,8 ജിബിയുടെ റാം ആണ് അസൂസിന്റെ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
കൂടാതെ 64ജിബി ,128 ജിബി ,256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് പുറത്തിറങ്ങുന്നത് .400 ജിബിവരെ ഇതിന്റെ മെമ്മറി നിങ്ങൾക്ക് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .മൾട്ടി ടച്ച് ഫിംഗർ പ്രിന്റ് സെൻസർ ,4ജി LTE എന്നിവ ഇതിന്റെ മറ്റു സവിശേഷതകളിൽ ഉൾപ്പെടുന്നവയാണ് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് .