4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലു ലേസർ -ZC551KL
അസൂസിന്റെ ഏറ്റവും പുതിയ ലേസർ 3 യുടെ മോഡൽ വിപണിയിൽ എത്തി .മികച്ച സവിശേഷതകളോടെയാണ് ഇത്തവണയും അസൂസ് എത്തിയിരിക്കുന്നത് .5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .4 ജിബിയുടെ റാം ,32 / 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ആന്തരിക സവിശേഷതകളാണ് .
1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്കുള്ളത് .സ്നാപ്ഡ്രാഗൺ 430 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
3000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 18,999 രൂപയാണ് .ഈ അസൂസിന്റെ സ്മാർട്ട് ഫോൺ ആമസോൺ ,ഫ്ലിപ്പ്കാർട്ട് എന്നി ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാണ് .