ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അസൂസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .അസൂസിന്റെ ROG 5 എന്ന സ്മാർട്ട് ഫോണുകളാണ് മാർച്ച് 10 നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഒഫീഷ്യൽ ആയി തന്നെയാണ് ഇപ്പോൾ അസൂസ് യൂട്യൂബിലൂടെ ഈ കാര്യം അറിയിച്ചിരിക്കുന്നത് .
ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ പ്രതീക്ഷിക്കുന്ന ഇതിന്റെ Qualcomm Snapdragon 888 പ്രോസ്സസറുകൾ തന്നെയാണ് .അതുപോലെ തന്നെ 16 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളും അസൂസിന്റെ ഈ പുതിയ ഫോണുകളിൽ പ്രതീഷിക്കുന്നതാണ് .ഗെയിമെഴ്സിന് മുൻഗണന നൽകികൊണ്ട് തന്നെയാണ് ROG 5 ഫോണുകളും വിപണിയിൽ എത്തുന്നത് .
അതുപോലെ ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ 144Hz ഹൈ റിഫ്രഷ് റേറ്റ് ഈ ഫോണുകളിൽ തീർച്ചയായും പ്രതീഷിക്കാവുന്നത് തന്നെയാണ് .ചിലപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആയിരിക്കും വിപണിയിൽ എത്തുക .ആൻഡ്രോയിഡിന്റെ പുതിയ Android 11 ൽ തന്നെയാണ് ഈ ഫോണുകളും എത്തുക .
അസൂസിന്റെ ROG ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകൾ അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . 6,000mAhന്റെ (support for 65W fast charging )ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .മാർച്ച് 10 നാളെ അസൂസിന്റെ ROG 5 എന്ന ഈ ഗെയിമിംഗ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .