ആദ്യത്തെ കൂളിംഗ് ഗെയിം സിസ്റ്റത്തോടെ അസൂസിന്റെ സ്മാർട്ട് ഫോൺ ROG എത്തി ,വില ?
പുതിയ ഗെയിമിംഗ് എക്‌സ്‌പീരിയൻസുകളുമായി അസൂസിന്റെ സ്മാർട്ട് ഫോണുകൾ
ഗെയിം കളിക്കുന്നവർക്കായി അസൂസിന്റെ ഒരു തകർപ്പൻ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി കഴിഞ്ഞു .അസൂസിന്റെ ROG എന്ന മോഡലാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിമിങ് കൂളിംഗ് സിസ്റ്റം ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷതയാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .
6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .ഗെയിം കളിക്കുന്നതിനു ഇത് വളരെ സഹായകവുമാകുന്നു .2.96GHz octa-core Qualcomm Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .റേസർ സ്മാർട്ട് ഫോൺ ,ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് എന്നി ഗെയിമിങ് സ്മാർട്ട് ഫോണുകൾക്ക് ഒരു വെല്ലുവിളി തന്നെയാകും അസൂസിന്റെ ROG എന്ന മോഡൽ .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4000 mahന്റെ കരുത്തിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .
എല്ലാ തരത്തിലുള്ള ഗെയിമുകളും മികച്ച പെർഫോമൻസോടെ കളിക്കുവാൻ സാധിക്കും എന്നാണ് കമ്പനി പറയുന്നത് .ലോകത്തിലെ ആദ്യത്തെ കൂളിംഗ് ടെക്നോളജിയിൽ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ഫോൺ ആണ് അസൂസിന്റെ ROG മോഡലുകൾ .കൂടാതെ 30 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇതിനുണ്ട് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .12 + 8 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടത്തെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .എന്നാൽ പെർഫോമനസിന് മുൻഗണ നൽകിക്കൊണ്ടാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .
ഗെയിമിങ് കളിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .69999 രൂപയാണ് ഇതിന്റെ വിലവരുന്നത് .ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് മാസം 5,834 രൂപയുടെ ക്രെഡിറ്റിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.കൂടത്തെർ നോ കോസ്റ്റ് EMI ലൂടെ ഇത് നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് . പ്രതേക സൗണ്ട് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .മികച്ച പെർഫോമൻസ് ആണ് ഇതിന്റെ സ്പീക്കറുകൾ കാഴ്ചവെക്കുന്നത് .