12 ജിബിയുടെ റാംമ്മിൽ എത്തിയ ROG 5 ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്

Updated on 15-Apr-2021
HIGHLIGHTS

ഞെട്ടിക്കുന്ന വിലയിൽ എത്തിയ ROG 5 ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്

49,999 രൂപയാണ് ഇതിന്റെ വിപണിയിലെ ആരംഭ വില വരുന്നത്

അസൂസിന്റെ പുതിയ മൂന്ന് സ്മാർട്ട് ഫോണുകൾ കഴിഞ്ഞ മാസം  ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .അസൂസിന്റെ  ROG Phone 5 , ROG Phone 5 പ്രൊ കൂടാതെ  ROG Phone 5 അൾട്ടിമേറ്റ് എന്നി ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .പെർഫോമൻസിനു മുൻഗണന നൽകിക്കൊണ്ടാണ് ഈ മൂന്നു സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതിൽ ROG 5 ഫോണുകളുടെ സെയിൽ ഇന്ന് ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കുന്നതാണ് .49,999 രൂപയാണ് ഇതിന്റെ വിപണിയിലെ ആരംഭ വില വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

അസൂസിന്റെ ROG 5 ഫോണുകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ FHD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .2,448 x 1,080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . 2.84GHz Snapdragon 888 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 6,000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .49999 രൂപ മുതലാണ്  ഇതിന്റെ വില ആരംഭിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :