അസൂസിന്റെ സെൻഫോൺ AR വരുന്നു
By
Anoop Krishnan |
Updated on 05-Jan-2017
HIGHLIGHTS
6 ജിബിയുടെ റാം ,23 മെഗാപിക്സലിന്റെ ക്യാമറയിൽ സെൻഫോൺ AR
അസൂസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് സെൻഫോൺ AR .2017ൽ ഇറങ്ങാൻ ഇരിക്കുന്ന സ്മാർട്ട് ഫോണുകളിൽ വളരെ പ്രതീക്ഷ അർപ്പിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
5.70 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1440×2560 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ റാം ആണ് .6 ജിബിയുടെ റാം ആണ് ഇതിനു കരുത്തുപകരുന്നത് .
quad-core പ്രൊസസർ കൂടാതെ Android 7.0 Nougat എന്നിവയിലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
23 മെഗാപിക്സലിന്റെ Sony IMX318 പിൻ ക്യാമറയും കൂടാതെ 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിന്റെ മറ്റു സവിശേഷതകൾ .5000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവക്കുന്നുണ്ട് .
ASUS Zenfone C ZC451CG ആമസോൺ വഴി വാങ്ങിക്കാം ,വില 5,384/-