8ജിബിയുടെ റാംമ്മിൽ തകർപ്പൻ അസൂസ് ഫോൺ

8ജിബിയുടെ റാംമ്മിൽ തകർപ്പൻ അസൂസ് ഫോൺ
HIGHLIGHTS

8ജിബി റാം .ഡ്യൂവൽ ക്യാമറയിൽ അസൂസിന്റെ സെൻഫോൺ Ares

അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M1 എന്ന മോഡലിന് ശേഷം അസൂസ് പുറത്തിറക്കുന്ന മറ്റൊരു മോഡലാണ് അസൂസ് സെൻഫോൺ Ares.ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ആന്തരിക സവിശേഷതകൾ തന്നെയാണ് .8 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

5.7 ഇഞ്ചിന്റെ സൂപ്പർ  AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .1440 x 2560 ന്റെ QHD റെസലൂഷൻ ആണ്  നൽകിയിരിക്കുന്നത് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 821പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോ ഇതിനു നൽകിയിരിക്കുന്നു .AR കൂടാതെ VR സവിശേഷതകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് പുറത്തിറക്കുന്നത് .

ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

ഇതിന്റെ ആന്തരിക സവിശേഷതകകളാണ്  ഈ സ്മാർട്ട് ഫോണുകൾക്ക് ഒരു ശക്തി നൽകുന്നത് എന്നുപറയാം .കാരണം ഈ സ്മാർട്ട് ഫോണുകൾക്ക്  8 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 2TB വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി ശേഷിയും ഇതിനുണ്ട് .അതുകൊണ്ടുതന്നെ മികച്ച പെർഫോമൻസ് കാഴ്ചവെക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .23 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .

എന്നാൽ ഈ സ്മാർട്ട് ഫോണുകൾ അസ്യൂസ് കഴിഞ്ഞ വർഷം പുറത്തിറക്കിയ സെൻഫോൺ AR എന്ന ഫോണുകൾക്ക് സമാനമ്മായതാണ് .ഇതിന്റെ വിലയെക്കുറിച്ചുപറയുകയാണെങ്കിൽ TWD 9,999 അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ 23000 രൂപയ്ക്ക് അടുത്തുവരും .VR കൂടാതെ  ARകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കുന്ന ഈ സ്മാർട്ട് ഫോൺ ഉടൻതന്നെ വിപണിയിൽ എത്തുന്നു .

അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M1

ഡ്യൂവൽ പിൻ ക്യാമറയിൽ ഒരു ബഡ്ജറ്റ്‌ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന മോഡലുകളിൽ ഒന്നാണ് അസൂസിന്റെ സെൻഫോൺ മാക്സ്  പ്രൊ  M1 .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വലിയ ഡിസ്‌പ്ലേയും കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളുമാണ് .ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രോയുംമായി നിലവിൽ താരതമ്മ്യം ചെയ്യാവുന്ന ഒരു മോഡൽകൂടിയാണ് .

അസൂസിന്റെ max പ്രൊ M1 എന്ന മോഡലിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ കരുത്താർന്ന ബാറ്ററി ലൈഫ് തന്നെയാണ് .കൂടാതെ അതിന്റെ ഡിസ്‌പ്ലേയും .5.99 ഇഞ്ചിന്റെ  FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് . അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo